5/27/2020

ബീഫ് സ്റ്റീക്ക് (Beef Steak)



ചേരുവകള്‍

ബീഫ് ഫില്ലറ്റ് -3 എണ്ണം
കുരുമുളക് -2 സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളുത്തുള്ളി -2
വെളള സവാള -1 (രണ്ടോ മൂന്നോ കഷണങ്ങളായി മുറിക്കുക)
റോസ് മേരി ഇല- രണ്ട് സ്പൂണ്‍
ഉപ്പില്ലാത്ത ബട്ടര്‍-2 സ്പൂണ്‍
ഒലിവ് ഓയില്‍ -ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം.

 ബീഫ് നന്നായി കഴുകി വൃത്തിയാക്കുക. ബീഫ് ഉപ്പും ബേക്കിംഗ് സോഡയും പുരട്ടി 4 മുതല്‍ 6 മണിക്കൂര്‍ വരെ വെച്ച ശേഷം വെള്ളത്തില്‍ നന്നായി കഴുകി എടുത്ത് ഉപയോഗിച്ചാല്‍ നല്ല മൃദുവായിരിക്കും. ഇതില്‍ കുരുമുളക്, ഉപ്പ് എന്നിവ പുരട്ടി 5-10 മിനിറ്റ് വെയ്ക്കുക.
ഒരു പാനില്‍ ബട്ടര്‍ ഇട്ട് അതിലേക്ക് വെളുത്തുള്ളിയും സവാളയും കഷണങ്ങളാക്കി ഇടുക. ഇതിലേക്ക് ബീഫ് ഇടുക. റോസ് മേരി ഇലകളും ചേര്‍ക്കുക. ചെറിയ തീയില്‍ ഇരുവശവും പാകത്തിന് ഫ്രൈ ചെയ്യുക. ബീഫ് അധികം വറുക്കേണ്ടതില്ല. ബട്ടര്‍ സോസ് കൂട്ടി ചൂടോടെ കഴിക്കാം.

1/15/2017

Fish masala pothinjathu




മീന്‍ മുഴുവനെ വരഞ്ഞത്- രണ്ടെണ്ണം
ഇഞ്ചി പൊടിയായി അരിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത്- ഒരു സ്പൂണ്‍
കുരുമുളക് പൊടി-ഒരു സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- അര സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്- കാല്‍ കപ്പ്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്- പാകത്തിന്
മുളക് പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഗരംമസാല- ഒരു നുള്ള്
ചെറിയ ഉള്ളി അരിഞ്ഞത്- അര കപ്പ്
വെളിച്ചെണ്ണ- ആവശ്യത്തിന്
കടുക്- കാല്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

   ദശക്കട്ടിയുള്ള മീന്‍ വൃത്തിയാക്കിയ ശേഷം വരഞ്ഞ് അല്പം മഞ്ഞള്‍ പൊടി, അര സ്പൂണ്‍ കുരുമുളക്, ഗരംമസാല, ഉപ്പ് എന്നിവ പുരട്ടി അരമണിക്കൂര്‍ വെച്ച ശേഷം ചീനച്ചട്ടിയില്‍ എ്ണ്ണ ചൂടാക്കി ചെറുതായി വറുത്തെടുക്കുക. മീന്‍ വറുത്ത എണ്ണയില്‍ കടുക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ യഥാക്രമം വഴറ്റുക. മഞ്ഞള്‍, മുളക്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയ ശേഷം പകുതി മസാല എടുത്ത് മാറ്റിയ ശേഷം വറുത്ത് മാറ്റി വെച്ച മീന്‍ ഇതിനു മുകളിലേക്ക് നിരത്തുക. ബാക്കി മസാല മീനിന് മുകളിലായി നിരത്തി അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ഒരു സ്പൂണ്‍ വെളിച്ചെണ്ണ തൂകിയ ശേഷം അടുപ്പില്‍ നിന്ന് വാങ്ങാം. ചോറ്, ചപ്പാത്തി എന്നിവക്കൊപ്പം ചൂടോടെ കഴിക്കാം.

7/16/2016

Spicy Vattayappam



ചേരുവകള്‍

പച്ചരി- ഒരു കപ്പ്
ചെറിയ ഉള്ളി- അഞ്ചെണ്ണം














ജീരകം- കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്- മൂണ്ണെം
തേങ്ങ- കാല്‍ കപ്പ്

യീസ്റ്റ്- കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

ഉണ്ടാക്കുന്ന വിധം

 പച്ചരി എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം ഉള്ളി, ജീരകം, വറ്റല്‍ മുളക്, തേങ്ങ. യീസ്റ്റ്  എന്നിവ ചേര്‍ത്ത് നന്നായി അരക്കുക. 4-5  മണിക്കൂറിന് ശേഷം പരന്ന പാത്രത്തില്‍ വാഴയിലയോ ബട്ടര്‍ പേപ്പറോ വെച്ച് അതിനുമുകളില്‍ മാവ് ഒഴിച്ച ശേഷം അപ്പ ചെമ്പില്‍ 20-25 മിനിറ്റ് ആവികയറ്റുക. തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം.

Masala bread (മസാല ബ്രെഡ്)




ചേരുവകള്‍
ബ്രെഡ്- പത്തെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- അര സ്പൂണ്‍
മുട്ട- നാലെണ്ണം
കുരുമുളക് പൊടി- ഒരു സ്പൂണ്‍
മല്ലിയില- രണ്ട് സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
പാല്‍- രണ്ട് സ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
എണ്ണ- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ബ്രെഡിന്റെ വശങ്ങള്‍ മുറിച്ച് മാറ്റിയ ശേഷം സമചതുരാകൃതിയില്‍ മുറിക്കുക. ഒരു ബൗളില്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് പാല്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മല്ലിയില പൊടിയായി അരിഞ്ഞത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അടിക്കുക. നോണ്‍സ്റ്റിക് പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മുറിച്ചു വെച്ചിരിക്കുന്ന ബ്രെഡ് കഷണങ്ങള്‍ ഇതില്‍ മുക്കിയ ശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക. രണ്ട് വശവും ചെറുതായി മൊരിച്ച് ചൂടോടെ ഉപയോഗിക്കാം. 





Beans-prawns mezhukupurati (ബീന്‍സ് -ചെമ്മീന്‍ മെഴുക്കുപുരട്ടി)





ചേരുവകള്‍
ബീന്‍സ് അരിഞ്ഞത്- ഒരു കപ്പ്
ഉണക്ക ചെമ്മീന്‍- കാല്‍ കപ്പ്
ചെറിയ ഉള്ളി- പത്തെണ്ണം
ചതച്ച മുളക്- രണ്ട് സ്പൂണ്‍
കറിവേപ്പില- -ഒരു തണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
  ഉണക്ക ചെമ്മീന്‍ തല കളഞ്ഞ ശേഷം ചെറുതായി വറുത്തെടുക്കുക.( പച്ച ചെമ്മീന്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മഞ്ഞള്‍, ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കണം.) ചീനചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളി, ചതച്ച മുളക് എന്നിവ വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ബീന്‍സ് ചേര്‍ത്ത് വറ്റുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. അല്പം വെള്ളം തളിച്ച ശേഷം അടച്ചുവെച്ച് വേവിക്കുക. ബീന്‍സ് വെന്ത് വെള്ളം വറ്റിയ ശേഷം ഇതിലേക്ക് വെളിച്ചെണ്ണയും ചെമ്മീനും ചേര്‍ത്ത് നന്നായി ഉലര്‍ത്തിയെടുക്കാം.



6/22/2016

Irachi vattyappam (ഇറച്ചി വട്ടയപ്പം)


ഇറച്ചി പാലപ്പത്തിന്റെ അതേ മാവ് കൊണ്ട് രുചികരമായ വട്ടയപ്പവും ഉണ്ടാക്കാം. സാധാരണ മധുരമുള്ള അപ്പത്തിന് പകരം അല്പം എരിവുള്ള, ഇറച്ചി രുചിയുള്ള മൃദുവായ വട്ടയപ്പവും എല്ലാവര്‍ക്കും ഇഷ്ടമാകും. ചിക്കനോ ബീഫോ ഉപയോഗിക്കാം.















ചേരുവകള്‍

മാവിന് വേണ്ട ചേരുവകള്‍

പച്ചരി- രണ്ട് കപ്പ്
തേങ്ങ- കാല്‍ കപ്പ്
ചോറ്- കാല്‍ കപ്പ്
യീസ്റ്റ്- അര സ്പൂണ്‍
പഞ്ചസാര- രണ്ട് സ്പൂണ്‍
മുട്ടവെള്ള- ഒന്ന്
ഉപ്പ്- ഒരു നുള്ള്
തേങ്ങ പാല്‍- കാല്‍ കപ്പ്

