7/16/2010

Beef pickle



ബീഫ് -ഒരു കിലോ
ഇഞ്ചി അരിഞ്ഞത്‌- കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്‌- കാല്‍ കപ്പ്
പച്ചമുളക്- കാല്‍ കപ്പ്
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌-മൂന്നു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
മുളകുപൊടി- എരിവിനു അനുസരിച്ച് മൂന്നോ നാലോ സ്‌പൂണ്‍ ചേര്‍ക്കാം
ഗരം മസാല- ഒരു സ്‌പൂണ്‍
 കറിവേപ്പില- കുറച്ചു
വെളിച്ചെണ്ണ- ബീഫ് വറുക്കാന്‍ പാകത്തിന്‌
എള്ളന്ന- അമ്പതു ഗ്രാം
വിനാഗിരി- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ബീഫ് ചെറിയ കഷണങ്ങള്‍ ആക്കി മുറിക്കുക. ഉപ്പു, മഞ്ഞള്‍, വിനാഗിരി,മുളകുപൊടി  എന്നിവ പുരട്ടി വേവിക്കുക. വെളിച്ചെണ്ണയില്‍ നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എള്ളന്ന ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക്  ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് മുളകുപൊടി, ഉപ്പു,ഗരം മസാല  എന്നിവ ചേര്‍ക്കുക. ഒന്നുകൂടി വഴറ്റിയ ശേഷം അതിലേക്കു വറുത്തു വെച്ച ഇറചിയിടുക. നന്നായി ഇളക്കുക.  ഇറച്ചി വെന്ത വെള്ളത്തില്‍ വിനാഗിരി ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം ഇറച്ചി കൂട്ടില്‍ ചേര്‍ത്ത് ഇനക്കുക. തണുത്ത ശേഷം കുപ്പിയിലാക്കാം. വേണമെങ്കില്‍ ഒരു നുള്ള് കായം ചേര്‍ക്കാം.

karimeen pollichathu


കരിമീന്‍ -രണ്ടെണ്ണം വൃത്തിയാക്കി വരഞ്ഞത്
ചെറിയ ഉള്ളി-അര കപ്പ്
ഇഞ്ചി-രണ്ടു സ്‌പൂണ്‍
വെളുത്തുള്ളി-രണ്ടു സ്‌പൂണ്‍
പച്ചമുളക്-നാലെണ്ണം
കുരുമുളക് പൊടി-ഒരു സ്‌പൂണ്‍
മുളകുപൊടി-ഒന്നര സ്‌പൂണ്‍
മഞ്ഞള്‍ പൊടി-കാല്‍ സ്‌പൂണ്‍
തക്കാളി-രണ്ടെണ്ണം
കറിവേപ്പില-കുറച്ചു
വെളിച്ചെണ്ണ- പാകത്തിന്‌
വഴയില വാട്ടിയത്‌ - മൂന്ന് കഷണം
പാകം ചെയ്യുന്ന വിധം
കരിമീന്‍ ഉപ്പു, മഞ്ഞള്‍, കുരുമുളകുപൊടി എന്നിവ പുരട്ടി ചെറുതായി വരക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്,തക്കാളി  എന്നിവ വഴറ്റുക. അതിലേക്കു മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഒരു വഴയിലയെടുത്തു അതില്‍ അല്പം വഴറ്റിയ മസാല കൂട്ട് വെക്കുക. അതിനു മീതെ വറുത്ത മീന്‍ ഒരെണ്ണം വെക്കുക. വീണ്ടും മീനിനു മുകളില്‍ മസാല വെച്ച് നന്നായി പോതിഞ്ഞെടുക്കുക. ഇങ്ങനെ രണ്ടു കഷണം മീനും വാഴയിലയില്‍ പൊതിഞ്ഞു കെട്ടുക. ഒരു തവയില്‍ അല്പം വെള്ളമോ, വെളിചെന്നയോ ഒഴിക്കുക. വാഴയിലയില്‍ പൊതിഞ്ഞ മീന്‍ ഓരോന്നും  വെച്ച ശേഷം ഒരു പത്രം കൊണ്ട് മൂടുക. രണ്ടോ മൂന്നോ മിനിറ്റു കഴിയുമ്പോള്‍ മീന്‍ മറിച്ചിടുക. ഇത് ചൂടോടെ ഒരു പാത്രത്തിലേക്ക് മാറ്റുക.

