2/18/2013

Kallappam

ചേരുവകള്‍ 

പച്ചരി -രണ്ടു കപ്പു
ചെറിയ ഉള്ളി-അഞ്ചെണ്ണം
ജീരകം-ഒരു സ്പൂണ്‍
തേങ്ങ ചിരകിയത് -അര കപ്പു
ഉപ്പ് -പാകത്തിന്
യീസ്റ്റ് -ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം 
പച്ചരി പത്തു മണികൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. അതിനു ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ചെറിയ ഉള്ളി, ജീരകം, തേങ്ങ ചിരകിയത്,യീസ്റ്റ് എന്നിവ അരച്ച് മാവില്‍ ചേര്‍ക്കുക. പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കി വെക്കുക. യീസ്റ്റിനു പകരം ഒരു ഗ്ലാസ്‌ കള്ള് (Toddy) ചേര്‍ത്താലും മതി. നാലോ അഞ്ചോ മണിക്കൂര്‍ വേണം മാവു പുളിക്കാന്‍ .മാവു പുളിച്ച ശേഷം പാകത്തിന് ഉപ്പു ചേര്‍ത്ത് ഇളക്കി ദോശ കല്ലില്‍ അപ്പം ചുട്ടെടുക്കാം.ചിക്കന്‍ കറി /സ്റ്റൂ എന്നിവ ചേര്‍ത്ത് കഴിക്കാം. 

2/17/2013

Fish pollichathu with lemon and sauce

(ഇത് എന്റെ ഒരു പരീക്ഷണം ആണ് .Grilled വിഭവങ്ങളും  spicy  ഇഷ്ടമുള്ളവര്‍ക്ക് എളുപ്പം തയ്യാറാക്കാവുന്ന ചേരുവകള്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് )

ചേരുവകള്‍ 
മീന്‍ മുഴുവനെ വരഞ്ഞത്-ഒന്ന്
ചെറിയ ഉള്ളി-അഞ്ചെണ്ണം
വെളുത്തുള്ളി -അഞ്ചെണ്ണം
സോയാ സോസ് -ഒന്നര  സ്പൂണ്‍
വിനഗിര്‍ -അര ടീസ്  സ്പൂണ്‍
പഞ്ചസാര -കാല്‍ ടീസ്പൂണ്‍
നാരങ്ങ നീര് -ഒരു വലിയ സ്പൂണ്‍
മുളക് പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളക് ചതച്ചത് -നാലു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് -രണ്ടു വലിയ സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് -ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
ഒലിവ് ഓയില്‍ -ഒരു സ്പൂണ്‍
വെളിച്ചെണ്ണ /ഒലിവ് ഓയില്‍ -വറുക്കാന്‍ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം 

ഒരു ചെറിയ പാത്രത്തില്‍ സോയസോസ് ,വിനഗിര്‍, പഞ്ചസാര എന്നിവ യോജിപ്പിച്ച് പത്തു മിനിറ്റ് വെക്കുക.ചെറിയ ഉള്ളി, വെളുത്തുള്ളി, എന്നിവ ഒരു സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് അരച്ചെടുക്കുക. ഈ അരച്ച മിശ്രിതം തയ്യാറാക്കി വെച്ച സോസിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍, മുളകുപൊടി ,കുരുമുളക്,ഉപ്പ് എന്നിവ കുടി ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക.ഇത് വരഞ്ഞ മീനില്‍ പുരട്ടി ഒന്നോ രണ്ടോ മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.അതിനു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കിയ ശേഷം മീന്‍ പൊള്ളിച്ചു എടുക്കുക .(പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് അതിനു മീതെ മീന്‍ ഒരു വാഴയിലയില്‍ പൊതിഞ്ഞ് വെച്ചാലും മതി.രണ്ടു വശവും മറിച്ചിട്ട് പൊള്ളിച്ചു എടുക്കാം.).മീന്‍ രണ്ടു വശവും വെന്തു കഴിയുമ്പോള്‍ സവാള, വെളുത്തുള്ളി,ഉപ്പു,ഒരു സ്പൂണ്‍ നാരങ്ങാനീര്‍ ,സ്പ്രിംഗ് ഒനിയന്‍ എന്നിവ യോജിപ്പിച്ച് മീനിനു മുകളില്‍ വിതറി ഒന്ന് കൂടി ചെറുതായി പൊള്ളിച്ചു എടുക്കുക.സവാള കരിയരുത്. പുലാവ്/ചപ്പാത്തി എന്നിവയ്ക്കൊപ്പം അല്‍പ്പം സലാഡ് കൂട്ടി കഴിക്കാം.




2/05/2013

Chicken Dosa

ചേരുവകള്‍

ദോശ മാവ് -രണ്ടു കപ്പ്

ചിക്കന്‍ -250 ഗ്രാം
സവാള പൊടിയായി അരിഞ്ഞത് -കാല്‍ കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
മുളക് പൊടി -ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി -ഒരു സ്പൂണ്‍
ഗരം മസാല-ഒരു സ്പൂണ്‍
നാരങ്ങ നീര് -അര സ്പൂണ്‍
ചിക്കന്‍ മസാല -അര സ്പൂണ്‍
കറുവപ്പട്ട -ഒരു കഷണം
ഗ്രാമ്പു -ഒന്ന്
എണ്ണ -ആവശ്യത്തിനു
മല്ലിയില -രണ്ടു തണ്ട്
പുതിനയില -ഒരു തണ്ട്
ഉപ്പ് -പാകത്തിന് 

ഉണ്ടാക്കുന്ന വിധം 
 എല്ലില്ലാത്ത ചിക്കന്‍ ഉപ്പ് ,മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് വേവിച്ച ശേഷം മിക്സിയില്‍ ഒന്ന് മിന്‍സ് ചെയ്തു എടുക്കുക. പാനില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചതച്ചു ഇടുക ഒന്ന് വഴന്ന ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക . ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി ,മഞ്ഞള്‍പൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക ഇതിലേക്ക് പാകത്തിന് ഉപ്പ് ,മല്ലിയില, പുതിനയില, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് മിന്‍സ് ചെയ്ത ചിക്കന്‍ ഇട്ടു അഞ്ചു മിനിറ്റ് വഴറ്റുക.

ചൂടായ ദോശ കല്ലില്‍ ആദ്യം ദോശ പരത്തുക .അതിനു മുകളില്‍ ചിക്കന്‍ കൂട്ട് നിരത്തുക.മാവ് വേവുന്നതിനു മുമ്പ് തന്നെ ചിക്കന്‍ നിരത്തണം. രണ്ടു പുറവും മൊരിച്ച ശേഷം ചൂടോടെ കഴിക്കാം.അല്ലെങ്കില്‍ മസാല ദോശയുടെ ആകൃതിയില്‍ ദോശ മാവു പരത്തിയ  ശേഷം അതിനുള്ളില്‍ ചിക്കന്‍ കൂട്ട് നിരത്തി മടക്കി നന്നായി മൊരിച്ച് എടുത്താലും നല്ല സ്വാദ് ആണ്.