11/29/2010

mutta masala thoran

ആവശ്യമായ സാധനങ്ങള്‍
മുട്ട-നാലെണ്ണം
സവാള അരിഞ്ഞത്‌- ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ - ഒരു വലിയ സ്‌പൂണ്‍
മുളകുപൊടി- ഒരു സ്‌പൂണ്‍
കുരുമുളകുപൊടി- അര സ്‌പൂണ്‍
ഗരം മസാല- ഒരു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്‌
എണ്ണ- പാകത്തിന്‌

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ചിക്കുക. പാകത്തിന്‌ ഉപ്പും ചേര്‍ത്ത് നന്നായി ഫ്രൈ ആക്കുക.

chicken curry

ചിക്കന്‍ -ഒരു കിലോ
സവാള- ഒരു കപ്പ്
ഇഞ്ചി-കാല്‍ കാപ്
വെളുത്തുള്ളി-രണ്ടല്ലി
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- ഒരു സ്‌പൂണ്‍
പച്ചമുളക്- നാലെണ്ണം
മുളക് പൊടി- മൂന്നു സ്‌പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- രണ്ടു സ്‌പൂണ്‍
ചിക്കന്‍ മസാല- ഒരു സ്‌പൂണ്‍
തക്കാളി സോസ്- രണ്ടു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്‌
വെളിച്ചെണ്ണ- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി,ചിക്കന്‍ മസാല  എന്നിവ നന്നായി മൂപ്പിച്ചു ചേര്‍ക്കുക. ഇഞ്ചി,വെളുത്തുള്ളി അരച്ചതും തക്കാളി സോസും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഇട്ടു യോജിപ്പിക്കുക. അല്‍പ്പം വെള്ളം ഒഴിച്ചു നന്നായി വേവിക്കുക.പാകത്തിന്‌ ഉപ്പും ചേര്‍ക്കുക.  ചാറ് കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങുക.

11/19/2010

attirachi ularthu

ആട്ടിറച്ചി ചെറിയ കഷണങ്ങള്‍ ആക്കിയത്- ഒരു കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്‌-കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്‌- രണ്ടു സ്‌പൂണ്‍
പച്ചമുളക്- മൂന്നെണ്ണം
ഉപ്പ്-പാകത്തിന്‌
സവാള അരിഞ്ഞത്‌-ഒരു കപ്പ്
തേങ്ങ കൊത്ത് അരിഞ്ഞത്‌- കാല്‍ കപ്പ്
ഗരം മസാല- പാകത്തിന്‌
എണ്ണ-പാകത്തിന്‌
കറിവേപ്പില- ഒരു തണ്ട്
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- ഒരു സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം
  ഇറച്ചി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍ പൊടി ,കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു സവാള നന്നായി മൂപ്പിക്കുക. കുറച്ച്‌ ഇഞ്ചി-വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. മുളകുപൊടി, ഗരം മസാല , തേങ്ങ കൊത്ത് എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക.ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് പാകത്തിന്‌ ഉപ്പും ചേര്‍ത്ത് നന്നായി വറുത്തെടുക്കുക.

sweet lime pickle

ആവശ്യമായ സാധനങ്ങള്‍

ചെറിയ നാരങ്ങ -ഒരു  കിലോ
ഈന്തപഴം അരിഞ്ഞത്‌ - പത്തെണ്ണം
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌- കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്‌- കാല്‍ കപ്പ്
മുളകുപൊടി - മൂന്ന് സ്‌പൂണ്‍

നല്ലെണ്ണ- ആവശ്യത്തിനു
കടുകും ഉലുവയും വറുത്തു പൊടിച്ചത്- അര ടീസ്പൂണ്‍
ജാതിക്ക, ഗ്രാമ്പൂ പൊടിച്ചത്- അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- ഒരു നുള്ള്
പഞ്ചസാര-കാല്‍ കപ്പ്
വിനാഗിരി- കാല്‍ കപ്പ്
ഉപ്പ്-പാകത്തിന്‌
കറിവേപ്പില- ഒരു തണ്ട്



