12/01/2011

Butter Chicken

വേണ്ട സാധനങ്ങള്‍


ചിക്കന്‍ എല്ലില്ലാത്ത കഷണങ്ങള്‍- അര കിലോ
മുളക് പൊടി-രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മല്ലിപൊടി- നാലു സ്പൂണ്‍
ജീരക പൊടി- ഒരു സ്പൂണ്‍
ഗരം മസാല- നാലു സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-ഒരു സ്പൂണ്‍
തൈര്- രണ്ടു സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത്-അര കപ്പു
ഇഞ്ചി അരിഞ്ഞത്-ഒരു കഷണം
വെളുത്തുള്ളി അരിഞ്ഞത്- നാലു കഷണം
തക്കാളി അരിഞ്ഞത്- ഒന്ന്
ഗ്രാമ്പൂ-രണ്ടെണ്ണം
കറുവപ്പട്ട- ഒരു കഷണം
ഏലക്ക- ഒന്ന്
ബട്ടര്‍- രണ്ടു സ്പൂണ്‍
ക്രീം/പാല്‍-രണ്ടു സ്പൂണ്‍
എണ്ണ  - ആവശ്യത്തിനു
കറിവേപ്പില- രണ്ടു തണ്ട്
മല്ലിയില - രണ്ടു തണ്ട്

ഉപ്പു-പാകത്തിന്
വെള്ളം- കാല്‍ കപ്പു

ഉണ്ടാക്കുന്ന വിധം
ഒരു സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മല്ലി പൊടി, ഒരു സ്പൂണ്‍ ഗരം മസാല, തൈര്, ഉപ്പു എന്നിവ ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി പത്തു മിനിറ്റ് ഫ്രിഡ്ജില്‍ വെച്ച ശേഷം എണ്ണയില്‍ വറുക്കുക. അധികം മൊരിയരുത്.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപട്ട, ഏലക്ക എന്നിവ വഴറ്റുക. അതിലേക്കു സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ വഴറ്റുക. ഇത് തണുത്ത ശേഷം അരച്ച് പേസ്റ്റ് ആക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ബാക്കിയുള്ള മഞ്ഞള്‍ പൊടി, മല്ലിപൊടി, മുളക് പൊടി, ഗരം മസാല, ജീരക പൊടി എന്നിവ വഴറ്റുക. ഇതിലേക്ക് അരച്ച കൂട്ടും ചേര്‍ത്ത് നന്നായി വഴറ്റുക.(എരിവു നോക്കി വേണം മുളക് പൊടി ഇടാന്‍. ബട്ടര്‍ ചിക്കെന് അധികം എരിവു വേണ്ട.)ഇതിലേക്ക് വെള്ളം ഒഴിച്ച് ഒന്ന് തിളച്ച ശേഷം വറുത്ത ചിക്കന്‍ കഷണങ്ങള്‍ ചേര്‍ക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.  ചാറ് കുറുകിയ ശേഷം ഇതിലേക്ക് ക്രീം, രണ്ടു സ്പൂണ്‍ ബട്ടര്‍, മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങാം. മധുരം ഇഷ്ടമുള്ളവര്‍ക്ക് അര സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ക്കാം.