5/29/2016

Fish curry with coconut paste (മീന്‍ കറി തേങ്ങ അരച്ചത്)




















ചേരുവകള്‍

നെയ്മീന്‍ അല്ലെങ്കില്‍ ദശക്കട്ടിയുള്ള മീന്‍- അര കിലോ
സവാള അരിഞ്ഞത് - ഒന്ന്
ചെറിയ ഉള്ളി അരിഞ്ഞത് - അഞ്ചെണ്ണം
ഇഞ്ചി ചതച്ചത് - ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - ഒരു സ്പൂണ്‍
പച്ചമുളക് - നാല്-അഞ്ച്
തക്കാളി - ഒരു വലുത്
തേങ്ങ ചിരകിയത് - കാല്‍ കപ്പ്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - ഒരു സ്പൂണ്‍
കുരുമുളക് പൊടി - ഒരു സ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
ഉലുവ - ഒരു നുള്ള്
വറ്റല്‍ മുളക്-രണ്ടെണ്ണം
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കുടംപുളി - രണ്ട് കഷണം
തേങ്ങ പാ്ല്‍ - കാല്‍ കപ്പ്

ഉണ്ടാക്കുന്ന വിധം

മീന്‍ വൃത്തിയാക്കി ഉപ്പിട്ട് കഴുകുക. ചെറിയ കഷണങ്ങളാക്കുക. മഞ്ഞള്‍ പൊടി, ഉപ്പ്, കുരുമുളക് പൊടി, അല്പം മുളക് പൊടി എന്നിവ ചേര്‍ത്ത് പുരട്ടി വെക്കുക. തേങ്ങ ചെറിയ ഉള്ളി, മഞ്ഞള്‍, മുളക് പൊടി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. തക്കാളി മിക്‌സിയില്‍ അരച്ചെടുക്കുക.
   ചീനചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, ഉലുവ, വറ്റല്‍ മുളക് എന്നിവ താളിക്കുക. ഇതിലേക്ക് സവാള, ചെറിയ ഉള്ളി എന്നിവ വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. അരച്ചു വെച്ച തക്കാളി ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ നന്നായി വഴറ്റണം. അതിനുശേഷം തേങ്ങ അരച്ചത് ചേര്‍ക്കുക. അല്പം വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക. കുടുംപുളിയും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. കറി കുറുകി വരുമ്പോള്‍ തേങ്ങാപ്പാലും കറിവേപ്പില കീറിയതും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങാം.




No comments:

Post a Comment

how you feel it?