12/12/2010

Ghee rise

വേണ്ട ചേരുവകള്‍
ബസുമതി അരി വേവിച്ചത്- രണ്ടു കപ്പ്
സവാള കനം കുറച്ച്‌ അരിഞ്ഞത്‌- ഒരു കപ്പ്
കാരറ്റ് കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞത്‌- ഒരു കപ്പ്
മല്ലിയില- കുറച്ച്‌
ഉപ്പ്- പാകത്തിന്‌
നെയ്യ്‌-ആവശ്യത്തിനു
ഗ്രാമ്പൂ- നാലെണ്ണം
ഏലക്ക- രണ്ടെണ്ണം
കറുവപ്പട്ട- രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്‌പൂണ്‍

അലങ്കരിക്കാനുള്ളവ
കശുവണ്ടി-പത്തെണ്ണം
കിസ് മിസ്‌ -പത്തെണ്ണം
സവാള കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞത്‌- ഒരെണ്ണം

ഉണ്ടാക്കുന്ന വിധം

ബസുമതി അരി പാകത്തിന്‌ വേവിക്കുക. അരി വേവിക്കുന്ന വെള്ളം തിളക്കുമ്പോള്‍ തന്നെ ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌, ഉപ്പ്  എന്നിവ കൂടി ചേര്‍ത്ത് വേവിക്കുക.
 ഒരു വലിയ നോണ്‍ സ്ടിക്കില്‍ നെയ്യ്‌ ഒഴിച്ചു ചൂടാക്കി കശുവണ്ടി, കിസ് മിസ്‌ സവാള എന്നിവ വറുത്തെടുത്തു മാറ്റി വെക്കുക. വീണ്ടും നെയ്യ്‌ ഒഴിച്ചു അരിഞ്ഞ സവാള, കാരറ്റ് എന്നിവ നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ച ചോറിട്ടു ഇളക്കുക.  പാകത്തിന്‌ ഉപ്പ് ചേര്‍ക്കുക. രണ്ടു മിനിടിനു ശേഷം തീ കെടുത്താം. ഇതിനു മുകളില്‍ അല്‍പ്പം മല്ലിയില അറിഞ്ഞതും വറുത്തു മാറ്റി വെച്ചിരിക്കുന്നവയും ചേര്‍ത്ത് അലങ്കരിക്കാം.

kudappan-cherupayar thoran(Vazhachundu Thoran)

കുടപ്പന്‍ (വാഴച്ചുണ്ട് )അരിഞ്ഞത്‌- ഒന്ന്
ചെറുപയര്‍ വേവിച്ചത്- കാല്‍ കപ്പ്
തേങ്ങാ ചിരകിയത്- കാല്‍ കപ്പ്
വെളുത്തുള്ളി- മൂന്നെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
 പച്ചമുളക്- നാലെണ്ണം
ഉപ്പ്-പാകത്തിന്‌
കടുക്- ഒരു സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- പാകത്തിന്‌

തയ്യാറാക്കുന്ന വിധം

 (വാഴച്ചുണ്ട് അരിഞ്ഞ ശേഷം ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് കുറച്ച്‌ സമയം വെച്ച ശേഷം കഴുകിയെടുത്താല്‍ കറ പോകും). തേങ്ങാ ചിരകിയതും മഞ്ഞള്‍ പൊടി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്‌ ,പാകത്തിന്‌ ഉപ്പ് എന്നിവ വാഴച്ചുണ്ടില്‍ ചേര്‍ത്ത് നന്നായി തിരുമ്മുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിച്ച ശേഷം തിരുമ്മി വെച്ച കൂട്ടും വേവിച്ച ചെറുപയറും ഇട്ടു നന്നായി ഇളക്കുക. അല്‍പ്പം വെള്ളം തളിച്ച ശേഷം പാത്രം മൂടി വെക്കുക. മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞാല്‍ ഒന്ന് ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെക്കാം.

koorkka mezhukkupuratti

കൂര്‍ക്ക നീളത്തില്‍ അരിഞ്ഞത്‌- ഒരു കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത്‌- കാല്‍ കപ്പ്
തേങ്ങാ അരിഞ്ഞത്‌- കുറച്ച്‌
ചതച്ച മുളക്- രണ്ടു സ്‌പൂണ്‍
ഉപ്പ്- പാകത്തിന്‌
എണ്ണ- ആവശ്യത്തിനു
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം
കൂര്‍ക്ക നന്നായി കഴുകി വൃത്തിയാക്കിയിട്ട്‌ വേണം അറിയാന്‍. അല്പം മഞ്ഞള്‍ പൊടിയും ഉപ്പും പുരട്ടി കൂര്‍ക്ക കുറച്ച്‌ നേരം വെക്കുക. കൂര്‍ക്ക അല്‍പ്പം വെള്ളത്തില്‍ വേവിക്കുകയോ,ആവി കയറ്റുകയോ ചെയ്യാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളിയും തേങ്ങയും ചതച്ച മുളകും ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്കു വേവിച്ച കൂര്‍ക്കയും ചേര്‍ത്ത് പാകത്തിന്‌ ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക. കറിവേപ്പില ചേര്‍ത്ത് വാങ്ങാം.

Vendakka Mezhukkupuratti

 വെണ്ടയ്ക്ക ചെറുതായി നീളത്തില്‍ അരിഞ്ഞത്‌-
ചെറിയ ഉള്ളി- കാല്‍ കപ്പ്
തേങ്ങാ കൊത്ത് അരിഞ്ഞത്‌- കാല്‍ കപ്പ്
ചതച്ച മുളക്- രണ്ടു സ്‌പൂണ്‍
കടുക്- കാല്‍ സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്‌
എണ്ണ - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ചെറിയ ഉള്ളി, തേങ്ങാ കൊത്ത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ചതച്ച മുളകും കറിവേപ്പിലയും  ചേര്‍ത്ത് വഴറ്റുക. അതിലേക്കു അരിഞ്ഞ് വെച്ച വെണ്ടയ്ക്ക ഇട്ടു നന്നായി വഴറ്റുക.  പാകത്തിന്‌ ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.