12/07/2010

Tomatto rice

ബസുമതി അരി-രണ്ടു കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത്‌- ആറെണ്ണം
സവാള അരിഞ്ഞത്‌- അര കപ്പ്
പച്ചമുളക് അരിഞ്ഞത്‌- നാലെണ്ണം
ഏലക്ക, ഗ്രാമ്പൂ, കറുവാപട്ട-എല്ലാം രണ്ടെണ്ണം വീതം
നെയ്യ്‌- രണ്ടു സ്‌പൂണ്‍
കുരുമുളക് പൊടി-കാല്‍ ടീസ്പൂണ്‍
എണ്ണ-ആവശ്യത്തിനു
മല്ലിയില- രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം
ബസുമതി അരി അധികം കുഴഞ്ഞുപോകാതെ പാകത്തിന്‌ വേവിക്കുക. (രണ്ടു കപ്പ് അരിക്ക് നാലോ അഞ്ചോ കപ്പ് വെള്ളം ഉപയോഗിക്കാം.)അരി വേവിക്കുന്ന വെള്ളം തിളച്ചു കഴിയുമ്പോള്‍ ഏലക്ക,ഗ്രാമ്പൂ, കറുവാപട്ട എന്നിവ കൂടി ഇട്ടു വേണം അരി വേവിക്കാന്‍. അരി വെന്തു വരുമ്പോള്‍ പാകത്തിന്‌ ഉപ്പും ചേര്‍ക്കുക.


                           ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്,തക്കാളി എന്നിവ നന്നായി വഴറ്റിയെടുക്കുക. വഴറ്റുമ്പോള്‍ തക്കാളിയുടെ വെള്ളം വറ്റുന്നത് വരെ വഴറ്റുക. കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി കൂടി ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് വേവിച്ചു മാറ്റി വെച്ച ചോറ് ചേര്‍ത്ത് നന്നായി ഇളക്കുക.പാകത്തിന്‌ ഉപ്പും ചേര്‍ക്കുക.  ഒരു മിനിറ്റു മൂടി വെച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. മുകളില്‍ മല്ലിയില വിതറി അലങ്കരിക്കാം. സാലഡും, പപ്പടവും, മല്ലിയില അല്ലെങ്കില്‍ പുതിന ചമ്മന്തിയും കൂട്ടി കഴിക്കാം.

Malliyila Chammanthi

മല്ലിയില കഴുകി വൃത്തിയാക്കി അരിഞ്ഞത്‌- കുറച്ച്‌
തേങ്ങ ചിരകിയത്- കാല്‍ കപ്പ്
ഇഞ്ചി- ഒരു സ്‌പൂണ്‍
വെളുത്തുള്ളി- ഒരെണ്ണം
ചെറിയ ഉള്ളി- മൂന്നെണ്ണം
പച്ചമുളക്- മൂന്നെണ്ണം
(പുളിക്ക്) നാരങ്ങ-ഒരു മുറി പിഴിഞ്ഞത്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ്-പാകത്തിന്‌

ഉണ്ടാക്കുന്ന വിധം
മല്ലിയില ഒഴികെ ബാക്കിയെല്ലാ ചേരുവകളും കൂടി ചെറുതായി അരക്കുക. നാരങ്ങ പിഴിഞ്ഞത് പാകത്തിന്‌ ഉപ്പും ചേര്‍ത്ത ശേഷം അരിഞ്ഞ മല്ലിയില ഇട്ടു ഒന്ന് കൂടി അരക്കുക.

Onion Salad

വേണ്ട സാധനങ്ങള്‍
സവാള കനം കുറച്ച്‌ അരിഞ്ഞത്‌- ഒരു കപ്പ്
തക്കാളി ചെറുതായി  അരിഞ്ഞത്‌- കാല്‍ കപ്പ്
പച്ചമുളക് അരിഞ്ഞത്‌- നാലെണ്ണം
മല്ലിയില അരിഞ്ഞത്‌- കുറച്ച്‌

തൈര്- അര ഗ്ലാസ്‌
ഉപ്പ്- പാകത്തിന്‌

തയ്യാറാക്കുന്ന വിധം
അരിഞ്ഞ പച്ചക്കറികള്‍ എല്ലാം കൂടി യോജിപ്പിച്ച ശേഷം തൈരും പാകത്തിന്‌ ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക.