5/29/2016

Chicken Vindaloo




ചേരുവകള്‍
1. എല്ലില്ലാത്ത ചിക്കന്‍ - അര കിലോ
2. ഉണക്ക മുളക് - പത്തെണ്ണം
3. ഏലക്ക -രണ്ടെണ്ണം
4. ഗ്രാമ്പു - മൂന്നെണ്ണം
5. കറുവാപട്ട - ഒരു കഷണം
6. കുരുമുളക് - നാലെണ്ണം
7. ജീരകം- ഒരു ടേബിള്‍ സ്പൂണ്‍
8. തക്കോലം - ഒന്ന്
9. മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
10. സവാള - രണ്ടെണ്ണം
11. ഇഞ്ചി-വെളുത്തുള്ളി അരച്ചത്- ഒരു സ്പൂണ്‍
12. വിനാഗിരി (വൈറ്റ്) - രണ്ട് സ്പൂണ്‍
13. ശര്‍ക്കര ചിരകിയത് അല്ലെങ്കില്‍ ബ്രൗണ്‍ ഷുഗര്‍ - ഒരു ടേബിള്‍ സ്പൂണ്‍
14. എണ്ണ- ആവശ്യ

ത്തിന്
15. കറിവേപ്പില - ഒരു തണ്ട്
 16. ഉപ്പ്- പാകത്തിന്

 ഉണ്ടാക്കുന്ന വിധം

  ചിക്കന്‍ വൃത്തിയാക്കുക. ചീനചട്ടിയില്‍ എണ്ണ ചൂടാക്കി രണ്ട് മുതല്‍ ഒമ്പത് വരെയുള്ള ചേരുവകള്‍ ചൂടാക്കുക. തണുത്ത ശേഷം അരച്ചെടുക്കുക. ഈ പേസ്റ്റും പാകത്തിന് ഉപ്പും ചേര്‍ത്ത് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി 4-5 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. ചീനചട്ടില്‍  എണ്ണ ചൂടാക്കി സവാള, ഇഞ്ചി- വെളുത്തുള്ളി അരച്ചത്, മഞ്ഞള്‍ പൊടി
എന്നിവ ഓരോന്നായി വഴറ്റി തണുത്ത ശേഷം അരച്ചെടുക്കുക. ചീനചട്ടിയിലേക്ക് ഈ സവാള കൂട്ട് ഇട്ട് അതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കില്‍  ഉപ്പും ചേര്‍ക്കുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. നന്നായി വേവിക്കുക. വെന്ത് പകുതിയാകുമ്പോള്‍ വിനാഗിരിയും ശര്‍ക്കരയും ചേര്‍ക്കുക. കറിവേപ്പില ചേര്‍ത്ത് കറി കുറുകി ചിക്കന്‍ വെന്തു കഴിയുമ്പോള്‍ വാങ്ങാം.




Fish curry with coconut paste (മീന്‍ കറി തേങ്ങ അരച്ചത്)




















ചേരുവകള്‍

നെയ്മീന്‍ അല്ലെങ്കില്‍ ദശക്കട്ടിയുള്ള മീന്‍- അര കിലോ
സവാള അരിഞ്ഞത് - ഒന്ന്
ചെറിയ ഉള്ളി അരിഞ്ഞത് - അഞ്ചെണ്ണം
ഇഞ്ചി ചതച്ചത് - ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു സ്പൂണ്‍
പച്ചമുളക് - നാല്-അഞ്ച്
തക്കാളി - ഒരു വലുത്
തേങ്ങ ചിരകിയത് - കാല്‍ കപ്പ്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - ഒരു സ്പൂണ്‍
കുരുമുളക് പൊടി - ഒരു സ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
ഉലുവ - ഒരു നുള്ള്
വറ്റല്‍ മുളക്-രണ്ടെണ്ണം
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കുടംപുളി - രണ്ട് കഷണം
തേങ്ങ പാ്ല്‍ - കാല്‍ കപ്പ്

ഉണ്ടാക്കുന്ന വിധം

മീന്‍ വൃത്തിയാക്കി ഉപ്പിട്ട് കഴുകുക. ചെറിയ കഷണങ്ങളാക്കുക. മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളക് പൊടി, അല്പം മുളക് പൊടി എന്നിവ ചേര്‍ത്ത് പുരട്ടി വെക്കുക. തേങ്ങ ചെറിയ ഉള്ളി, മഞ്ഞള്‍, മുളക് പൊടി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. തക്കാളി മിക്‌സിയില്‍ അരച്ചെടുക്കുക.
   ചീനചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, ഉലുവ, വറ്റല്‍ മുളക് എന്നിവ താളിക്കുക. ഇതിലേക്ക് സവാള, ചെറിയ ഉള്ളി എന്നിവ വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. അരച്ചു വെച്ച തക്കാളി ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ നന്നായി വഴറ്റണം. അതിനുശേഷം തേങ്ങ അരച്ചത് ചേര്‍ക്കുക. അല്പം വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. കുടുംപുളിയും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. കറി കുറുകി വരുമ്പോള്‍ തേങ്ങാപ്പാലും കറിവേപ്പില കീറിയതും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങാം.




5/16/2016

Unakka Chemeen-manga chammanthi

ഉണക്ക ചെമ്മീൻ - 100 ഗ്രാം
മാങ്ങ - ഒരെണ്ണം
ചതച്ച മുളക്  - രണ്ടു സ്പൂൺ
പച്ചമുളക് - രണ്ടെണ്ണം
ചെറിയ ഉള്ളി - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
ഉപ്പു - പാകത്തിന്
വെളിച്ചെണ്ണ - കാൽ ടീസ്പൂൺ


ഉണ്ടാക്കുന്ന വിധം

ഉണക്ക ചെമ്മീൻ ചീനച്ചട്ടിയിൽ ചെറുതായി വറുത്തെടുക്കുക .ചതച്ച മുളക് , ചെറിയ ഉള്ളി എന്നിവയും നന്നായി വഴറ്റുക .മാങ്ങാ ചെറുതായി അരിയുക. കല്ലിൽ ഉണക്ക ചെമ്മീൻ, ചതച്ച മുളക്, ചെറിയ ഉള്ളി, മാങ്ങ ,പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ചതച്ചെടുക്കുക .(മിക്സിയിൽ ആയാലും മതി ..കൂടുതൽ രുചി കല്ലിൽ ചതക്കുന്നതാണ് ). നന്നായി ചതച്ച് വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. മാങ്ങക്ക് പകരം വാളൻ പുളി ആയാലും മതി .