8/29/2010

Mathanga poovu thoran


മത്തങ്ങയുടെ പൂവ് ചെറുതായി അരിഞ്ഞത്‌- അര കപ്പ്
തേങ്ങ ചിരകിയത്- കാല്‍ കപ്പ്
സവാള ചെറുതായി അരിഞ്ഞത്‌- കുറച്ചു
വെളുത്തുള്ളി -രണ്ടല്ലി
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
പച്ചമുളക്-മൂന്നെണ്ണം
ഉപ്പു- പാകത്തിന്‌
കറിവേപ്പില- രണ്ടു തണ്ട്

തേങ്ങ, സവാള, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പു എന്നിവ അറിഞ്ഞു വെച്ച പൂവില്‍ ചേര്‍ത്ത് കൈകൊണ്ടു തിരുമ്മുക. ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ചു കടുക് താളിക്കുക. ഇതിലേക്ക് തിരുമ്മി വെച്ച പൂവ് ചേര്‍ക്കുക. നന്നായി ഇളകി രണ്ടോ മൂന്നോ മിനിറ്റു കഴിയുമ്പോള്‍ വാങ്ങാം. പൂവിന്റെ കൈപ്പു മാറ്റാന്‍ സവാള കൂടുതല്‍ ചേര്‍ത്താല്‍മതി.

onakka kappa


ഒണക്ക കപ്പ -അരകിലോ
തേങ്ങ ചിരകിയത്- അര കപ്പ്
കടുക്- കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- മൂന്നെണ്ണം
കറിവേപ്പില- കുറച്ചു
ഉപ്പു- പാകത്തിന്‌
വെളിച്ചെണ്ണ- പാകത്തിന്‌

ഒണക്ക കപ്പ ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം അല്പം ഉപ്പു ചേര്‍ത്ത് ചെറിയ കഷണങ്ങള്‍ ആക്കി വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുക് താളിക്കുക. ഇതിലേക്ക് വേവിച്ചു വെച്ച കപ്പ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ ചിരകിയ തേങ്ങ  ഇടുക. നന്നായിഇളക്കി അല്പം കറിവേപ്പില ഇട്ടു വാങ്ങാം.

അച്ചിങ്ങ മെഴുക്കുപുരട്ടി


അച്ചിങ്ങ- അരകിലോ
സവാള-രണ്ടെണ്ണം
പച്ചമുളക്- രണ്ടെണ്ണം
തെങ്ങകൊത്-കാല്‍ കപ്പ്
മുളകുപൊടി-ഒരു സ്‌പൂണ്‍
കറിവേപ്പില- കുറച്ചു
ഉപ്പു- പാകത്തിന്‌
വെളിച്ചെണ്ണ-പാകത്തിന്‌

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്കു സവാള, തെങ്ങകൊത്, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. മുളകുപൊടിയും ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് അറിഞ്ഞു വെച്ച അച്ചിങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. അല്‍പ്പം വെള്ളം തളിച്ച് അടച്ചുവെക്കുക. അച്ചിങ്ങ വെന്ത ശേഷം വീണും എണ്ണ ഒഴിച്ചു നന്നായിവഴറ്റിയെടുക്കുക.

8/15/2010

Butter fish



നല്ല ദശയുള്ള മീന്‍- അര കിലോ
സവാള പൊടിയായി അരിഞ്ഞത്‌- ഒരു കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത്‌- അര കപ്പ്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്- ഒരു സ്‌പൂണ്‍
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
മല്ലിപൊടി- കാല്സ്പൂന്‍
ജീരക പൊടി- കാല്‍ സ്‌പൂണ്‍
ഉപ്പു- പാകത്തിന്‌
മല്ലിയില- രണ്ടു തണ്ട്
ബട്ടര്‍- ഒഅരു സ്‌പൂണ്‍
പഞ്ചസാര- കാല്‍ സ്‌പൂണ്‍


പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ നന്നായി വഴറ്റുക. മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, എന്നിവ ചേര്‍ത്ത് വഴറ്റുക. ഒരു കപ്പ് വെള്ളം ചേര്‍ക്കുക. ജീരകപൊടിയും ചേര്‍ത്ത ശേഷം മീന്‍ കഷണങ്ങള്‍ ഇടുക. കുറുകിയ ശേഷം ബട്ടര്‍ തൂകി വാങ്ങാം. മല്ലിയില ചേര്‍ത്ത് ചൂടോടെ ചപ്പാത്തി, ചോറ്, എന്നിവയ്ക്കൊപ്പം കഴിക്കാം.

8/03/2010

ബീന്‍സ് മെഴുക്കുപുരട്ടി



ആവശ്യമായവ
ബീന്‍സ്  - അര കിലോ
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി - മൂന്നു കഷണം
സവാള അരിഞ്ഞത്‌- കാല്‍ കപ്പ്
കടുക്- കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടു
കറിവേപ്പില- നാലു തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിനു
ചതച്ച മുളക്- ഒരു സ്‌പൂണ്‍
ഉപ്പു- പാകത്തിന്‌

പാകം ചെയ്യുന്ന വിധം
 ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുക് താളിക്കുക. അതിലേക്കു സവാള, ഉപ്പു, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ബീന്‍സ് ഇട്ടു വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ ചതച്ച മുളകു ചേര്‍ക്കുക. കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.

mango chemmanthi



ഒരു പച്ച മാങ്ങാ ചെറിയ കഷണങ്ങള്‍ ആക്കിയത്, മൂന്ന് കാന്താരി മുളക്, അഞ്ചു കഷണം ചെറിയ ഉള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, പാകത്തിന്‌ ഉപ്പു കാല്‍ കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്ത് മിക്സിയില്‍ അരക്കുക. അധികം അരയരുത്. അവസാനം കറിവേപ്പിലയും ചതച്ചിടുക. ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി യോജിപ്പിക്കുക.