ആവശ്യമായവ
ചാമ്പക്ക അറിഞ്ഞത്- ഒരു കപ്പു
തേങ്ങ ചിരകിയത്-അര കപ്പു
പച്ചമുളക്-നാല്ലെണ്ണം
ഇഞ്ചി അറിഞ്ഞത്-രണ്ടു സ്പൂണ്‍
വെളുത്തുള്ളി അറിഞ്ഞത്-രണ്ടു സ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
piriyan മുളകുപൊടി-ഒരു സ്പൂണ്‍
കടുക്-കാല്‍ ടീസ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
കറിവേപ്പില-രണ്ടു തണ്ട്
ഉപ്പു-പാകത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിനു
പാകം ചെയ്യുന്ന രീതി
ഒരു പാത്രത്തില്‍ ചാമ്പക്ക, തേങ്ങ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി,മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ഉപ്പും ചേര്‍ത്ത് കൈകൊണ്ടു നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്,വറ്റല്‍മുളക്,കറിവേപ്പില എന്നിവയിട്ട് thaalikkuka. അതിലേക്കു തിരുമ്മി വെച്ച ചാമ്പക്ക കൂട്ട് ചേര്‍ത്ത് ഇളക്കുക. അല്പം വെള്ളം തളിച്ച് മൂടി വെച്ച് ഒന്നോ രണ്ടോ മിനിട്ട് മൂടിവെച്ചു വേവിക്കുക. നന്നായി ഇളക്കിയ ശേഷം പാത്രത്തിലേക്ക് മാറ്റുക.