5/12/2010

ayila thakkaliyittathu

ആവശ്യമായവ

അയില കഷണങ്ങള്‍ ആക്കിയത്-അര കിലോ
ചെറിയ ഉള്ളി അരിഞ്ഞത്‌-അര കപ്പ്
ഇഞ്ചി അരിഞ്ഞത്‌-രണ്ടു സ്‌പൂണ്
വെളുത്തുള്ളി അരിഞ്ഞത്‌-രണ്ടു സ്‌പൂണ്
തക്കാളി അരിഞ്ഞത്‌-ഒന്ന
മുളകുപൊടി-നാല് സ്‌പൂണ്
മഞ്ഞള്‍പൊടി-കാല്‍ സ്‌പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
കടുക്-കാല്‍ സ്‌പൂണ്
വറ്റല്‍മുളക്-മൂന്നെണ്ണം
വെളിച്ചെണ്ണ-പാകത്തിന്‌
കുടംപുളി-രണ്ടു കഷണ
ഉപ്പു-പാകത്തിന്‌

പാകം ചെയ്യുന്ന വധം
കറിച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് തളിക്കുക.അതില്‍ ഇഞ്ചി, വെളുത്തുള്ളി,ചെറിയ ഉള്ളി എന്നിവ വഴറ്റുക. മുളകുപൊടി,മഞ്ഞള്‍പൊടി,കറിവേപ്പില എന്നിവ ഇട്ടു മൂത്ത് വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. അല്പം വെള്ളം ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ കുടമ്പുളിയും പാകത്തിന്‌ഉപ്പും ഇടുക. ഒരു തിള വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. വെന്തു തിളക്കുമ്പോള്‍ ഒരു തണ്ട് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക.

5/08/2010

vegetable burger


ആവശ്യമായവ
ബണ്ണ്‍-രണ്ടെണ്ണം
തക്കാളി-ഒരെണ്ണം
സവാള-ഒരെണ്ണം
കാപ്സിക്കം(മഞ്ഞ ,പച്ച)-ഓരോന്ന് വീതം
കുക്കുംബര്‍-പകുതി
ചീസ്‌-രണ്ടെണ്ണം
തക്കാളി സോസ്-രണ്ടു സ്‌പൂണ്‍
ബട്ടര്‍-രണ്ടു സ്‌പൂണ്‍

പാകം ചെയ്യുന്ന വിധം 
പച്ചക്കറികള്‍ എല്ലാം വട്ടത്തില്‍ അറിയുക. ബണ്ണ്‍ രണ്ടായി മുറിക്കുക. തവയില്‍  ബട്ടര്‍ ഒഴിച്ചു ചൂടാക്കുക. മുറിച്ചു വെച്ച ബണ്ണ്‍ രണ്ടു വശവും നന്നായി മൊരിക്കുക. ഒരു കഷണം ബണ്ണ്‍ എടുത്തു  അതില്‍ ടൊമാറ്റോ സോസ് പുരട്ടുക. എന്നിട്ട് ഒന്നിന് മീതെ ഒന്നായി ഓരോ പച്ചക്കറികളും വെക്കുക. അതിനു മുകളിലേക്ക് ഒരു ചീസ്‌ കഷണം വെക്കുക. വീണ്ടും ഒരു ലയര്‍ കൂടി വട്ടത്തില്‍ അറിഞ്ഞ പച്ചക്കറികള്‍ വെക്കുക. അതിനു മീതെ വീണ്ടും തക്കാളി സോസ് ഒഴിക്കുക. ബന്നിന്റെ മറ്റേ പകുതി കൊണ്ട് മൂടിവെക്കുക. തവയില്‍ വെന്ന്ടും ബട്ടര്‍ ഒഴിച്ചു രണ്ടു വശവും ചൂടാക്കുക. ബന്നിന്റെ മുകളില്‍ ഒരു ചെറി പഴം വെച്ച് അലങ്കരിക്കുക. ഇതേ പോലെ തന്നെ ഓരോ ബണ്ണും പച്ചക്കറി വെച്ച് മൊരിക്കുക.

