11/12/2012

Vegetable Pizza

പിസ ബേസ് ഉണ്ടാകുന്ന വിധം 

വേണ്ട ചേരുവകള്‍ 

മൈദാ-രണ്ടു കപ്പ് 
യീസ്റ്റ് -ഒരു സ്പൂണ്‍ 
ചൂടുവെള്ളം-ആവശ്യത്തിനു 
പാല്‍- - അര കപ്പു 
ഉപ്പു- പാകത്തിന് 
ഒലിവ് ഓയില്‍ -4-5 സ്പൂണ്‍
പഞ്ചസാര-ഒരു സ്പൂണ്‍  

ബേസ് തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിലേക്ക്  മൈദാ,യീസ്റ്റ്, ഉപ്പു, ഒലിവ്  ഓയില്‍ എന്നിവ ഒരുമിച്ചാക്കുക .പാകത്തിന് പാലും ചൂട് വെള്ളവും ചേര്‍ത്ത് ചപ്പാത്തി മാവ് കുഴക്കുന്ന പരുവത്തില്‍ കുഴക്കുക നന്നായി അടിച്ചു കുഴക്കുക. ചപ്പാത്തി മാവിനെക്കാള്‍ അല്‍പ്പം സോഫ്റ്റ്‌ ആയി വേണം മാവ് കുഴച്ചെടുക്കാന്‍ . അതിനു ശേഷം മാവ് കൈകൊണ്ടു നല്ല വട്ടത്തില്‍ പരത്തുക .കുറഞ്ഞത്‌ ആറു മണിക്കൂര്‍ കഴിഞ്ഞു വേണം പിസ തയ്യാറാക്കാന്‍.. ... കൂടുതല്‍ സമയം ഇരിക്കുമ്പോള്‍ മാവ് നന്നായി പൊങ്ങി മൃദു ആകും മൈദാ മാവിന് പകരം നല്ല ഗോതമ്പ് മാവു കൊണ്ടും പിസ തയ്യാറാക്കാം .

പിസക്ക് വേണ്ട ചേരുവകള്‍ 

കാപ്സിക്കം അരിഞ്ഞത് -ഒരു വലുത് 
സവാള അരിഞ്ഞത് -ഒരെണ്ണം 
തക്കാളി അരിഞ്ഞത് -ഒരെണ്ണം 
ചീസ്  അരിഞ്ഞത് -കാല്‍ കപ്പു 
കോണ്‍- -കാല്‍ കപ്പു 
തക്കാളി അരച്ചത്‌ രണ്ടു സ്പൂണ്‍ 
ഗരം മസാല -ഒരു സ്പൂണ്‍ 
കുരുമുളക് ചതച്ചത്-ഒരു സ്പൂണ്‍ 
ഉപ്പു- പാകത്തിന് 

പിസ തയ്യാറാക്കുന്ന വിധം 

ഒരു അലുമിനിയം ഫോയില്‍ പേപ്പറില്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന പിസ ബേസ് വെക്കുക പിസ ബേസിനു മുകളില്‍ തക്കാളി അരച്ചത്‌ പുരട്ടുക. അതിനു മുകളിലായി ചീസ്  അരിഞ്ഞത് വിതറുക . അതിനു മുകളിലായി കാപ്സിക്കം, സവാള, തക്കാളി, കോണ്‍, എന്നിവ ഇടുക. ഗരം മസാല, കുരുമുളക്  അല്‍പ്പം ഉപ്പു വിതറുക. അതിനു മുകളിലായി വീണ്ടും അല്‍പ്പം ചീസ് വിതറുക. ഒവനിലുള്ളിലെ ട്രെയില്‍ തന്നെ പിസ വെക്കുകയോ അല്ലെങ്കില്‍ മറ്റൊരു ട്രെയിലോ വെക്കാം . ഓവനില്‍ പ്രിഹീറ്റ് 210ഡിഗ്രിയില്‍ 5മുതല്‍ 10 മിനിറ്റ് വരെ കൂക്ക് ചെയ്യുക .( ഓരോ ഒവനിലും ഇത് വ്യത്യാസം ആയിരിക്കും ഞാന്‍ കണ്‍വെന്‍ഷന്‍ മോഡില്‍ 210 ഡിഗ്രിയില്‍ 5മിനിറ്റ് ആണ് കൂക്ക് ചെയ്തത്. )



Chilly Paneer

ചേരുവകള്‍ 

പനീര്‍-- -ഒരു കപ്പ്
കാപ്സിക്കം അരിഞ്ഞത് - ഒരെണ്ണം
സവാള അരിഞ്ഞത് - ഒരെണ്ണം
തക്കാളി കുരു കളഞ്ഞു അരിഞ്ഞത് -ഒരെണ്ണം
വെളുത്തുള്ളി അരിഞ്ഞത് -ഒരു സ്പൂണ്‍
കുരുമുളക് ചതച്ചത്-രണ്ടു സ്പൂണ്‍
സോയ സോസ് -കാല്‍ ടീസ്പൂണ്‍
തക്കാളി സോസ്- ഒരു സ്പൂണ്‍
എണ്ണ -ആവശ്യത്തിനു
ഉപ്പു പാകത്തിന്
കോണ്‍ ഫ്ലവര്‍ -രണ്ടു സ്പൂണ്‍
മൈദാ -ഒരു സ്പൂണ്‍


ഉണ്ടാക്കുന്ന വിധം 

ഒരു സ്പൂണ്‍ കോണ്‍ ഫ്ലവരും മൈദയും കലക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് പനീര്‍ ഇതില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക .ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, തക്കാളി, കാപ്സിക്കം, വെളുത്തുള്ളി എന്നിവ ചെറുതായി വഴറ്റുക കുരുമുളക്, സോയ സോസ്, തക്കാളി സോസ് ,പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം വറുത്തു വെച്ച പനീര്‍ ഇടുക. ഒന്ന് ഇളക്കിയ ശേഷം മല്ലിയില വിതറി അടുപ്പില്‍ നിന്നും വാങ്ങാം.  .ഗ്രേവി ആവശ്യമുള്ളവര്‍ അല്‍പ്പം വെള്ളത്തില്‍ ഒരു സ്പൂണ്‍ കോണ്‍ ഫ്ലവര്‍ കലക്കി കറിയില്‍ ഒഴിച്ച് ഒന്ന് ചൂടാക്കിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം . ബ്രെഡ്‌//, റൊട്ടി എന്നിവയ്ക്കൊപ്പം കഴിക്കാം.