7/16/2016

Spicy Vattayappam



ചേരുവകള്‍

പച്ചരി- ഒരു കപ്പ്
ചെറിയ ഉള്ളി- അഞ്ചെണ്ണം














ജീരകം- കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക്- മൂണ്ണെം
തേങ്ങ- കാല്‍ കപ്പ്

യീസ്റ്റ്- കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

ഉണ്ടാക്കുന്ന വിധം

 പച്ചരി എട്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അതിനു ശേഷം ഉള്ളി, ജീരകം, വറ്റല്‍ മുളക്, തേങ്ങ. യീസ്റ്റ്  എന്നിവ ചേര്‍ത്ത് നന്നായി അരക്കുക. 4-5  മണിക്കൂറിന് ശേഷം പരന്ന പാത്രത്തില്‍ വാഴയിലയോ ബട്ടര്‍ പേപ്പറോ വെച്ച് അതിനുമുകളില്‍ മാവ് ഒഴിച്ച ശേഷം അപ്പ ചെമ്പില്‍ 20-25 മിനിറ്റ് ആവികയറ്റുക. തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം.

Masala bread (മസാല ബ്രെഡ്)




ചേരുവകള്‍
ബ്രെഡ്- പത്തെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- അര സ്പൂണ്‍
മുട്ട- നാലെണ്ണം
കുരുമുളക് പൊടി- ഒരു സ്പൂണ്‍
മല്ലിയില- രണ്ട് സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
പാല്‍- രണ്ട് സ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
എണ്ണ- ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ബ്രെഡിന്റെ വശങ്ങള്‍ മുറിച്ച് മാറ്റിയ ശേഷം സമചതുരാകൃതിയില്‍ മുറിക്കുക. ഒരു ബൗളില്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് പാല്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മല്ലിയില പൊടിയായി അരിഞ്ഞത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അടിക്കുക. നോണ്‍സ്റ്റിക് പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മുറിച്ചു വെച്ചിരിക്കുന്ന ബ്രെഡ് കഷണങ്ങള്‍ ഇതില്‍ മുക്കിയ ശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക. രണ്ട് വശവും ചെറുതായി മൊരിച്ച് ചൂടോടെ ഉപയോഗിക്കാം. 





Beans-prawns mezhukupurati (ബീന്‍സ് -ചെമ്മീന്‍ മെഴുക്കുപുരട്ടി)





ചേരുവകള്‍
ബീന്‍സ് അരിഞ്ഞത്- ഒരു കപ്പ്
ഉണക്ക ചെമ്മീന്‍- കാല്‍ കപ്പ്
ചെറിയ ഉള്ളി- പത്തെണ്ണം
ചതച്ച മുളക്- രണ്ട് സ്പൂണ്‍
കറിവേപ്പില- -ഒരു തണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
  ഉണക്ക ചെമ്മീന്‍ തല കളഞ്ഞ ശേഷം ചെറുതായി വറുത്തെടുക്കുക.( പച്ച ചെമ്മീന്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ മഞ്ഞള്‍, ഉപ്പ് ചേര്‍ത്ത് വേവിച്ചെടുക്കണം.) ചീനചട്ടിയില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളി, ചതച്ച മുളക് എന്നിവ വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ബീന്‍സ് ചേര്‍ത്ത് വറ്റുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. അല്പം വെള്ളം തളിച്ച ശേഷം അടച്ചുവെച്ച് വേവിക്കുക. ബീന്‍സ് വെന്ത് വെള്ളം വറ്റിയ ശേഷം ഇതിലേക്ക് വെളിച്ചെണ്ണയും ചെമ്മീനും ചേര്‍ത്ത് നന്നായി ഉലര്‍ത്തിയെടുക്കാം.