മാവ് തയ്യാറാക്കുന്ന വിധം
പച്ചരി ഏഴോ എട്ടോ  മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം പച്ചരി, തേങ്ങ, ചോറ്, യീസ്റ്റ് എന്നിവ ചേര്‍ത്ത് അരക്കുക. തേങ്ങയും ചോറും യീസ്റ്റും അവസാനം അരച്ചാല്‍ മതി. അരച്ച മാവ് നന്നായി ഇളക്കി 7-8 മണിക്കൂര്‍ വെക്കുക. മാവ് പുളിച്ച് പൊങ്ങിയ ശേഷം ഇതില്‍ ഒരു നുള്ള് ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുക. ഇതിലേക്ക് മുട്ട വെള്ള ചേര്‍ത്ത് നന്നായി ഇളക്കുക.


ഇറച്ചി കൂട്ടിന് വേണ്ട ചേരുവകള്‍

ചിക്കന്‍ മിന്‍സ് ചെയ്തത്- ഒരു കപ്പ്
സവാള പൊടിയായി അരിഞ്ഞത്- അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പൊടിയായി അരിഞ്ഞത്- രണ്ട് സ്പൂണ്‍
ഗരംമസാല- ഒര സ്പൂണ്‍
മുളക് പൊടി- ഒരുസ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മല്ലിപ്പൊടി- ഒരു സ്പൂണ്‍
പെരുംജീരക പൊടി- കാല്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
കറിവേപ്പില- ഒരു തണ്ട്
എണ്ണ- ആവശ്യത്തിന്

കൂട്ട് തയ്യാറാക്കുന്ന വിധം

ചീനചട്ടിയില്‍ എണ്ണ ചൂടാക്കി ആദ്യം ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. അതിനു ശേഷം സവാള വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ഗരം മസാല, മുളക്, മഞ്ഞള്‍, മല്ലി, പെരുജീരകം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിനു ശേഷം ചിക്കന്‍ ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക.
   ഈ ഇറച്ചി കൂട്ട് മാവില്‍ യോജിപ്പിച്ച് നന്നായി ഇളക്കുക. ഒരു പരന്ന പാത്രത്തില്‍ വാഴയിലയോ ബട്ടര്‍ പേപ്പറോ വെക്കുക. അതിനു മുകളിലേക്ക് മാവ് ഒഴിക്കുക. അതിനുശേഷം അപ്പചെമ്പില്‍ പാത്രം വെച്ച് മൂടികൊണ്ട് അടക്കുക. 20-25 മിനിറ്റ് കഴിഞ്ഞാല്‍ നല്ല മൃദുവായ ഇറച്ചി വട്ടയപ്പം തയ്യാര്‍. തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം.

6/21/2016

Irachi palappam (ഇറച്ചി പാലപ്പം)



ഒരു പരീക്ഷണ വിഭവമാണിത്. പാലപ്പം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിഭവമാണ്. രുചികരമായ പാലപ്പത്തിന് അല്പം ഇറച്ചിയുടെ രുചികൂടി ഉണ്ടെങ്കിലോ?? ചിക്കന്‍, ബീഫ് എന്നിവ കൊണ്ട് ഇറച്ചി പാലപ്പം തയ്യാറാക്കാം. ഞാനിവിടെ ചിക്കനാണ് ഉപയോഗിച്ചിരിക്കുന്നത്. പരീക്ഷണമാണെങ്കിലും ഇറച്ചി പാലപ്പം രുചികരമാണ്.





















മാവിന് വേണ്ട ചേരുവകള്‍

പച്ചരി- രണ്ട് കപ്പ്
തേങ്ങ- കാല്‍ കപ്പ്
ചോറ്- കാല്‍ കപ്പ്
യീസ്റ്റ്- അര സ്പൂണ്‍
പഞ്ചസാര- ഒരുസ്പൂണ്‍
മുട്ടവെള്ള- ഒന്ന്
ഉപ്പ്- ഒരു നുള്ള്
തേങ്ങ പാല്‍- കാല്‍ കപ്പ്