5/04/2010

chemmeen masala

ചെമ്മീന്‍ വൃത്തിയാക്കിയത്-അര കിലോ
സവാള ചെറുതായി അരിഞ്ഞത്‌-ഒരു കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത്‌-അര കപ്പ്
പച്ചമുളക് അരച്ചത്‌-ഒരു spoon
ഇഞ്ചി-ഒരു സപൂണ്‍
വെളുത്തുള്ളി അരച്ചത്‌-ഒരു spoon
വറ്റല്‍ മുളക് മൂപ്പിച്ചത്-അഞ്ചെണ്ണം
thenggakothu-കാല്‍  kappu
ഉലുവ മൂപ്പിച്ചത്-കാല്‍ സ്‌പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ സ്‌പൂണ്‍
തക്കാളി അരിഞ്ഞത്‌-അര kappu
കുടംപുളി-രണ്ടെണ്ണം
കറിവേപ്പില-കുറച്ച്‌
ഉപ്പു-പാകത്തിന്‌
മുളകുപൊടി -oru സ്‌പൂണ്‍
വെളിച്ചെണ്ണ-ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം
സവാള,ചെറിയ ഉള്ളി ,thenggakothu എന്നിവ നന്നായി വഴറ്റുക.ഇതിലേക്ക് പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി,മഞ്ഞള്‍പൊടി എന്നിവ അരച്ചത്‌ ചേര്‍ക്കുക. പച്ചമണം മാറുമ്പോള്‍ വറ്റല്‍മുളകും,ഉലുവയുംചേര്‍ത്ത് അരച്ച കൂട്ട് അല്‍പ്പം വെള്ളം ചേര്‍ത്ത് ഇതില്‍ ഒഴിക്കുക. തക്കാളി അരിഞ്ഞതും ഉപ്പും ചേര്‍ക്കുക. ഒന്ന് വഴന്നു കഴിയുമ്പോള്‍ കുടമ്പുളിയും കരിവേപ്പിലും ചേര്‍ത്ത് paakathinu വെള്ളം ഒഴിച്ചു ചെമ്മീന്‍ ഇടുക. നന്നായി തിളച്ചു ചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ ചാര് കുരുക്കി അല്‍പ്പം കരിവേപ്പിലും വെളിച്ചെണ്ണയും ചേരട് അടുപ്പില്‍ നിന്നും വാങ്ങാം.ചപ്പത്തിയുടെയോ ചോറിന്റെ കൂടെയോ കഴിക്കാം.

chicken thoran

o ആവശ്യമായ sadhanangal
ചിക്കന്‍ ചെറുതായി അറിഞ്ഞത്- ഒരുകപ്പു
സവാള അറിഞ്ഞത്-കാല്‍ കപ്പ്
പച്ചമുളക്- നാലെണ്ണം
ഇഞ്ചി അറിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി അറിഞ്ഞത്-ഒരു സ്പൂണ്‍
തേങ്ങ ചിരകിയത്-അര കപ്പു
മഞ്ഞള്‍പൊടി -കാല്‍ സ്‌പൂണ്‍
ഉപ്പു-paakathinu
വെളിച്ചെണ്ണ-aavasyathinu
കടുക്-കാല്‍സ്‌പൂണ്‍
വറ്റല്‍മുളക്- randennam
കറിവേപ്പില-രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം
ചിക്കന്‍ നന്നായി വേവിക്കുക. വേണമെങ്കില്‍ miksiyil ഒന്ന് അടിച്ചെടുക്കാം. ഇതിലേക്ക് സവാള,ഇഞ്ചി,വെളുത്തുള്ളി,മഞ്ഞള്‍ പൊടി ,തേങ്ങ ചിരകിയത് ,ഉപ്പു എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്  ചൂടാക്കി കടുക് താളിക്കുക. ithil ചിക്കന്‍ കൂട്ട് ചേര്‍ത്ത് ഇളക്കി രണ്ടു മിനിട്ട് വേവിക്കുക. നന്നായി വെള്ളം വറ്റിയാല്‍ കറിവേപ്പില ചേര്‍ത്ത് പാത്രത്തിലേക്ക് മാറ്റുക.