തയ്യാറാക്കുന്ന വിധം
നാരങ്ങ നല്ലെണ്ണയില്‍ നന്നായി വഴറ്റുക. തണുത്ത ശേഷം ചെറുതായി  അരിഞ്ഞ ശേഷം  ഉപ്പ്, പഞ്ചസാര എന്നിവ യോജിപ്പിച്ച് ഒരു ദിവസം മുഴുവനും ഒരു പാത്രത്തില്‍ അടച്ചു വെക്ക്കുക. പിറ്റേ ദിവസം ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ചു ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി ഇട്ടു മൂപ്പിക്കുക.മഞ്ഞള്‍ പൊടി ചേര്‍ക്കുക.  ഇതില്‍ കടുകും,ഉലുവയും പൊടിച്ചതും ചേര്‍ത്ത് മൂപ്പിക്കുക. ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളവും വിനാഗിരിയും യോജിപ്പിച്ച് മുളകുപൊടി കൂട്ടിലേക്ക് ഒഴിച്ചു തിളപ്പിക്കുക.
                  ഇതിലേക്ക് നാരങ്ങ ചേര്‍ക്കുക.ഈന്തപഴം അരിഞ്ഞത്‌ ചേര്‍ത്ത് പാകത്തിന്‌ ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. നാരങ്ങ വെന്തു ചാറ് കുറുകുമ്പോള്‍ ജാതിക്ക,ഗ്രാമ്പൂ പൊടിച്ചത് ചേര്‍ത്ത് വാങ്ങുക. അച്ചാര്‍ തയ്യാര്‍. മധുരം കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് കുറച്ച്‌ കൂടുതല്‍ പഞ്ചസാര ചേര്‍ക്കാം.

pazham unniappam

ആവശ്യമായ സാധനങ്ങള്‍
ചെറു പഴം- അഞ്ചെണ്ണം
ശര്‍ക്കര - ഒന്ന്
ഏലക്കായ പൊടിച്ചത്- കാല്‍ ടീസ്പൂണ്‍
ഗോതന്പ് പൊടി- ഒരു കപ്പ്

 ഉണ്ടാക്കുന്ന വിധം
പഴം ചെറുതായി അരിഞ്ഞ് ശര്‍ക്കരയും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഇത് ഗോതമ്പ് പൊടിയുമായി

യോജിപ്പിക്കുക . ഏലക്കായ പൊടിച്ചതും ചേര്‍ക്കുക. അതിനു ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പഴ കൂട്ട് ചെറിയ ഉരുളയാക്കി വറുത്തെടുക്കുക. Decision Points

Thenga chammanthi podi

ആവശ്യമായ സാധനങ്ങള്‍
തേങ്ങ പൊടിയായി ചിരകിയത്- നാലു തേങ്ങയുടെ
ഇഞ്ചി- കാല്‍ കപ്പ്
വറ്റല്‍ മുളക്-പതിനഞ്ചെണ്ണം
പച്ചമുളക്-രണ്ടെണ്ണം
കുരുമുളക് പൊടി- അര സ്‌പൂണ്‍
കറിവേപ്പില- ഒരു കപ്പ് (കൂടുതല്‍ ഉപയോഗിച്ചാല്‍ അത്രയും രുചി കൂടും)
ഉപ്പ്- പാകത്തിന്‌
വാളന്‍ പുളി- ഒരുണ്ട
മുളകുപൊടി-ഒരു സ്‌പൂണ്‍

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടി ചൂടാക്കി തേങ്ങയിട്ടു ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. മുളകുപൊടി ചേര്‍ക്കുക. പകുതി മൂക്കുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ഇഞ്ചി,പച്ചമുളക് ,വറ്റല്‍മുളക് എന്നിവ വെവ്വേറെ വറുത്തെടുക്കുക. വറുത്ത തേങ്ങയില്‍ എല്ലാം കൂടി യോജിപ്പിക്കുക. പാകത്തിന്‌ ഉപ്പ് ചേര്‍ക്കുക. തണുത്ത ശേഷം വാളന്‍പുളി ചെറിയ കഷണമാക്കി വറുത്ത കൂട്ടിന്റെ കൂടെ മിക്സിയില്‍ പൊടിച്ചെടുക്കുക.ഇതു ചോറിനൊപ്പം കഴിക്കാം .

11/18/2010

Chammanthi podi(iddali chammanthi)

ആവശ്യമായ സാധനങ്ങള്‍

ഉഴുന്നുപരിപ്പ്- അര കപ്പ്
പച്ചരി- നാലു സ്‌പൂണ്‍
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മല്ലി പൊടി- കാല്‍ സ്‌പൂണ്‍
കായം- ഒരു നുള്ള്
ഉപ്പു- പാകത്തിന്‌
കറിവേപ്പില- രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

ഉഴുന്നുപരിപ്പ് എണ്ണയില്‍ നല്ല ബ്രൌണ്‍ കളര്‍ ആകുന്നത്‌ വരെ വറുക്കുക. പകുതി മൂപ്പകുമ്പോള്‍ തന്നെ പച്ചരി ചേര്ക്ക. നന്നായി വറുത്തു കഴിഞ്ഞാല്‍ മുളകുപൊടി, മല്ലിപൊടി, കായം, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. തണുത്ത ശേഷം മിക്സിയില്‍ നന്നായി പൊടിച്ചെടുക്കുക. (മല്ലി പൊടി ചേര്‍ക്കണം എന്ന് നിര്‍ബന്ധമില്ല.)

