12/06/2010

kadala curry

വേണ്ട സാധനങ്ങള്‍
കടല വേവിച്ചത്  -അര കപ്പ്
(രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിക്കുക.)
സവാള അരിഞ്ഞത്‌- കാല്‍ കപ്പ്
 പച്ചമുളക്- രണ്ടെണ്ണം
വെളുത്തുള്ളി അരച്ചത്‌- ഒരു സ്‌പൂണ്‍
തേങ്ങ കൊത്ത്- കുറച്ച്‌
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- കാല്‍ സ്‌പൂണ്‍
ഗരം മസാല- ഒരു സ്‌പൂണ്‍
ഉപ്പ്- പാകത്തിന്‌
എണ്ണ- ആവശ്യത്തിനു
കറിവേപ്പില- ഒരു തണ്ട്

കടുക്- ഒരു സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം

പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതില്‍ സവാള, പച്ചമുളക്, തേങ്ങ കൊത്ത്, വെളുത്തുള്ളി അരച്ചത്‌ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ മൂപ്പിച്ചു ചേര്‍ക്കുക.ചേരുവകളെല്ലാം കൂടി  യോജിപ്പിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് പാകത്തിന്‌ വെള്ളവും വേവിച്ച കടലയും ചേര്‍ക്കുക. ചാറ് കുറുകി വരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.

Palappam

ആവശ്യമായവ

പച്ചരി -രണ്ടു കപ്പു 
തേങ്ങ ചിരകിയത്- കാല്‍ കപ്പു 
തേങ്ങ പാല്‍- -അര കപ്പു 
യീസ്റ്റ്-ഒരു ടേബിള്‍ സ്പൂണ്‍ 
ചോറ്- കാല്‍ കപ്പു 
മുട്ടയുടെ വെള്ള- ഒന്ന് 
പഞ്ചസാര- നാലു സ്പൂണ്‍ 


  മാവു തയ്യാറാക്കുന്ന വിധം
പച്ചരി പത്തു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.(രാവിലെ വെള്ളത്തില്‍ ഇട്ടാല്‍ വൈകിട്ട് അരച്ചെടുക്കാം).  അരി അരക്കുമ്പോള്‍ വെള്ളത്തിന്‌ പകരമായി തേങ്ങ പാല്‍ ചേര്‍ക്കുന്നത് കൂടുതല്‍ സ്വാദ് നല്‍കും .ഏറ്റവും അവസാനം ചോറ്, തേങ്ങ ചിരകിയത്, യീസ്റ്റ് എന്നിവ ചേര്‍ത്ത് അരക്കുക.  മാവു അരച്ച ശേഷം നന്നായി ഇളക്കി വെക്കുക.



 പിറ്റേ ദിവസം രാവിലെ രുചികരമായ പാലപ്പം  ഉണ്ടാക്കാം.അപ്പം ഉണ്ടാക്കുന്ന സമയത്ത് മുട്ടയുടെ വെള്ള, പഞ്ചസാര, അല്‍പ്പം ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം അപ്പം ഉണ്ടാക്കുക. അപ്പത്തിന്റെ അരികു നല്ല ക്രിസ്പ് ആകുന്നതിനാണ് മുട്ടയുടെ വെള്ള ചേര്‍ക്കുന്നത് . 

Chempin Thandu Thoran

ആവശ്യമുള്ളവ
ചേമ്പിന്‍ തണ്ട് കഴുകി വൃത്തിയാക്കി അരിഞ്ഞത്‌- ഒരു കപ്പ്
തേങ്ങ ചിരകിയത്-കാല്‍ കപ്പ്
 ചെറിയ ഉള്ളി അരിഞ്ഞത്‌- അര കപ്പ്
വെളുത്തുള്ളി- രണ്ടെണ്ണം
മഞ്ഞള്‍ പൊടി- ഒരു നുള്ള്
ഉപ്പ്- പാകത്തിന്‌
കടുക്-കാല്‍ സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

അരിഞ്ഞ് വെച്ച ചേമ്പിന്‍ തണ്ടില്‍ തേങ്ങ, ചെറിയ ഉള്ളി,വെളുത്തുള്ളി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതിലേക്ക് കൂട്ട് ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കു നന്നായി ഇളക്കി കൊടുക്കണം. (ചേമ്പിന്‍ തണ്ട് അരിഞ്ഞ ശേഷം അല്പം ഉപ്പും മഞ്ഞള്‍ പൊടിയും പുരട്ടി കുറച്ച്‌ നേരം വെക്കണം).

pappadam mezhukkupuratty

വേണ്ട സാധനങ്ങള്‍
അഞ്ചു പപ്പടം ചെറുതായി അരിഞ്ഞ് വറുത്തത്‌
ചെറിയ ഉള്ളി അരിഞ്ഞത്‌- ഒരു കപ്പ്
വെളുത്തുള്ളി -രണ്ടെണ്ണം
ചതച്ച മുളക്- രണ്ടു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്

ഉപ്പ്- പാകത്തിന്‌
എണ്ണ- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ചതച്ച മുളകും കറിവേപ്പിലയും ചേര്‍ക്കുക. വറുത്ത പപ്പടം ചേര്‍ത്ത് നന്നായി വഴറ്റി പാകത്തിന്‌ ഉപ്പും ചേര്‍ത്ത് വാങ്ങാം. പപ്പടം വേണമെങ്കില്‍ വറുത്തു പൊടിച്ചും ഇതില്‍ ഉപയോഗിക്കാം.