Onakkameen-mangayittu vechathu



ആവശ്യമായവ

ഉണക്കമീന്‍ - നാലെണ്ണം  (അയിലയോ സ്രാവോ ഏതുമാകാം)
പുളിയുള്ള മാങ്ങാ- ഒരെണ്ണം
തേങ്ങ-കാല്‍ കപ്പ്
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മുളകുപൊടി- ഒരു സ്‌പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- മൂന്നെണ്ണം
ഉപ്പു- പാകത്തിന്‌
വെളിച്ചെണ്ണ- പാകത്തിന്‌
കറിവേപ്പില- കുറച്ചു

പാകം ചെയ്യുന്ന വിധം
തേങ്ങ, മുളക്, മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അരക്കുക. മാങ്ങാ ചെറുതായി നീളത്തില്‍ മുറിക്കുക. ഒരു ചട്ടിയില്‍ ഉണക്കമീന്‍ ചെറിയ കഷണമാക്കിയതും തേങ്ങ അരച്ചതും മാങ്ങയും പാകത്തിന്‌ ഉപ്പും ചേര്‍ത്ത് ഇളക്കുക, അല്പം വെള്ളം ഒഴിച്ചു അടുപ്പില്‍ വെക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടുവാങ്ങുക.



mushroom Thoran



ആവശ്യമുള്ള സാധനങ്ങള്‍
കൂണ്‍- അരിഞ്ഞത്‌ ഒരു കപ്പ്
തേങ്ങ-കാല്‍ കപ്പ്
വെളുത്തുള്ളി- മൂന്നെണ്ണം
ഇഞ്ചി- കാല്‍ സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പു-പാകത്തിന്‌
കടുക്-കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
കറിവേപ്പില- കുറച്ചു
വെളിച്ചെണ്ണ-പാകത്തിന്‌


പാകം ചെയ്യുന്ന വിധം
കൂണ്‍ അല്‍പ്പനേരം  മഞ്ഞള്‍ വെള്ളത്തിലിട്ടു വെച്ച ശേഷം വേണം അറിയാന്‍. തേങ്ങ, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍ പൊടി, പാകത്തിന് ഉപ്പു ചേര്‍ത്ത് തിരുമ്മുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് തളിച്ച ശേഷം കൂണ്‍ ഇടുക. നന്നായി ഇളക്കി മൂടി വെക്കുക. കൂണ്‍ വെന്തു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും വാങ്ങാം. 

--
Regards,
Sreedevi nair
http://keralaoven.blogspot.com/

Orotty


ഗോതമ്പ് പൊടി, ഉപ്പു, തേങ്ങ, ശര്‍ക്കര എന്നിവ നന്നായി കുഴക്കുക. ദോശ കല്ലില്‍ എണ്ണ ചൂടായ ശേഷം കുഴച്ച മാവു വട്ടത്തില്‍ കൈകൊണ്ടു പരത്തുക. രണ്ടു വശവും മൊരിഞ്ഞാല്‍ ഓരോട്ടി തയ്യാര്‍.

Cabbage Thoran


കാബേജ് പൊടിയായി അറിയുക.  ശേഷം തേങ്ങ, പച്ചമുളക്, വെളുത്തുള്ളി പാകത്തിന്‌  ഉപ്പു എന്നിവ ചേര്‍ത്ത് കൈകൊണ്ടു തിരുമ്മുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച ശേഷം കാബേജ് ഇട്ടു വഴറ്റുക. മൂന്നു നാലു മിനിറ്റു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും വാങ്ങാം.