ചേരുവകള്‍
പച്ചരി- ഒരു കപ്പ്
ചെറിയ ഉള്ളി- അഞ്ചെണ്ണം
ജീരകം- കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്- മൂണ്ണെം
തേങ്ങ- കാല്‍ കപ്പ്
യീസ്റ്റ്- കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
ഉണ്ടാക്കുന്ന വിധം
പച്ചരി എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം ഉള്ളി, ജീരകം, വറ്റല്‍ മുളക്, തേങ്ങ. യീസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി അരക്കുക. 4-5 മണിക്കൂറിന് ശേഷം പരന്ന പാത്രത്തില്‍ വാഴയിലയോ ബട്ടര്‍ പേപ്പറോ വെച്ച് അതിനുമുകളില്‍ മാവ് ഒഴിച്ച ശേഷം അപ്പ ചെമ്പില്‍ 20-25 മിനിറ്റ് ആവികയറ്റുക. തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം.