8/07/2012

meen vattichathu



 നല്ല ദശ കട്ടിയുള്ള മീന്‍-- --- -അരകിലോ
മുളക്- നാലു സ്പൂണ്‍
മല്ലി പൊടി- അര സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളക്- അഞ്ചെണ്ണം
കുടം പുളി-നാലു വലിയ കഷണം
എണ്ണ -ആവശ്യത്തിനു
ഉപ്പു- പാകത്തിന്
വെളുത്തുള്ളി- പത്തെണ്ണം
ചെറിയ ഉള്ളി- പത്തെണ്ണം
പച്ചമുളക്-അഞ്ചെണ്ണം
ഇഞ്ചി- ഒരു കഷണം
ഉപ്പു- പാകത്തിന്
കറിവേപ്പില- നാലു  തണ്ട്

തയ്യാറാക്കുന്ന വിധം
മുളക്,മഞ്ഞള്‍, മല്ലി, കുരുമുളക് എന്നിവ നന്നായി അരക്കുക. വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ ഇതില്‍ കുറച്ചു അരപ്പെടുത്തു അല്‍പ്പം ഉപ്പും ചേര്‍ത്ത് പുരട്ടി വെക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി,  ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി വഴറ്റി മാറ്റി വെക്കുക. കുടം പുളി കീറി  ഒരു ഗ്ലാസ്‌ ഉപ്പു വെള്ളത്തില്‍ തിളപ്പിക്കുക. മീന്‍ ചട്ടിയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനു ശേഷം രണ്ടു തണ്ട് കറിവേപ്പില, അല്‍പ്പം വഴറ്റിയ ഉള്ളി, കുറച്ചു പുളി കഷണങ്ങള്‍ എന്നിവ നിരത്തുക. ഇതിനു മേലെ പകുതി മീന്‍ കഷണങ്ങള്‍ നിരത്തുക. വീണ്ടും ഇതേ പോലെ തന്നെ ബാക്കി കറിവേപ്പില, പുളി കഷണങ്ങള്‍, വഴറ്റി വെച്ചിരിക്കുന്ന ബാക്കി ഉള്ളി എന്നിവ നിരത്തി ബാക്കി മീന്‍ കഷണങ്ങള്‍ കൂടി നിരത്തുക. മറ്റൊരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് മീന്‍ കഷണങ്ങളില്‍ പുരട്ടിയ ബാക്കി അരപ്പ് ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് പുളി വെള്ളം കൂടി ചേര്‍ത്ത് ഒന്ന് തിളച്ച ശേഷം മീന്‍ ചട്ടിയില്‍ മീന്‍ കഷണങ്ങള്‍ക്ക് മേലെ ഒഴിക്കുക. ഇതിനു മേലെ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഒന്ന് ചുറ്റിച്ചു വെക്കുക. ചെറിയ തീയില്‍ മീന്‍ തിളപ്പിച്ച്‌ വേവിച്ച ശേഷം വീണ്ടും അല്പം എണ്ണ ഒഴിച്ച് അടുപ്പില്‍ നിന്നും വാങ്ങാം. 

Kuzhi paniyaram (Tamil Dish)

ചേരുവകള്‍ 

പച്ചരി - ഒരു കപ്പു
പുഴുക്കലരി - ഒരു കപ്പു
ഉഴുന്ന് - കാല്‍ കപ്പു
മുട്ട -ഒന്ന്
സവാള -ഒരു കപ്പു
ഇഞ്ചി -ഒരു കഷണം
പച്ചമുളക് -നാലു
കറിവേപ്പില-ഒരു  തണ്ട്
എണ്ണ- ആവശ്യത്തിനു
ഉപ്പു- പാകത്തിന്

ചമ്മന്തി ഉണ്ടാക്കുന്ന വിധം

ഒരു മുറി തേങ്ങ ചിരകിയത്, രണ്ടു കഷണം ചെറിയ ഉള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ടു പച്ചമുളക്, പാകത്തിന് ഉപ്പു എന്നിവ നന്നായി അരക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച്‌ ഇതില്‍ ചേര്‍ക്കുക.


കുഴി പനിയാരം  ഉണ്ടാക്കുന്ന വിധം
പച്ചരി, പുഴുക്കലരി, ഉഴുന്ന് എന്നിവ നാലു മണികൂര്‍ വെള്ളത്തില്‍ ഇട്ട ശേഷം നന്നായി അരക്കുക. ചീന ചട്ടിയില്‍  എണ്ണ ചൂടാക്കി സവാള, ഇഞ്ചി,കറിവേപ്പില, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞു പാകത്തിന് ഉപ്പു ചേര്‍ത്ത് നന്നായി വഴറ്റുക.അരച്ച് വെച്ച മാവിലേക്ക്‌ വഴറ്റിയ സാധനങ്ങള്‍ ഇട്ടു മുട്ടയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.അല്‍പ്പം മല്ലിയിലയും ചേര്‍ക്കാം.  ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഉണ്ണിയപ്പ തട്ടില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഓരോ തവി മാവു തട്ടില്‍ ഒഴിക്കുക. ഉണ്ണി അപ്പം ഉണ്ടാക്കുന്നത് പോലെ രണ്ടു വശവും മറിച്ചിട്ട് നന്നായി മൊരിച്ച് എടുക്കാം. ചൂടോടെ തേങ്ങ ചമ്മന്തി കൂട്ടി കഴിക്കാം.