11/19/2012

Bread Dosa

വേണ്ട ചേരുവകള്‍ 

ബ്രെഡ്‌ -പത്തെണ്ണം
മൈദാ-അര കപ്പ്
തൈര് -ഒരു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് -രണ്ടു വലിയ സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -ഒരു സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
തേങ്ങ ചിരകിയത്-ഒരു സ്പൂണ്‍
കറിവേപ്പില പൊടിയായി അരിഞ്ഞത് -അര സ്പൂണ്‍
ഉപ്പ് -പാകത്തിന്
കടുക് -അര സ്പൂണ്‍
ഉഴുന്ന് പരിപ്പ് - ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം 

ബ്രെഡിന്റെ അരികു കളഞ്ഞു പൊടിയാക്കുക. ഒരു പാത്രത്തില്‍ ബ്രെഡ്‌ പൊടിയും അര കപ്പു മൈദയും ഒരു സ്പൂണ്‍ തൈരും ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് ദോശ മാവു പരുവത്തില്‍ ആക്കുക.പാകത്തിന് ഉപ്പു ചേര്‍ത്ത് മിക്സിയില്‍ ഒന്ന് അടിക്കുക.മിക്സിയില്‍ അടിച്ചാല്‍ കട്ടയില്ലാതെ മാവ് തയ്യാറാക്കാം . ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ് എന്നിവ താളിക്കുക .അതിലേക്കു സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇത് തയ്യാറാക്കിയ മാവില്‍ ചേര്‍ക്കുക തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം ദോശ കല്ലില്‍ എണ്ണ പുരട്ടി ദോശ ചുട്ടെടുക്കാം .


11/12/2012

Vegetable Pizza

പിസ ബേസ് ഉണ്ടാകുന്ന വിധം 

വേണ്ട ചേരുവകള്‍ 

മൈദാ-രണ്ടു കപ്പ് 
യീസ്റ്റ് -ഒരു സ്പൂണ്‍ 
ചൂടുവെള്ളം-ആവശ്യത്തിനു 
പാല്‍- - അര കപ്പു 
ഉപ്പു- പാകത്തിന് 
ഒലിവ് ഓയില്‍ -4-5 സ്പൂണ്‍
പഞ്ചസാര-ഒരു സ്പൂണ്‍  

ബേസ് തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിലേക്ക്  മൈദാ,യീസ്റ്റ്, ഉപ്പു, ഒലിവ്  ഓയില്‍ എന്നിവ ഒരുമിച്ചാക്കുക .പാകത്തിന് പാലും ചൂട് വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവ് കുഴക്കുന്ന പരുവത്തില്‍ കുഴക്കുക നന്നായി അടിച്ചു കുഴക്കുക. ചപ്പാത്തി മാവിനെക്കാള്‍ അല്‍പ്പം സോഫ്റ്റ്‌ ആയി വേണം മാവ് കുഴച്ചെടുക്കാന്‍ . അതിനു ശേഷം മാവ് കൈകൊണ്ടു നല്ല വട്ടത്തില്‍ പരത്തുക .കുറഞ്ഞത്‌ ആറു മണിക്കൂര്‍ കഴിഞ്ഞു വേണം പിസ തയ്യാറാക്കാന്‍.. ... കൂടുതല്‍ സമയം ഇരിക്കുമ്പോള്‍ മാവ് നന്നായി പൊങ്ങി മൃദു ആകും മൈദാ മാവിന് പകരം നല്ല ഗോതമ്പ് മാവു കൊണ്ടും പിസ തയ്യാറാക്കാം .

