12/05/2010

Vegetable Salad

തയ്യാറാക്കുന്ന വിധം
കാബേജ്, കാരറ്റ്, സവാള, കാപ്സിക്കം എന്നിവ കനം കുറച്ച്‌ നീളത്തില്‍ അറിയുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഉപ്പ്, വിനാഗിരി, ഒരു സ്‌പൂണ്‍ കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അല്പം മല്ലിയില വേണമെങ്കില്‍ ചേര്‍ക്കാം. എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം പത്തു മിനിറ്റു വെക്കുക. അതിനു ശേഷം സലാഡ് കഴിക്കാം.

Beetroot-Carrot mezhukkupuratti

വേണ്ട സാധനങ്ങള്‍
ബീറ്റ് റൂട്ട് ,കാരറ്റ് എന്നിവ ചെറുതായി നീളത്തില്‍ അരിഞ്ഞത്‌- ഒരു കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത്‌- അര കപ്പ്
തേങ്ങ കൊത്തിയത്- കാല്‍ കപ്പ്
പച്ചമുളക്- നാലെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്-പാകത്തിന്‌

എണ്ണ-ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അരിഞ്ഞ് വെച്ച സവാള, തേങ്ങ, പച്ചമുളക്,കറിവേപ്പില  എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക്  കാരറ്റും, ബീറ്റ് റൂട്ടും ഇടുക. പാകത്തിന്‌ ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക.

Beetroot pachady

ആവശ്യമായവ

ബീറ്റ് റൂട്ട് പൊടിയായി അരിഞ്ഞത്‌- അര കപ്പ്
പച്ചമുളക്-നാലെണ്ണം
തേങ്ങ-അര മുറി
ജീരകം-കാല്‍ ടീസ്പൂണ്‍
തൈര്- നാലു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്-അര സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
എണ്ണ-പാകത്തിന്‌

ഉപ്പ്-ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം
ബീറ്റ് റൂട്ട്, പച്ചമുളക് എന്നിവ ഉപ്പ് ചേര്‍ത്ത് വേവിക്കുക. തേങ്ങ ജീരകം ചേര്‍ത്ത് അരച്ചത്‌ ചേര്‍ക്കുക. അരപ്പ് ഒന്ന് തിളച്ചു കഴിയുമ്പോള്‍ തൈര് ചേര്‍ത്ത് വാങ്ങുക. കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ തളിച്ച് ചേര്‍ക്കുക. ബീറ്റ് റൂട്ട് പച്ചടി തയ്യാര്‍.