10/21/2011

Chicken chathacha mulakittu varuthathu

വേണ്ട  സാധനങ്ങള്‍ 

ചിക്കന്‍ കഷണങ്ങള്‍ ആക്കിയത്- അഞ്ചെണ്ണം
മുളകുപൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി- രണ്ടു സ്പൂണ്‍
ചതച്ച മുളക്-നാലു സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി, ഗ്രാമ്പൂ, ജാതിപത്രി, ജീരകം, തക്കോലം, കുരുമുളക്- ഇവ എല്ലാം കൂടി ചതച്ചെടുക്കുക. 
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
ഉപ്പു-പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചിക്കെനില്‍ മുളക്, മഞ്ഞള്‍, കുരുമുളക്, ഉപ്പു കാല്‍ സ്പൂണ്‍ ചതച്ച മുളക് എന്നിവ പുരട്ടി വറുത്തെടുക്കുക.ചിക്കെന്റെ എല്ല് കഷണങ്ങള്‍ വേണം ഇതിനു ഉപയോഗിക്കാന്‍.  ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചതച്ച മസാല കൂട്ട് ഇട്ടു വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. അല്പം കുരുമുളക് പൊടിയും ബാക്കി ചതച്ച മുളകും ഇട്ടു ഒന്ന് വഴറ്റുക. അധികം മൂത്ത് പോകരുത്. ഇതിലേക്ക് വറുത്ത ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഒരു സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് കറിവേപ്പിലയും ഇട്ടു വഴറ്റിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. ചതച്ച മുളക് കൂടുതല്‍ ചേര്‍ത്താല്‍ നല്ല എരിവു കിട്ടു, എരിവു കൂടുന്നതാണ് ഇതിന്റെ രുചി. 

Fried Rice

വേണ്ട സാധനങ്ങള്‍

ബസുമതി അരി- രണ്ടു കപ്പു
ബീന്‍സ് അരിഞ്ഞത്- കാല്‍ കപ്പു
കാരറ്റ് അരിഞ്ഞത്- കാല്‍ കപ്പു
സെലറി അരിഞ്ഞത്- കാല്‍ കപ്പു
കുരുമുളക് പൊടി-രണ്ടു സ്പൂണ്‍
മുട്ട- രണ്ടു
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി വറുത്ത്- കുറച്ചു
മല്ലിയില- രണ്ടു തണ്ട്
ഉപ്പു- പാകത്തിന്
നെയ്യ- ഒരു സ്പൂണ്‍
എണ്ണ-രണ്ടു സ്പൂണ്‍

പാകം ചെയ്യുന്ന വിധം
ബസുമതി അരി പാകത്തിന് വേവിച്ചെടുക്കുക. അധികം വെന്തു പോകരുത്. ചീനച്ചട്ടിയില്‍ എണ്ണയും നെയ്യും ചൂടാക്കി  പച്ചക്കറികള്‍ എല്ലാം ഇട്ടു വഴറ്റുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ചിക്കി എടുക്കുക. വറുത്ത ചിക്കന്‍ കഷണങ്ങളും ഇടുക. കുരുമുളക് പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ചു വെച്ച ചോറും കൂടി ഇട്ടു ഒന്ന് ഇളക്കിയ ശേഷം മല്ലിയില്‍ അരിഞ്ഞതിട്ടു വാങ്ങാം. 

Ginger Chicken

വേണ്ട സാധനങ്ങള്‍
ചിക്കന്‍-അര കിലോ
സവാള- രണ്ടു
പച്ചമുളക്- രണ്ടു
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-ഒരു കഷണം
കുരുമുളക് പൊടി-രണ്ടു സ്പൂണ്‍
സോയ സോസ്- ഒരു സ്പൂണ്‍
കൊണ്ഫ്ലോവേര്‍-ഒരു സ്പൂണ്‍
വിനാഗിരി- ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
മല്ലിയില- കുറച്ചു
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
ചില്ലി സോസ്-ഒരു സ്പൂണ്‍

ഉണ്ടാകുന്ന വിധം

ചിക്കന്‍ കഷണത്തില്‍ സോയ സോസ്, വിനാഗിരി, കോണ്ഫ്ലെവേര്‍, ഉപ്പു, ഒരു സ്പൂണ്‍ കുരുമുളക് പൊടി എന്നിവ പുരട്ടി വറുക്കുക. സവാള, പച്ചമുളക് , കറിവേപ്പില എന്നിവ അരച്ച് പേസ്റ്റ് ആക്കുക.  ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി അരിഞ്ഞത്‌ വഴറ്റുക. ഇതിലേക്ക് വറുത്ത കഷണങ്ങള്‍ ഇടുക. ഒന്ന് ഇളക്കിയ ശേഷം അരച്ച് വെച്ച പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി അരച്ചതും അല്‍പ്പം കുരുമുളക് പൊടി, ചില്ലി സോസ് എന്നിവ കൂടി ഇട്ടു നന്നായി വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. . ചാറ് വേണമെന്നുണ്ടെങ്കില്‍ അല്പം വെള്ളം അല്ലെങ്കില്‍ കോണ്ഫ്ലെവേര്‍ കലക്കി ഒഴിക്കാം. അധികം ഒഴിക്കരുത്. ഡ്രൈ ജിഞ്ചര്‍ ചിക്കന്‍ ആണ് വേണ്ടതെങ്കില്‍ വെള്ളം ഒട്ടും ഒഴിക്കാതെ നന്നായി ഉലര്തിയെടുതല്‍ മതി. അല്‍പ്പം മല്ലിയില ചേര്‍ത്ത് കഴിക്കാം.