നല്ല ദശയുള്ള മീന്‍- അര കിലോ
സവാള പൊടിയായി അരിഞ്ഞത്- ഒരു കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത്- അര കപ്പ്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്- ഒരു സ്‌പൂണ്‍
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
മല്ലിപൊടി- കാല്സ്പൂന്‍
ജീരക പൊടി- കാല്‍ സ്‌പൂണ്‍
ഉപ്പു- പാകത്തിന്
മല്ലിയില- രണ്ടു തണ്ട്
ബട്ടര്‍- ഒഅരു സ്‌പൂണ്‍
പഞ്ചസാര- കാല്‍ സ്‌പൂണ്‍
പാകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ നന്നായി വഴറ്റുക. മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, എന്നിവ ചേര്‍ത്ത് വഴറ്റുക. ഒരു കപ്പ് വെള്ളം ചേര്‍ക്കുക. ജീരകപൊടിയും ചേര്‍ത്ത ശേഷം മീന്‍ കഷണങ്ങള്‍ ഇടുക. കുറുകിയ ശേഷം ബട്ടര്‍ തൂകി വാങ്ങാം. മല്ലിയില ചേര്‍ത്ത് ചൂടോടെ ചപ്പാത്തി, ചോറ്, എന്നിവയ്ക്കൊപ്പം കഴിക്കാം.