5/12/2010

ayila thakkaliyittathu

ആവശ്യമായവ

അയില കഷണങ്ങള്‍ ആക്കിയത്-അര കിലോ
ചെറിയ ഉള്ളി അരിഞ്ഞത്‌-അര കപ്പ്
ഇഞ്ചി അരിഞ്ഞത്‌-രണ്ടു സ്‌പൂണ്
വെളുത്തുള്ളി അരിഞ്ഞത്‌-രണ്ടു സ്‌പൂണ്
തക്കാളി അരിഞ്ഞത്‌-ഒന്ന
മുളകുപൊടി-നാല് സ്‌പൂണ്
മഞ്ഞള്‍പൊടി-കാല്‍ സ്‌പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
കടുക്-കാല്‍ സ്‌പൂണ്
വറ്റല്‍മുളക്-മൂന്നെണ്ണം
വെളിച്ചെണ്ണ-പാകത്തിന്‌
കുടംപുളി-രണ്ടു കഷണ
ഉപ്പു-പാകത്തിന്‌

പാകം ചെയ്യുന്ന വധം
കറിച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് തളിക്കുക.അതില്‍ ഇഞ്ചി, വെളുത്തുള്ളി,ചെറിയ ഉള്ളി എന്നിവ വഴറ്റുക. മുളകുപൊടി,മഞ്ഞള്‍പൊടി,കറിവേപ്പില എന്നിവ ഇട്ടു മൂത്ത് വരുമ്പോള്‍ തക്കാളി ചേര്‍ക്കുക. അല്പം വെള്ളം ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ കുടമ്പുളിയും പാകത്തിന്‌ഉപ്പും ഇടുക. ഒരു തിള വരുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. വെന്തു തിളക്കുമ്പോള്‍ ഒരു തണ്ട് കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക.