12/18/2010

Cabbage Dosa

ദോശ മാവു- ഒരു കപ്പ്
കാബേജ് പൊടിയായി അരിഞ്ഞത്‌- അര കപ്പ്
തേങ്ങാ ചിരകിയത്- കാല്‍ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്‌- രണ്ടെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്‌
കടുക്-അര സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
കറിവേപ്പില-രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കാബേജ്,തേങ്ങാ,പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ്,കറിവേപ്പില എന്നിവ ഇട്ടു നന്നായി കൈകൊണ്ടു തിരുമ്മുക.ഇതിലേക്ക് കടുക് തളിച്ച് ചേര്‍ക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന ദോശ മാവിലേക്ക്‌ ഈ തിരുമ്മിയ കാബേജ് കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിന്‌ ഉപ്പും ചേര്‍ക്കുക. ദോശ കല്ലില്‍ മാവൊഴിച്ച് പരത്തി നന്നായി മൊരിചെടുക്കുക.

Egg Dosa

വേണ്ട ചേരുവകള്‍
പച്ചരി-ഒരു കപ്പ്
ഉഴുന്ന്-കാല്‍ കപ്പ്
മുട്ട- രണ്ടു
സവാള പൊടിയായി അരിഞ്ഞത്‌- ഒരെണ്ണത്തിന്റെ
പച്ചമുളക്- രണ്ടെണ്ണം
തേങ്ങാ ചിരകിയത്- ഒരു സ്‌പൂണ്‍
കുരുമുളക്- അര സ്‌പൂണ്‍
ഉപ്പ് -പാകത്തിന്‌


                                            പച്ചരിയും ഉഴുന്നും 10  മണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ സവാള, പച്ചമുളക്, തേങ്ങാ, കുരുമുളക് എന്നിവ ഇട്ടു പാകത്തിന്‌ ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക.നന്നായി യോജിപ്പിക്കുക. നോണ്‍ സ്ടിക്കില്‍ ഒരു വലിയ തവി മാവൊഴിച്ച് വട്ടത്തില്‍ പരത്തുക. ഇതിലേക്ക് മുട്ട കൂട്ട് മധ്യത്തിലായി ഒഴിക്കുക. സാധാരണ ദോശ പോലെ രണ്ടു വശവും മൊരിചെടുക്കുക. മുട്ട ദോശ തയ്യാര്‍.

fish curry with milk

നല്ല ദശ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ ആക്കിയത് -അര കിലോ
സവാള-ഒന്ന്
ചെറിയ ഉള്ളി-പത്തെണ്ണം
ഇഞ്ചി -രണ്ടു കഷണം
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി-മൂന്നെണ്ണം
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- രണ്ടു സ്‌പൂണ്‍
തേങ്ങാ പാല്‍- ഒരു കപ്പ്
കുടംപുളി- രണ്ടു കഷണം
കറിവേപ്പില-രണ്ടു തണ്ട്
ഉപ്പ്-പാകത്തിന്‌
എണ്ണ- ആവശ്ശ്യത്തിനു

പാകം ചെയ്യുന്ന വിധം


ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്‌, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, മല്ലിപൊടി എന്നിവ മൂപ്പിക്കുക. കുടം പുളി,ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു കപ്പ് വെള്ളം ഒഴിച്ചു നന്നായി തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. നന്നായി കുറുകി വരുമ്പോള്‍ തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.