മാവ് തയ്യാറാക്കുന്ന  വിധം

പച്ചരി എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം പച്ചരി, തേങ്ങ, ചോറ്, യീസ്റ്റ് എന്നിവ ചേര്‍ത്ത് അരക്കുക. തേങ്ങയും ചോറും യീസ്റ്റും അവസാനം അരച്ചാല്‍ മതി. അരക്കുമ്പോള്‍ വെള്ളത്തിന് പകരം തേങ്ങാപ്പാല്‍ ചേര്‍ത്ത് അരക്കുക. അപ്പം കൂടുതല്‍ മൃദുവും രുചികരവുമാകും. അരച്ച മാവ് നന്നായി ഇളക്കി 7-8 മണിക്കൂര്‍ വെക്കുക. മാവ് പുളിച്ച് പൊങ്ങിയ ശേഷം ഇതില്‍ ഒരു നുള്ള് ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കുക. ഇറച്ചി പാലപ്പം തയ്യാറാക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് മുട്ടയുടെ വെള്ള  കൂടിചേര്‍ത്ത് നന്നായി ഇളക്കുക. അപ്പത്തിന്റെ വശങ്ങള്‍ നന്നായി മൊരിയണമെങ്കില്‍ മുട്ട വെള്ള ചേര്‍ത്താല്‍ മതി.

ഇറച്ചി കൂട്ടിന് വേണ്ട ചേരുവകള്‍

ചിക്കന്‍ മിന്‍സ് ചെയ്തത്- ഒരു കപ്പ്
സവാള പൊടിയായി അരിഞ്ഞത്- അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പൊടിയായി അരിഞ്ഞത്- രണ്ട് സ്പൂണ്‍
ഗരംമസാല- ഒരു സ്പൂണ്‍
മുളക് പൊടി- ഒരുസ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മല്ലിപ്പൊടി- ഒരു സ്പൂണ്‍
പെരുംജീരക പൊടി- കാല്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
കറിവേപ്പില- ഒരു തണ്ട്
എണ്ണ- ആവശ്യത്തിന്

കൂട്ട് തയ്യാറാക്കുന്ന വിധം

ചീനചട്ടിയില്‍ എണ്ണ ചൂടാക്കി ആദ്യം ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. അതിനു ശേഷം സവാള വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ഗരം മസാല, മുളക്, മഞ്ഞള്‍, മല്ലി, പെരുജീരകം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിനു ശേഷം ചിക്കന്‍ ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക.


ഇറച്ചി പാലപ്പം തയ്യാറാക്കുന്ന വിധം

തയ്യാറാക്കിയ പാലപ്പത്തിന്റെ മാവിലേക്ക് ഇറച്ചി കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. അപ്പ ചട്ടി ചൂടാക്കി അപ്പം ഉണ്ടാക്കുക. രുചികരമായ ഇറച്ചി പാലപ്പം ചിക്കന്‍ കറിക്കൊപ്പം കഴിക്കാം.

5/29/2016

Chicken Vindaloo




ചേരുവകള്‍
1. എല്ലില്ലാത്ത ചിക്കന്‍ - അര കിലോ
2. ഉണക്ക മുളക് - പത്തെണ്ണം
3. ഏലക്ക -രണ്ടെണ്ണം
4. ഗ്രാമ്പു - മൂന്നെണ്ണം
5. കറുവാപട്ട - ഒരു കഷണം
6. കുരുമുളക് - നാലെണ്ണം
7. ജീരകം- ഒരു ടേബിള്‍ സ്പൂണ്‍
8. തക്കോലം - ഒന്ന്
9. മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
10. സവാള - രണ്ടെണ്ണം
11. ഇഞ്ചി-വെളുത്തുള്ളി അരച്ചത്- ഒരു സ്പൂണ്‍
12. വിനാഗിരി (വൈറ്റ്) - രണ്ട് സ്പൂണ്‍
13. ശര്‍ക്കര ചിരകിയത് അല്ലെങ്കില്‍ ബ്രൗണ്‍ ഷുഗര്‍ - ഒരു ടേബിള്‍ സ്പൂണ്‍
14. എണ്ണ- ആവശ്യ

