(ഇത് എന്റെ ഒരു പരീക്ഷണം ആണ് .Grilled വിഭവങ്ങളും spicy ഇഷ്ടമുള്ളവര്‍ക്ക് എളുപ്പം തയ്യാറാക്കാവുന്ന ചേരുവകള്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് )
ചേരുവകള്‍
മീന്‍ മുഴുവനെ വരഞ്ഞത്-ഒന്ന്
ചെറിയ ഉള്ളി-അഞ്ചെണ്ണം
വെളുത്തുള്ളി -അഞ്ചെണ്ണം
സോയാ സോസ് -ഒന്നര സ്പൂണ്‍
വിനഗിര്‍ -അര ടീസ് സ്പൂണ്‍
പഞ്ചസാര -കാല്‍ ടീസ്പൂണ്‍
നാരങ്ങ നീര് -ഒരു വലിയ സ്പൂണ്‍
മുളക് പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളക് ചതച്ചത് -നാലു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് -രണ്ടു വലിയ സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് -ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
ഒലിവ് ഓയില്‍ -ഒരു സ്പൂണ്‍
വെളിച്ചെണ്ണ /ഒലിവ് ഓയില്‍ -വറുക്കാന്‍ ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പാത്രത്തില്‍ സോയസോസ് ,വിനഗിര്‍, പഞ്ചസാര എന്നിവ യോജിപ്പിച്ച് പത്തു മിനിറ്റ് വെക്കുക.ചെറിയ ഉള്ളി, വെളുത്തുള്ളി, എന്നിവ ഒരു സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് അരച്ചെടുക്കുക. ഈ അരച്ച മിശ്രിതം തയ്യാറാക്കി വെച്ച സോസിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍, മുളകുപൊടി ,കുരുമുളക്,ഉപ്പ് എന്നിവ കുടി ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക.ഇത് വരഞ്ഞ മീനില്‍ പുരട്ടി ഒന്നോ രണ്ടോ മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.അതിനു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കിയ ശേഷം മീന്‍ പൊള്ളിച്ചു എടുക്കുക .(പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് അതിനു മീതെ മീന്‍ ഒരു വാഴയിലയില്‍ പൊതിഞ്ഞ് വെച്ചാലും മതി.രണ്ടു വശവും മറിച്ചിട്ട് പൊള്ളിച്ചു എടുക്കാം.).മീന്‍ രണ്ടു വശവും വെന്തു കഴിയുമ്പോള്‍ സവാള, വെളുത്തുള്ളി,ഉപ്പു,ഒരു സ്പൂണ്‍ നാരങ്ങാനീര്‍ ,സ്പ്രിംഗ് ഒനിയന്‍ എന്നിവ യോജിപ്പിച്ച് മീനിനു മുകളില്‍ വിതറി ഒന്ന് കൂടി ചെറുതായി പൊള്ളിച്ചു എടുക്കുക.സവാള കരിയരുത്. പുലാവ്/ചപ്പാത്തി എന്നിവയ്ക്കൊപ്പം അല്‍പ്പം സലാഡ് കൂട്ടി കഴിക്കാം.