പിസക്ക് വേണ്ട ചേരുവകള്‍ 

കാപ്സിക്കം അരിഞ്ഞത് -ഒരു വലുത് 
സവാള അരിഞ്ഞത് -ഒരെണ്ണം 
തക്കാളി അരിഞ്ഞത് -ഒരെണ്ണം 
ചീസ്  അരിഞ്ഞത് -കാല്‍ കപ്പു 
കോണ്‍- -കാല്‍ കപ്പു 
തക്കാളി അരച്ചത്‌ രണ്ടു സ്പൂണ്‍ 
ഗരം മസാല -ഒരു സ്പൂണ്‍ 
കുരുമുളക് ചതച്ചത്-ഒരു സ്പൂണ്‍ 
ഉപ്പു- പാകത്തിന് 

പിസ തയ്യാറാക്കുന്ന വിധം 

ഒരു അലുമിനിയം ഫോയില്‍ പേപ്പറില്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന പിസ ബേസ് വെക്കുക പിസ ബേസിനു മുകളില്‍ തക്കാളി അരച്ചത്‌ പുരട്ടുക. അതിനു മുകളിലായി ചീസ്  അരിഞ്ഞത് വിതറുക . അതിനു മുകളിലായി കാപ്സിക്കം, സവാള, തക്കാളി, കോണ്‍, എന്നിവ ഇടുക. ഗരം മസാല, കുരുമുളക്  അല്‍പ്പം ഉപ്പു വിതറുക. അതിനു മുകളിലായി വീണ്ടും അല്‍പ്പം ചീസ് വിതറുക. ഒവനിലുള്ളിലെ ട്രെയില്‍ തന്നെ പിസ വെക്കുകയോ അല്ലെങ്കില്‍ മറ്റൊരു ട്രെയിലോ വെക്കാം . ഓവനില്‍ പ്രിഹീറ്റ് 210ഡിഗ്രിയില്‍ 5മുതല്‍ 10 മിനിറ്റ് വരെ കൂക്ക് ചെയ്യുക .( ഓരോ ഒവനിലും ഇത് വ്യത്യാസം ആയിരിക്കും ഞാന്‍ കണ്‍വെന്‍ഷന്‍ മോഡില്‍ 210 ഡിഗ്രിയില്‍ 5മിനിറ്റ് ആണ് കൂക്ക് ചെയ്തത്. )



Chilly Paneer

ചേരുവകള്‍ 

പനീര്‍-- -ഒരു കപ്പ്
കാപ്സിക്കം അരിഞ്ഞത് - ഒരെണ്ണം
സവാള അരിഞ്ഞത് - ഒരെണ്ണം
തക്കാളി കുരു കളഞ്ഞു അരിഞ്ഞത് -ഒരെണ്ണം
വെളുത്തുള്ളി അരിഞ്ഞത് -ഒരു സ്പൂണ്‍
കുരുമുളക് ചതച്ചത്-രണ്ടു സ്പൂണ്‍
സോയ സോസ് -കാല്‍ ടീസ്പൂണ്‍
തക്കാളി സോസ്- ഒരു സ്പൂണ്‍
എണ്ണ -ആവശ്യത്തിനു
ഉപ്പു പാകത്തിന്
കോണ്‍ ഫ്ലവര്‍ -രണ്ടു സ്പൂണ്‍
മൈദാ -ഒരു സ്പൂണ്‍


ഉണ്ടാക്കുന്ന വിധം 

ഒരു സ്പൂണ്‍ കോണ്‍ ഫ്ലവരും മൈദയും കലക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് പനീര്‍ ഇതില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക .ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, തക്കാളി, കാപ്സിക്കം, വെളുത്തുള്ളി എന്നിവ ചെറുതായി വഴറ്റുക കുരുമുളക്, സോയ സോസ്, തക്കാളി സോസ് ,പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം വറുത്തു വെച്ച പനീര്‍ ഇടുക. ഒന്ന് ഇളക്കിയ ശേഷം മല്ലിയില വിതറി അടുപ്പില്‍ നിന്നും വാങ്ങാം.  .ഗ്രേവി ആവശ്യമുള്ളവര്‍ അല്‍പ്പം വെള്ളത്തില്‍ ഒരു സ്പൂണ്‍ കോണ്‍ ഫ്ലവര്‍ കലക്കി കറിയില്‍ ഒഴിച്ച് ഒന്ന് ചൂടാക്കിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം . ബ്രെഡ്‌//, റൊട്ടി എന്നിവയ്ക്കൊപ്പം കഴിക്കാം.