ത്തിന്
15. കറിവേപ്പില - ഒരു തണ്ട്
 16. ഉപ്പ്- പാകത്തിന്

 ഉണ്ടാക്കുന്ന വിധം

  ചിക്കന്‍ വൃത്തിയാക്കുക. ചീനചട്ടിയില്‍ എണ്ണ ചൂടാക്കി രണ്ട് മുതല്‍ ഒമ്പത് വരെയുള്ള ചേരുവകള്‍ ചൂടാക്കുക. തണുത്ത ശേഷം അരച്ചെടുക്കുക. ഈ പേസ്റ്റും പാകത്തിന് ഉപ്പും ചേര്‍ത്ത് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി 4-5 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. ചീനചട്ടില്‍  എണ്ണ ചൂടാക്കി സവാള, ഇഞ്ചി- വെളുത്തുള്ളി അരച്ചത്, മഞ്ഞള്‍ പൊടി
എന്നിവ ഓരോന്നായി വഴറ്റി തണുത്ത ശേഷം അരച്ചെടുക്കുക. ചീനചട്ടിയിലേക്ക് ഈ സവാള കൂട്ട് ഇട്ട് അതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കില്‍  ഉപ്പും ചേര്‍ക്കുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. നന്നായി വേവിക്കുക. വെന്ത് പകുതിയാകുമ്പോള്‍ വിനാഗിരിയും ശര്‍ക്കരയും ചേര്‍ക്കുക. കറിവേപ്പില ചേര്‍ത്ത് കറി കുറുകി ചിക്കന്‍ വെന്തു കഴിയുമ്പോള്‍ വാങ്ങാം.




Fish curry with coconut paste (മീന്‍ കറി തേങ്ങ അരച്ചത്)




















ചേരുവകള്‍

നെയ്മീന്‍ അല്ലെങ്കില്‍ ദശക്കട്ടിയുള്ള മീന്‍- അര കിലോ
സവാള അരിഞ്ഞത് - ഒന്ന്
ചെറിയ ഉള്ളി അരിഞ്ഞത് - അഞ്ചെണ്ണം
ഇഞ്ചി ചതച്ചത് - ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു സ്പൂണ്‍
പച്ചമുളക് - നാല്-അഞ്ച്
തക്കാളി - ഒരു വലുത്
തേങ്ങ ചിരകിയത് - കാല്‍ കപ്പ്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - ഒരു സ്പൂണ്‍
കുരുമുളക് പൊടി - ഒരു സ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
ഉലുവ - ഒരു നുള്ള്
വറ്റല്‍ മുളക്-രണ്ടെണ്ണം
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കുടംപുളി - രണ്ട് കഷണം
തേങ്ങ പാ്ല്‍ - കാല്‍ കപ്പ്

ഉണ്ടാക്കുന്ന വിധം

മീന്‍ വൃത്തിയാക്കി ഉപ്പിട്ട് കഴുകുക. ചെറിയ കഷണങ്ങളാക്കുക. മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളക് പൊടി, അല്പം മുളക് പൊടി എന്നിവ ചേര്‍ത്ത് പുരട്ടി വെക്കുക. തേങ്ങ ചെറിയ ഉള്ളി, മഞ്ഞള്‍, മുളക് പൊടി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. തക്കാളി മിക്‌സിയില്‍ അരച്ചെടുക്കുക.
   ചീനചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, ഉലുവ, വറ്റല്‍ മുളക് എന്നിവ താളിക്കുക. ഇതിലേക്ക് സവാള, ചെറിയ ഉള്ളി എന്നിവ വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. അരച്ചു വെച്ച തക്കാളി ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ നന്നായി വഴറ്റണം. അതിനുശേഷം തേങ്ങ അരച്ചത് ചേര്‍ക്കുക. അല്പം വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. കുടുംപുളിയും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. കറി കുറുകി വരുമ്പോള്‍ തേങ്ങാപ്പാലും കറിവേപ്പില കീറിയതും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങാം.




5/16/2016

Unakka Chemeen-manga chammanthi

ഉണക്ക ചെമ്മീൻ - 100 ഗ്രാം
മാങ്ങ - ഒരെണ്ണം
ചതച്ച മുളക്  - രണ്ടു സ്പൂൺ
പച്ചമുളക് - രണ്ടെണ്ണം
ചെറിയ ഉള്ളി - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
ഉപ്പു - പാകത്തിന്
വെളിച്ചെണ്ണ - കാൽ ടീസ്പൂൺ


ഉണ്ടാക്കുന്ന വിധം

ഉണക്ക ചെമ്മീൻ ചീനച്ചട്ടിയിൽ ചെറുതായി വറുത്തെടുക്കുക .ചതച്ച മുളക് , ചെറിയ ഉള്ളി എന്നിവയും നന്നായി വഴറ്റുക .മാങ്ങാ ചെറുതായി അരിയുക. കല്ലിൽ ഉണക്ക ചെമ്മീൻ, ചതച്ച മുളക്, ചെറിയ ഉള്ളി, മാങ്ങ ,പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ചതച്ചെടുക്കുക .(മിക്സിയിൽ ആയാലും മതി ..കൂടുതൽ രുചി കല്ലിൽ ചതക്കുന്നതാണ് ). നന്നായി ചതച്ച് വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. മാങ്ങക്ക് പകരം വാളൻ പുളി ആയാലും മതി .