5/06/2013

Fish with cheera leaves

This is my another experiment. its very spicy and yummy.try this and send feedback.

ചേരുവകൾ 
ദശകട്ടിയുള്ള മീൻ -അര കിലോ 
ചീരയില അരിഞ്ഞത് -അര കപ്പ് 
സവാള അരിഞ്ഞത് -കാൽ കപ്പ് 
ചെറിയ ഉള്ളി -പത്തെണ്ണം 
ഇഞ്ചി അരിഞ്ഞത് -ഒരു വലിയ കഷണം 
വെളുത്തുള്ളി -അഞ്ചെണ്ണം 
പച്ചമുളക് -അഞ്ചെണ്ണം 
കറിവേപ്പില -ഒരു തണ്ട് 
മുളക് പൊടി -ഒരു ടീസ്പൂണ്‍ 
മഞ്ഞൾ പൊടി -കാൽ ടീസ്പൂണ്‍ 
കുരുമുളക് പൊടി -ഒരു സ്പൂണ്‍ 
കുടം പുളി വെള്ളം -പാകത്തിന് (പുളി അനുസരിച്ച്)
കടുക് -ഒരു സ്പൂണ്‍ 
വറ്റൽ മുളക് -നാലെണ്ണം 
ഉലുവ -ഒരു നുള്ള് 
ഉപ്പ് -പാകത്തിന്
തേങ്ങയുടെ ഒന്നാം പാൽ -അര കപ്പ് 
വെളിച്ചെണ്ണ -ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,ഉലുവ, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് എന്നിവ വഴറ്റുക . പച്ചമണം മാറുമ്പോൾ ചെറിയ ഉള്ളി ,സവാള എന്നിവ വഴറ്റുക . നന്നായി വഴന്നു കഴിയുമ്പോൾ മുളക് പൊടി ,മഞ്ഞൾ പൊടി,കുരുമുളക് പൊടി  എന്നിവ ചേർത്ത് വീണ്ടും വഴറ്റുക . ഇതിലേക്ക് കുടംപുളി വെള്ളം ചേർത്ത് ഒന്ന് തിളച്ചു കഴിയുമ്പോൾ പാകത്തിന് ഉപ്പ് ചേർക്കുക . വൃത്തിയാക്കിയ മീൻ കഷണങ്ങൾ ചേർക്കുക. ഒന്ന് തിളച്ചു കഴിയുമ്പോൾ അൽപ്പം കറിവേപ്പില കീറിയിടുക . ചാറ് കുറുകാൻ തുടങ്ങുമ്പോൾ അരിഞ്ഞു വെച്ച ചീരയില ചേർക. പാത്രം ഒന്ന് ചുറ്റിച്ച ശേഷം ചെറുതായി തിളപ്പിക്കുക . മീൻ വെന്ത് പാകമാകുമ്പോൾ തേങ്ങയുടെ ഒന്നാം പാലും  ഒരു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണയും കൂടി ചേർത്ത് അടുപ്പിൽ നിന്നും വാങ്ങാം .