4/25/2010

kakkayirachi varuthathu



ആവശ്യമായവ
കക്കയിറച്ചി-അര കിലോ
ചെറിയ ഉള്ളി അറിഞ്ഞത്- പത്തെണ്ണം
ഇഞ്ചി അറിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി-ഒരു സ്പൂണ്‍
പച്ചമുളക്-രണ്ടെണ്ണം
കുരുമുളകുപൊടി- രണ്ടു സ്പൂണ്‍
ഗരം മസാല-ഒരു സ്പൂണ്‍
ഉപ്പു-പാകത്തിന്
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
വെളിച്ചെണ്ണ-ആവശ്യത്തിനു
തെങ്ങകൊത്-അര kappu
മുളകുപൊടി-ഒരു spoon

പാകം ചെയ്യുന്ന വിധം
കക്കയിറച്ചി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയി വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉള്ളി, പച്ചമുളക്, ഇഞ്ചി, thengakkothu, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്കു കുരുമുളകുപൊടി, ഗരം മസാല, എന്നിവ ചേര്‍ക്കുക. കറിവേപ്പില ചേര്‍ത്ത് നന്നായി varuthedukkuka.

4/24/2010

ഏത്തപ്പഴം മോര് കറി





തൈര്-രണ്ടു കപ്പ്‌
ഏത്തപ്പഴം കഷണങ്ങളാക്കിയത്- അര കപ്പ്‌
പച്ചമുളക്- നാലെണ്ണം
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
ഉപ്പു- പാകത്തിന്
കടുക്- ഒരു സ്പൂണ്‍
ഉലുവ-കാല്‍ teespoon
ജീരകം- കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക്- നാലെണ്ണം
വെളിച്ചെണ്ണ-പാകത്തിന്
തേങ്ങ- ഒരു മുറി
കറിവേപ്പില -രണ്ടു തണ്ട്

പാകം ചെയ്യുന്ന രീതി

ഏത്തപ്പഴം ,പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പു ചേര്‍ത്ത് അല്‍പ്പം വെള്ളത്തില്‍ വേവിക്കുക. ഇതിലേക്ക് തേങ്ങ ജീരകം ചേര്‍ത്ത് അരച്ചത്‌ ചേര്‍ക്കുക. തൈര് നന്നായി ഉടച്ചു ഇതിലേക്ക് ഒഴിക്കുക. ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് തളിച്ച് കറിയില്‍ ഒഴിക്കുക.

chicken kuruma


ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ കഷണങ്ങള്‍ ആക്കിയത്- ഒരു കിലോ
സവാള അറിഞ്ഞത്- ഒരു കപ്പ്‌
പച്ചമുളക് അറിഞ്ഞത്-നാലെണ്ണം
ഇഞ്ചി അറിഞ്ഞത്-ഒരു സ്പൂണ്‍
വെളുത്തുള്ളി അറിഞ്ഞത്-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ സ്പൂണ്‍
മുളകുപൊടി- ഒരു സ്പൂണ്‍
മല്ലിപൊടി-ഒരു സ്പൂണ്‍
ഗ്രാമ്പൂ-ആറെണ്ണം
ഏലക്കായ-നാലെണ്ണം
കറുവാപട്ട-നാലു കഷണം
പുതിനയില-കുറച്ചു
മല്ലിയില-കുറച്ചു
ഉപ്പു-പാകത്തിന്
നെയ്യ്-ഒരു സ്പൂണ്‍
വെളിച്ചെണ്ണ-ആവശ്യത്തിനു- രണ്ടു സ്പൂണ്‍
തേങ്ങാപ്പാല്‍-ഒരു cup
കശുവണ്ടി അരച്ചത്‌- രണ്ടു സ്പൂണ്‍

പാകം ചെയ്യുന്ന രീതി
ചിക്കന്‍ കഷണങ്ങള്‍ മഞ്ഞള്‍പൊടി, ഗ്രാമ്പൂ, ഏലക്കായ, ഇഞ്ചി,കറുവാപട്ട ,ഉപ്പു എന്നിവ ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ അതിലേക്കു മല്ലിയില ഇടുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി നെയ്യും ഒഴിക്കുക. സവാള നന്നായി വഴറ്റുക. അതിലേക്കു പുതിനയില,മുളകുപൊടി, മല്ലിപൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വേവിച്ചു വെച്ച ചിക്കന്‍ കഷണങ്ങള്‍ വെള്ളത്തോടെ ഇടുക. ബാക്കി മല്ലിയില കൂടി ഇടുക. നന്നായി തിളക്കുമ്പോള്‍ കശുവണ്ടി അരച്ചത്‌ ചേര്‍ക്കുക. തേങ്ങാപാല്‍ ചേര്‍ത്ത് വാങ്ങുക.

4/18/2010

mathi varuthathu



ആവശ്യമായവ

മത്തി നന്നായി kazhuki varanjathu
kurumulaku പൊടി-രണ്ടു സ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
മുളകുപൊടി-ഒരു സ്പൂണ്‍
ഉപ്പു-paakathinu
വെളിച്ചെണ്ണ-aavasyathinu

പാകം ചെയ്യുന്ന രീതി
മുളകുപൊടി, പെപ്പര് പൊടി , മഞ്ഞള്‍പൊടി, ഉപ്പു, എന്നിവ മത്തിയില്‍ നന്നായി purattuka. അരമണിക്കൂറിനു ശേഷം വെളിച്ചെണ്ണയില്‍ വരുതെടുക്കുക്ക.

4/15/2010

champakka thoran



ആവശ്യമായവ

ചാമ്പക്ക അറിഞ്ഞത്- ഒരു കപ്പു
തേങ്ങ ചിരകിയത്-അര കപ്പു
പച്ചമുളക്-നാല്ലെണ്ണം
ഇഞ്ചി അറിഞ്ഞത്-രണ്ടു സ്പൂണ്‍
വെളുത്തുള്ളി അറിഞ്ഞത്-രണ്ടു സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
piriyan മുളകുപൊടി-ഒരു സ്പൂണ്‍
കടുക്-കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
കറിവേപ്പില-രണ്ടു തണ്ട്
ഉപ്പു-പാകത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിനു

പാകം ചെയ്യുന്ന രീതി

ഒരു പാത്രത്തില്‍ ചാമ്പക്ക, തേങ്ങ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി,മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ഉപ്പും ചേര്‍ത്ത് കൈകൊണ്ടു നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്,വറ്റല്‍മുളക്,കറിവേപ്പില എന്നിവയിട്ട് thaalikkuka. അതിലേക്കു തിരുമ്മി വെച്ച ചാമ്പക്ക കൂട്ട് ചേര്‍ത്ത് ഇളക്കുക. അല്പം വെള്ളം തളിച്ച് മൂടി വെച്ച് ഒന്നോ രണ്ടോ മിനിട്ട് മൂടിവെച്ചു വേവിക്കുക. നന്നായി ഇളക്കിയ ശേഷം പാത്രത്തിലേക്ക് മാറ്റുക.