11/06/2012

Boatman Fish Curry


വേണ്ട ചേരുവകള്‍ 
മീന്‍ വൃത്തിയാക്കിയത്-അര കിലോ 
തക്കാളി -ഒരു ചെറുത്‌ 
ചെറിയ ഉള്ളി അരിഞ്ഞത് -കാല്‍ കപ്പു 
ഇഞ്ചി ചതച്ചത്-ഒരു വലിയ കഷണം 
വെളുത്തുള്ളി ചതച്ചത്-അഞ്ചെണ്ണം 
പച്ചമുളക്-രണ്ടെണ്ണം 
കുരുമുളക് ചതച്ചത്- ഒരു സ്പൂണ്‍ 
മുളക് പൊടി -രണ്ടു സ്പൂണ്‍ 
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍ 
കറിവേപ്പില -രണ്ടു തണ്ട് 
ഉപ്പു-പാകത്തിന് 
കടുക് -ഒരു സ്പൂണ്‍ 
ഉലുവ -കാല്‍ ടീസ്പൂണ്‍ 
വറ്റല്‍ മുളക്-രണ്ടെണ്ണം
 വെളിച്ചെണ്ണ -നാലു സ്പൂണ്‍ 
കുടംപുളി-രണ്ടു കഷണം 

തയ്യാറാക്കുന്ന വിധം 
 ഒരു ചെറിയ ബൌളില്‍ മഞ്ഞള്‍ പൊടി ,മുളക് പൊടി ,കുരുമുളക് പൊടി എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തില്‍ ആക്കുക .ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, ഉലുവ ,കറിവേപ്പില എന്നിവ താളിക്കുക . ഇതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. തക്കാളി അരിഞ്ഞതും ചേര്‍ക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന പേസ്റ്റ് ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് കുടമ്പുളിയും അര കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക .ചാറ് കുറുകുമ്പോള്‍ ഒരു തണ്ട് കറിവേപ്പിലയും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങാം. മീന്‍ മുഴുവനെ വരഞ്ഞു ഉപയോഗിച്ചാല്‍ മസാല കറിയില്‍ പെട്ടെന്ന് പിടിക്കും. നല്ല രുചിയും കിട്ടും 

Fish molly with macaroni

വേണ്ട ചേരുവകള്‍ 
നല്ല ദശകട്ടിയുള്ള മീന്‍ -അര കിലോ 
മക്രോണി വേവിച്ചത്-കാല്‍ കപ്പു 
സവാള അരിഞ്ഞത് -ഒരെണ്ണം 
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌--- -ഒരു സ്പൂണ്‍ 
വെളുത്തുള്ളി അരിഞ്ഞത് -ഒരു സ്പൂണ്‍ 
പച്ചമുളക്-രണ്ടെണ്ണം 
കശുവണ്ടി അരച്ചത്‌-- ഒരു സ്പൂണ്‍ 
കശുവണ്ടി പരിപ്പ്-അഞ്ചെണ്ണം 
കിസ് മിസ്‌-- -അഞ്ചെണ്ണം 
കുരുമുളക് പൊടി -ഒരു  സ്പൂണ്‍ 
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍ 
ഉപ്പു- പാകത്തിന് 
തക്കാളി വട്ടത്തില്‍ അരിഞ്ഞത് -ഒരു വലുത് 
തേങ്ങയുടെ രണ്ടാം പാല്‍-- -ഒരു കപ്പു 
തേങ്ങയുടെ ഒന്നാം പാല്‍- -അര കപ്പു 
എണ്ണ -ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം 
മീന്‍ കഷണങ്ങളില്‍ ഉപ്പും മഞ്ഞള്‍പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കുക. ചെറുതായി ഒന്ന് വറുത്താല്‍ മതി. പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറുമ്പോള്‍ സവാള, പച്ചമുളക്, വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പാകത്തിന് ഉപ്പും തേങ്ങയുടെ രണ്ടാം പാലും ചേര്‍ക്കുക. കശുവണ്ടി പരിപ്പ്, കിസ് മിസ്‌ എന്നിവ ചേര്‍ക്കുക. വേവിച്ച മക്രോണിയും  കശുവണ്ടി അരച്ചതും വറുത്തു വെച്ച മീന്‍ കഷണങ്ങളും ചേര്‍ക്കുക. ഒന്ന് തിളച്ചു കഴിയുമ്പോള്‍ തക്കാളി മുകളില്‍ നിരത്തുക. ഇതിനു മുകളിലായി തേങ്ങയുടെ ഒന്നാം പാലില്‍ ഒരു സ്പൂണ്‍ കുരുമുളക് ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങാം. ഒന്നാം പാല്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ കറി തിളപ്പിക്കരുത്.  .ബ്രെഡ്‌ /അപ്പം എന്നിവയ്ക്കൊപ്പം കഴിക്കാം. 


