ചേരുവകള്‍
ചിക്കന്‍ -അര കിലോ
ഇഞ്ചി അരിഞ്ഞത്-ഒരു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്- ഒരു സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരച്ചത്- രണ്ടു സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- ഒരു സ്പൂണ്‍
തക്കാളി- ഒന്ന്
മുളക് പൊടി-നാലു സ്പൂണ്‍
മഞ്ഞള്‍ പൊടി-കാല്‍ ടീസ്പൂണ്‍
മല്ലി പൊടി-രണ്ടു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
കറിവേപ്പില-ഒരു തണ്ട്
എണ്ണ-ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ എല്ലാം നന്നായി വഴറ്റുക. അതിലേക്കു മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി, കറിവേപ്പില, ചിക്കന്‍ മസാല, ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റുക. തീ ഓഫ് ചെയ്തു കൂട്ട് തണുത്ത ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഈ അരപ്പു ഇട്ടു ഒന്ന് വഴറ്റിയ ശേഷം ചിക്കന്‍ കഷണങ്ങളും അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. ചാറ് കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.