ആവശ്യമുള്ളവ
ചേമ്പിന്‍ തണ്ട് കഴുകി വൃത്തിയാക്കി അരിഞ്ഞത്- ഒരു കപ്പ്
തേങ്ങ ചിരകിയത്-കാല്‍ കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത്- അര കപ്പ്
വെളുത്തുള്ളി- രണ്ടെണ്ണം
മഞ്ഞള്‍ പൊടി- ഒരു നുള്ള്
ഉപ്പ്- പാകത്തിന്
കടുക്-കാല്‍ സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
അരിഞ്ഞ് വെച്ച ചേമ്പിന്‍ തണ്ടില്‍ തേങ്ങ, ചെറിയ ഉള്ളി,വെളുത്തുള്ളി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതിലേക്ക് കൂട്ട് ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കു നന്നായി ഇളക്കി കൊടുക്കണം. (ചേമ്പിന്‍ തണ്ട് അരിഞ്ഞ ശേഷം അല്പം ഉപ്പും മഞ്ഞള്‍ പൊടിയും പുരട്ടി കുറച്ച് നേരം വെക്കണം).
wow ithokke kandittu kalam kure ayi evide ottu kittathumilla
ReplyDelete