12/06/2010

kadala curry

വേണ്ട സാധനങ്ങള്‍
കടല വേവിച്ചത്  -അര കപ്പ്
(രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിക്കുക.)
സവാള അരിഞ്ഞത്‌- കാല്‍ കപ്പ്
 പച്ചമുളക്- രണ്ടെണ്ണം
വെളുത്തുള്ളി അരച്ചത്‌- ഒരു സ്‌പൂണ്‍
തേങ്ങ കൊത്ത്- കുറച്ച്‌
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- കാല്‍ സ്‌പൂണ്‍
ഗരം മസാല- ഒരു സ്‌പൂണ്‍
ഉപ്പ്- പാകത്തിന്‌
എണ്ണ- ആവശ്യത്തിനു
കറിവേപ്പില- ഒരു തണ്ട്

കടുക്- ഒരു സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം

പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതില്‍ സവാള, പച്ചമുളക്, തേങ്ങ കൊത്ത്, വെളുത്തുള്ളി അരച്ചത്‌ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ മൂപ്പിച്ചു ചേര്‍ക്കുക.ചേരുവകളെല്ലാം കൂടി  യോജിപ്പിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് പാകത്തിന്‌ വെള്ളവും വേവിച്ച കടലയും ചേര്‍ക്കുക. ചാറ് കുറുകി വരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.

Palappam

ആവശ്യമായവ

പച്ചരി -രണ്ടു കപ്പു 
തേങ്ങ ചിരകിയത്- കാല്‍ കപ്പു 
തേങ്ങ പാല്‍- -അര കപ്പു 
യീസ്റ്റ്-ഒരു ടേബിള്‍ സ്പൂണ്‍ 
ചോറ്- കാല്‍ കപ്പു 
മുട്ടയുടെ വെള്ള- ഒന്ന് 
പഞ്ചസാര- നാലു സ്പൂണ്‍ 


  മാവു തയ്യാറാക്കുന്ന വിധം
പച്ചരി പത്തു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.(രാവിലെ വെള്ളത്തില്‍ ഇട്ടാല്‍ വൈകിട്ട് അരച്ചെടുക്കാം).  അരി അരക്കുമ്പോള്‍ വെള്ളത്തിന്‌ പകരമായി തേങ്ങ പാല്‍ ചേര്‍ക്കുന്നത് കൂടുതല്‍ സ്വാദ് നല്‍കും .ഏറ്റവും അവസാനം ചോറ്, തേങ്ങ ചിരകിയത്, യീസ്റ്റ് എന്നിവ ചേര്‍ത്ത് അരക്കുക.  മാവു അരച്ച ശേഷം നന്നായി ഇളക്കി വെക്കുക.



 പിറ്റേ ദിവസം രാവിലെ രുചികരമായ പാലപ്പം  ഉണ്ടാക്കാം.അപ്പം ഉണ്ടാക്കുന്ന സമയത്ത് മുട്ടയുടെ വെള്ള, പഞ്ചസാര, അല്‍പ്പം ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം അപ്പം ഉണ്ടാക്കുക. അപ്പത്തിന്റെ അരികു നല്ല ക്രിസ്പ് ആകുന്നതിനാണ് മുട്ടയുടെ വെള്ള ചേര്‍ക്കുന്നത് . 

Chempin Thandu Thoran

ആവശ്യമുള്ളവ
ചേമ്പിന്‍ തണ്ട് കഴുകി വൃത്തിയാക്കി അരിഞ്ഞത്‌- ഒരു കപ്പ്
തേങ്ങ ചിരകിയത്-കാല്‍ കപ്പ്
 ചെറിയ ഉള്ളി അരിഞ്ഞത്‌- അര കപ്പ്
വെളുത്തുള്ളി- രണ്ടെണ്ണം
മഞ്ഞള്‍ പൊടി- ഒരു നുള്ള്
ഉപ്പ്- പാകത്തിന്‌
കടുക്-കാല്‍ സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

അരിഞ്ഞ് വെച്ച ചേമ്പിന്‍ തണ്ടില്‍ തേങ്ങ, ചെറിയ ഉള്ളി,വെളുത്തുള്ളി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതിലേക്ക് കൂട്ട് ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കു നന്നായി ഇളക്കി കൊടുക്കണം. (ചേമ്പിന്‍ തണ്ട് അരിഞ്ഞ ശേഷം അല്പം ഉപ്പും മഞ്ഞള്‍ പൊടിയും പുരട്ടി കുറച്ച്‌ നേരം വെക്കണം).

pappadam mezhukkupuratty

വേണ്ട സാധനങ്ങള്‍
അഞ്ചു പപ്പടം ചെറുതായി അരിഞ്ഞ് വറുത്തത്‌
ചെറിയ ഉള്ളി അരിഞ്ഞത്‌- ഒരു കപ്പ്
വെളുത്തുള്ളി -രണ്ടെണ്ണം
ചതച്ച മുളക്- രണ്ടു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്

ഉപ്പ്- പാകത്തിന്‌
എണ്ണ- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ചതച്ച മുളകും കറിവേപ്പിലയും ചേര്‍ക്കുക. വറുത്ത പപ്പടം ചേര്‍ത്ത് നന്നായി വഴറ്റി പാകത്തിന്‌ ഉപ്പും ചേര്‍ത്ത് വാങ്ങാം. പപ്പടം വേണമെങ്കില്‍ വറുത്തു പൊടിച്ചും ഇതില്‍ ഉപയോഗിക്കാം.

12/05/2010

Vegetable Salad

തയ്യാറാക്കുന്ന വിധം
കാബേജ്, കാരറ്റ്, സവാള, കാപ്സിക്കം എന്നിവ കനം കുറച്ച്‌ നീളത്തില്‍ അറിയുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഉപ്പ്, വിനാഗിരി, ഒരു സ്‌പൂണ്‍ കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അല്പം മല്ലിയില വേണമെങ്കില്‍ ചേര്‍ക്കാം. എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം പത്തു മിനിറ്റു വെക്കുക. അതിനു ശേഷം സലാഡ് കഴിക്കാം.

Beetroot-Carrot mezhukkupuratti

വേണ്ട സാധനങ്ങള്‍
ബീറ്റ് റൂട്ട് ,കാരറ്റ് എന്നിവ ചെറുതായി നീളത്തില്‍ അരിഞ്ഞത്‌- ഒരു കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത്‌- അര കപ്പ്
തേങ്ങ കൊത്തിയത്- കാല്‍ കപ്പ്
പച്ചമുളക്- നാലെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്-പാകത്തിന്‌

എണ്ണ-ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അരിഞ്ഞ് വെച്ച സവാള, തേങ്ങ, പച്ചമുളക്,കറിവേപ്പില  എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക്  കാരറ്റും, ബീറ്റ് റൂട്ടും ഇടുക. പാകത്തിന്‌ ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക.

Beetroot pachady

ആവശ്യമായവ

ബീറ്റ് റൂട്ട് പൊടിയായി അരിഞ്ഞത്‌- അര കപ്പ്
പച്ചമുളക്-നാലെണ്ണം
തേങ്ങ-അര മുറി
ജീരകം-കാല്‍ ടീസ്പൂണ്‍
തൈര്- നാലു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്-അര സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
എണ്ണ-പാകത്തിന്‌

ഉപ്പ്-ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം
ബീറ്റ് റൂട്ട്, പച്ചമുളക് എന്നിവ ഉപ്പ് ചേര്‍ത്ത് വേവിക്കുക. തേങ്ങ ജീരകം ചേര്‍ത്ത് അരച്ചത്‌ ചേര്‍ക്കുക. അരപ്പ് ഒന്ന് തിളച്ചു കഴിയുമ്പോള്‍ തൈര് ചേര്‍ത്ത് വാങ്ങുക. കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ തളിച്ച് ചേര്‍ക്കുക. ബീറ്റ് റൂട്ട് പച്ചടി തയ്യാര്‍.

11/29/2010

mutta masala thoran

ആവശ്യമായ സാധനങ്ങള്‍
മുട്ട-നാലെണ്ണം
സവാള അരിഞ്ഞത്‌- ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ - ഒരു വലിയ സ്‌പൂണ്‍
മുളകുപൊടി- ഒരു സ്‌പൂണ്‍
കുരുമുളകുപൊടി- അര സ്‌പൂണ്‍
ഗരം മസാല- ഒരു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്‌
എണ്ണ- പാകത്തിന്‌

പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ചിക്കുക. പാകത്തിന്‌ ഉപ്പും ചേര്‍ത്ത് നന്നായി ഫ്രൈ ആക്കുക.

chicken curry

ചിക്കന്‍ -ഒരു കിലോ
സവാള- ഒരു കപ്പ്
ഇഞ്ചി-കാല്‍ കാപ്
വെളുത്തുള്ളി-രണ്ടല്ലി
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- ഒരു സ്‌പൂണ്‍
പച്ചമുളക്- നാലെണ്ണം
മുളക് പൊടി- മൂന്നു സ്‌പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- രണ്ടു സ്‌പൂണ്‍
ചിക്കന്‍ മസാല- ഒരു സ്‌പൂണ്‍
തക്കാളി സോസ്- രണ്ടു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്‌
വെളിച്ചെണ്ണ- ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി,ചിക്കന്‍ മസാല  എന്നിവ നന്നായി മൂപ്പിച്ചു ചേര്‍ക്കുക. ഇഞ്ചി,വെളുത്തുള്ളി അരച്ചതും തക്കാളി സോസും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഇട്ടു യോജിപ്പിക്കുക. അല്‍പ്പം വെള്ളം ഒഴിച്ചു നന്നായി വേവിക്കുക.പാകത്തിന്‌ ഉപ്പും ചേര്‍ക്കുക.  ചാറ് കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങുക.

11/19/2010

attirachi ularthu

ആട്ടിറച്ചി ചെറിയ കഷണങ്ങള്‍ ആക്കിയത്- ഒരു കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്‌-കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്‌- രണ്ടു സ്‌പൂണ്‍
പച്ചമുളക്- മൂന്നെണ്ണം
ഉപ്പ്-പാകത്തിന്‌
സവാള അരിഞ്ഞത്‌-ഒരു കപ്പ്
തേങ്ങ കൊത്ത് അരിഞ്ഞത്‌- കാല്‍ കപ്പ്
ഗരം മസാല- പാകത്തിന്‌
എണ്ണ-പാകത്തിന്‌
കറിവേപ്പില- ഒരു തണ്ട്
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌- ഒരു സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം
  ഇറച്ചി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍ പൊടി ,കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു സവാള നന്നായി മൂപ്പിക്കുക. കുറച്ച്‌ ഇഞ്ചി-വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. മുളകുപൊടി, ഗരം മസാല , തേങ്ങ കൊത്ത് എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക.ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് പാകത്തിന്‌ ഉപ്പും ചേര്‍ത്ത് നന്നായി വറുത്തെടുക്കുക.