3/14/2013

Chicken pollichathu (My new experiment)

ചേരുവകള്‍


ചിക്കന്‍ ബ്രെസ്റ്റ് -അര കിലോ
സവാള പൊടിയായി അരിഞ്ഞത് -ഒരു കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് -ഒരു സ്പൂണ്‍
തക്കാളി പൊടിയായി അരിഞ്ഞത് -ഒന്ന്
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -ഒരു സ്പൂണ്‍
കുരുമുളകുപൊടി -നാലു സ്പൂണ്‍
ചിക്കന്‍ മസാല -ഒരു സ്പൂണ്‍
കുരുമുളക് അരച്ചത്‌ -രണ്ടു സ്പൂണ്‍
പെരും ജീരകപൊടി -അര സ്പൂണ്‍
ഗരം മസാല -ഒരു സ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
തേങ്ങയുടെ ഒന്നാം പാൽ - കാൽ കപ്പ്
വാഴയില -ആവശ്യത്തിനു
വെളിച്ചെണ്ണ -പാകത്തിന്
കടുക് -അര സ്പൂണ്‍
വറ്റൽ മുളക് -രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം
ചിക്കൻ ബ്രെസ്റ്റ് നാരങ്ങാ നീരോ വിനഗിരിയോ പുരട്ടി നന്നായി കഴുകി വൃത്തിയാക്കുക . നീളത്തിൽ  മുറിക്കുക . അധികം കനം പാടില്ല . ഇത് മീൻ വരയുന്നത് പോലെ രണ്ടു വശവും  വരയുക . മഞ്ഞൾ ,കുരുമുളക് , ഉപ്പ് ,ഒരു നുള്ള് ഗരം മസാല ,കാൽ സ്പൂണ്‍ ചിക്കൻ മസാല എന്നിവ പുരട്ടി അര മണിക്കൂർ  വെച്ച ശേഷം എണ്ണയിൽ വറുക്കുക . അധികം വരുക്കരുത്
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്,വറ്റൽ മുളക് എന്നിവ താളിക്കുക . ഇതിലേക്ക് സവാള ,ഇഞ്ചി,വെളുത്തുള്ളി എന്നിവ വഴറ്റുക . തക്കാളി അരിഞ്ഞതും ചേർക്കുക . കറിവേപ്പില ചേർക്കുക . നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾ ,മുളക്, കുരുമുളക് അരച്ചത്‌ ,കുരുമുളക് പൊടി , പെരും ജീരകപൊടി എന്നിവ ചേർത്ത് നന്നായി വഴട്ടുക. പാകത്തിന് ഉപ്പു ചേർത്ത് ഒരു പത്ത് -പതിനഞ്ച് മിനിറ്റ് നന്നായി വഴറ്റിയ ശേഷം ഗരം മസാല ചേർത്ത് വീണ്ടും വഴറ്റുക . ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർക്കുക .അധികം ഗ്രേവി ഇല്ലാതെ മസാല നന്നായി കുറുകിയിരിക്കണം .

വാഴയില നന്നായി വാട്ടിയ ശേഷം വറുത്തു വെച്ച ഒരു ചിക്കൻ ബ്രെസ്റ്റ് എടുത്തു രണ്ടു വശവും തയ്യാറാക്കിയ മസാല നന്നായി പുരട്ടുക . അതിനു ശേഷം വാഴ നാര് ഉപയോഗിച്ച് ഇല നന്നായി പൊതിഞ്ഞു കെട്ടുക . (ഇങ്ങനെ മുഴുവൻ കഷണങ്ങളും വാഴയിലയിൽ പൊതിയുക . ചീന ചട്ടിയിൽ അൽപ്പം എണ്ണ ചൂടാക്കി അതിനു മുകളിലേക്ക് ഓരോ പൊതിയും എടുത്തു വെക്കുക . ഇടയ്ക്കു മറിച്ച് ഇടണം . അഞ്ച് -പത്ത് മിനിറ്റ് മതിയാകും ചിക്കൻ റെഡി ആകാൻ . തീ വളരെ കുറച്ചു മതി . സലാഡ് കൂട്ടി ചൂടോടെ കഴിക്കാം . 

Watermelon juice

ചേരുവകള്‍

തണ്ണി മത്തന്‍ -അര കിലോ
പുതിനയില -നാലെണ്ണം
പഞ്ചസാര -പാകത്തിന്
ഇഞ്ചി -ഒരു ചെറിയ കഷണം


തയ്യാറാക്കുന്ന വിധം
തണ്ണി മത്തൻ കുരു കളഞ്ഞു ബാക്കി
ചേരുവകൾ  കുടി ചേർത്ത്  മിക്സിയിൽ അടിച്ചെടുക്കുക