11/15/2010

duck curry

വൃത്തിയാക്കിയ താറാവ് കഷണത്തില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, കുരുമുളകുപൊടി ,ഉപ്പു എന്നിവ ചേര്‍ത്ത് പുരട്ടി വെക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചെറുതായി അറിയുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍, സവാള കുറച്ചെടുത്തു നന്നായി വഴറ്റി മാറ്റിവെക്കുക. വീണ്ടും ബാക്കി സവാളയും ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,ചെറിയ ഉള്ളി,കറിവേപ്പില   എന്നിവ നന്നായി വഴറ്റുക.
ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, കുരുമുളകുപൊടി,അല്പം ഗരം മസാല  എന്നിവ ഇട്ടു നന്നായി മൂപ്പിച്ചെടുക്കുക.മസാല  പുരട്ടിയ താറാവ്  കഷണങ്ങള്‍ ഇട്ടു പാകത്തിന്‌ വെള്ളം ഒഴിച്ചു അടച്ചു വെച്ച് മൂപ്പിക്കുക. കുരുമുളക് അല്പം കൂടുതല്‍ ചേര്‍ക്കണം. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ അര കപ്പ് തേങ്ങ പാല്‍ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക.  നേരത്തെ വഴറ്റി മാറ്റി വെച്ച സവാള കരിക്ക് മുകളില്‍ വിതറുക.

കുറിപ്പ്- മുളകുപൊടി കുറച്ചു ചേര്‍ത്താല്‍ മതി. താറാവിന് കുരുമുളക് പൊടി ആണ് കൂടുതല്‍ രുചി. സവാളയും കുറച്ചു മതി. ഒരു കിലോ താറാവിന് അര കപ്പ് മതി.

karimeen varuthathu

കരിമീന്‍- അര കിലോ
മുളക്പൊടി- രണ്ടു സ്‌പൂണ്‍
കുരുമുളക് പൊടി- ഒരു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി-ഇഞ്ചി അരച്ചത്‌- ഒരു സ്‌പൂണ്‍
ഉപ്പു- പാകത്തിന്‌
വിനാഗിരി- കാല്‍ ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിനു


പാകം ചെയ്യുന്ന വിധം
എല്ലാ പൊടികളും വെളുത്തുള്ളി-ഇഞ്ചി അരച്ചതും വിനാഗിരിയും ഉപ്പും മീന്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനു ശേഷം എണ്ണയില്‍ വറുത്തു കോരുക. മീന്‍ വറുക്കുന്ന പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ അല്പം ചെറിയ ഉള്ളി അറിഞ്ഞതും കറിവേപ്പിലയും കൂടി ഇട്ടു മീന്‍ വരുത്തല്‍ നല്ല രുചി കിട്ടും.

Spicy kozhukkatta

ആവശ്യമായ സാധനങ്ങള്‍
പച്ചരി - ഒരു കപ്പ്
ജീരകം- കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി- മൂന്നു അല്ലി
ചെറിയ ഉള്ളി- അര കപ്പ്
തേങ്ങ ചിരകിയത്- അര കപ്പ്
കടുക്-കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്- മൂന്നെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- പാകത്തിന്‌

പാകം ചെയ്യുന്ന വിധം
പച്ചരി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. പച്ചരി ജീരകം, വെളുത്തുള്ളി, രണ്ടു കഷണം ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് വെള്ളമില്ലാതെ അരച്ചെടുക്കുക. അല്പം തരുതരുപ്പായി അരച്ചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതില്‍ ചെറിയ ഉള്ളി നന്നായി വഴറ്റുക. അതിലേക്കു അരച്ച മാവു ചേര്‍ത്ത് നന്നായി ഇളക്കുക. തേങ്ങ ചിരകിയതും ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്നും വാങ്ങി മാവു തണുത്ത ശേഷം ചെറിയ ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് ആവി കയറ്റുക. കൊഴുക്കട്ട  തയ്യാര്‍. നാലുമണി പലഹാരമായി ഉപയോഗിക്കാം.