Gobi Manchurian

ചേരുവകള്‍ 
കോളി ഫ്ലവര്‍ -അര കിലോ 
മൈദാ-രണ്ടു സ്പൂണ്‍ 
അരിപൊടി -രണ്ടു സ്പൂണ്‍ 
കോണ്‍ ഫ്ലവര്‍ -രണ്ടു സ്പൂണ്‍ 
മുട്ട -ഒന്ന് 
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ -ഒരു സ്പൂണ്‍ 
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് -കാല്‍ കപ്പു 
പച്ചമുളക് അരിഞ്ഞത് -ഒരു സ്പൂണ്‍ 
സവാള അരിഞ്ഞത് -കാല്‍ കപ്പു 
കാപ്സിക്കം അരിഞ്ഞത് -കാല്‍ കപ്പു 
ഇഞ്ചി അരിഞ്ഞത്‌ -ഒരു വലിയ കഷണം 
വെളുത്തുള്ളി അരിഞ്ഞത് -നാലെണ്ണം 
സോയ സോസ് -കാല്‍ ടീസ്പൂണ്‍ 
ചില്ലി സോസ് -ഒരു സ്പൂണ്‍ 
തക്കാളി സോസ് -ഒരു സ്പൂണ്‍ 
വിനഗെര്‍ -കാല്‍  സ്പൂണ്‍ 
എണ്ണ -ആവശ്യത്തിനു 

തയ്യാറാക്കുന്ന വിധം 
കോളി ഫ്ലവര്‍ അല്‍പ്പം വെള്ളം ചൂടാക്കി ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതില്‍ പത്തു മിനിറ്റ് ഇട്ടു വെച്ച ശേഷം വൃത്തിയാക്കി എടുക്കുക. മൈദാ, കോന്‍ ഫ്ലവര്‍, അരിപൊടി, മുട്ട, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌, മുളക് പൊടി , ഉപ്പു എന്നിവ യോജിപ്പിച്ച്  കോളിഫ്ലവര്‍ അതില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക .പാനില്‍ എന്നാ ചൂടാക്കി സ്പ്രിംഗ് ഒനിയന്‍, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള, കാപ്സിക്കം എന്നിവ വഴറ്റുക. ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, തക്കാളി സോസ്, വിനഗെര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക വറുത്തു വെച്ചിരിക്കുന്ന കോളിഫ്ലവര്‍ ചേര്‍ത്ത് പാകത്തിന് ഉപ്പു ചേര്‍ക്കുക . അല്‍പ്പം വെള്ളത്തില്‍ ഒരു സ്പൂണ്‍ കോണ്‍ ഫ്ലവര്‍ കലക്കി ഒഴിക്കുക ചാറ് കുറുകുമ്പോള്‍ മല്ലിയില  ചേര്‍ത്ത് വാങ്ങാം.

