7/08/2010

Beef Vinthalu

സവാള,ഇഞ്ചി,പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, കടുക്, ജീരകം,ഗരം മസാല  എന്നിവ നന്നായി അരച്ചെടുക്കുക. ബീഫ് ഇടത്തരം  കഷണമാക്കി മുറിക്കുക. ഉപ്പു, മുളകുപൊടി, ഇറച്ചി മസാല, എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. എന്നിട്ട് എണ്ണയില്‍ വറുത്തെടുക്കുക. ഇതിലേക്ക് അരച്ച് വെച്ച മസാലകള്‍ ചേര്‍ത്ത് യോജിപ്പിക്കുക. മുളകുപൊടി, മഞ്ഞള്‍പൊടി,വിനാഗിരി, പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ വെച്ച് നന്നായി തിളച്ചു വരുമ്പോള്‍ വാങ്ങാം. വെള്ളം ചേര്‍ക്കരുത്.


കുറിപ്പ്; മുളകുപൊടി പകരം പച്ച കുരുമുളക് അരച്ച് ചേര്‍ത്താലും മതി.മുരിങ്ങയുടെ തൊലി അല്പം അരച്ച് ചേര്‍ക്കുന്നത് നല്ലതാണു.

chiratta puttu


ഗോതമ്പ് പൊടിയില്‍ ഒരു നുള്ള് ജീരകവും  ഉപ്പും ചേര്‍ത്ത് തിരുമ്മുക. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് പുട്ടിനു പാകത്തില്‍ തിരുമ്മുക. ഈ പൊടി മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക, ഇനി ഒരു കപ്പ് തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളക്കുക. നല്ല ചിരട്ടയെടുത്തു നന്നായി വൃത്തിയാക്കുക. നടുക്ക് തുളക്കുക. പ്രഷര്‍ കുക്കറില്‍ കുറച്ചു വെള്ളം വെച്ച ശേഷം മൂടി വിസില്‍ വെക്കുന്നതിനു പകരം ചിരട്ടയില്‍ തേങ്ങ ചേര്‍ത്ത പൊടി നിറച്ചു മൂടി വെക്കുക. മൂന്നോ നാലോ മിനിറ്റു കഴിഞ്ഞാല്‍  ചിരട്ട പാത്രത്തിലേക്ക് കമത്തുക. അപ്പോള്‍ പൊട്ടാതെ ചിരട്ട പുട്ട് കഴിക്കാം. ഗോതമ്പ് പൊടിക്ക് പകരം അറിപോടിയായാലും നല്ലതാണു.