11/03/2012

Cucumber Salad

ചേരുവകള്‍ 
കുക്കുംബര്‍  അരിഞ്ഞത് -ഒരു കപ്പു 
സവാള അരിഞ്ഞത് -കാല്‍ കപ്പു 
ചുവന്ന മുളക് അരി കളഞ്ഞത്-രണ്ടെണ്ണം 
എള്ള് എണ്ണ -ഒരു ടേബിള്‍ സ്പൂണ്‍ 
വിനഗെര്‍ -ഒരു സ്പൂണ്‍ 
മല്ലിയില -ഒരു തണ്ട് 
ഉപ്പു-പാകത്തിന് 
പഞ്ചസാര -അര സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം 
ചേരുവകള്‍ എല്ലാം കൂടി യോജിപ്പിച്ച് പത്തു മിനിറ്റ് ഫ്രിഡ്ജില്‍ വെച്ച ശേഷം ഉപയോഗിക്കാം .

Pepper chicken with sauce

ചേരുവകള്‍ 
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ 
ഇഞ്ചി ചതച്ചത്-ഒരു വലിയ കഷണം 
വെളുത്തുള്ളി ചതച്ചത്- പത്തെണ്ണം 
പച്ചമുളക് അരി കളഞ്ഞത്- രണ്ടെണ്ണം 
കുരുമുളക് ചതച്ചത്- നാലു സ്പൂണ്‍ 
കറിവേപ്പില -ഒരു തണ്ട് 
സവാള  അരിഞ്ഞത് -അര കപ്പു 
സെലറി അരിഞ്ഞത് -കാല്‍ കപ്പു 
കാപ്സിക്കം അരിഞ്ഞത് -കാല്‍ കപ്പു 
തക്കാളി കുരു കളഞ്ഞു അരിഞ്ഞത് -ഒരു വലുത്
തക്കാളി സോസ്-രണ്ടു സ്പൂണ്‍ 
ചില്ലി സോസ്-രണ്ടു സ്പൂണ്‍ 
സോയ സോസ്- അര ടീസ്പൂണ്‍ 
നാരങ്ങ നീര്-ഒരു സ്പൂണ്‍ 

ഉണ്ടാക്കുന്ന വിധം 
ചിക്കെനില്‍ ഉപ്പു, തക്കാളി സോസ്, ചില്ലി സോസ്, സോയ സോസ്, അര സ്പൂണ്‍ കുരുമുളക്, എന്നിവ പുരട്ടി വെക്കുക .പച്ചക്കറികള്‍ എല്ലാം ചതുരത്തില്‍ വേണം അരിയാന്‍ . പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്  എന്നിവ വഴറ്റുക. കുരുമുളക് ചതച്ചതും ചേര്‍ത്ത് ഒന്ന് വഴറ്റിയ ശേഷം സോസ് പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ഇളക്കിയ ശേഷം അല്‍പ്പം വെള്ളം തൂകി അടച്ചു  വെച്ച് വേവിക്കുക .ഇടയ്ക്കു ഇളക്കി കൊടുക്കണം.പാകത്തിന് ഉപ്പും ചേര്‍ക്കുക വെള്ളം അധികം വേണ്ട പകരം അല്‍പ്പം എണ്ണ ഒഴിച്ച് കൊടുത്താലും മതി. ഒരു സ്പൂണ്‍ നാരങ്ങ നീരും ചേര്‍ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി സവാള, കാപ്സിക്കം, സെലറി , തക്കാളി എന്നിവ ചെറുതായി ഒന്ന് വഴറ്റി ചിക്കെനില്‍ ചേര്‍ക്കുക.  എല്ലാം കൂടി ന്നന്നായി ഇളക്കി അല്‍പ്പം കുരുമുളകും കറിവേപ്പിലയും തൂകി ബ്രെഡ്‌ /ചപ്പാത്തി  എന്നിവയ്ക്കൊപ്പം കഴിക്കാം