1.Grapes Wine
ആവശ്യമായ സാധനങ്ങള്
പഞ്ചസാര- രണ്ടര കിലോ
തിളപ്പിച്ചാറിയ വെള്ളം- പതിനൊന്നു ലിറ്റര്
യീസ്റ്റ്-രണ്ടര ടീസ്പ്പൂണ്
കറുവാപ്പട്ട ചതച്ചത് - നൂറ്റി അമ്പതു ഗ്രാം
ഗ്രാമ്പൂ -പത്തെണ്ണം
തയ്യാറാക്കുന്ന വിധം
വൈന്‍ ഉണ്ടാക്കുന്നതിനുള്ള ഭരണി , മറ്റു പാത്രങ്ങള്‍ എല്ലാം ചൂട് വെള്ളത്തില്‍ കഴുകി തുടച്ചെടുക്കുക. മുന്തിരി വൃത്തിയാക്കി തുടച്ചു ഭരണിയില്‍ ഇടുക കൈകൊണ്ടു മുന്തിരി നന്നായി ഞരടുക. കുറേശെ പഞ്ചസാര കൂടി ഇട്ടു ഞരടുക. തിളപ്പിച്ച് ആറിയ വെള്ളം ഒഴിക്കുക. മുഴുവന്‍ പഞ്ചസാരയും വെള്ളവും ഒഴിച്ച ശേഷം കറുവപ്പട്ട,ഗ്രാമ്പൂ,എന്നിവ ചതച്ചു ഇടുക. ഒന്ന് ഇളക്കിയ ശേഷം യീസ്റ്റ് ഇടുക. യീസ്റ്റിനു പകരം ഗോതമ്പ് ചതച്ചു ഇട്ടാലും മതി മരതവി കൊണ്ട് വീണ്ടും ഇളക്കിയ ശേഷം വായു അധികം കടക്കാത്ത തരത്തില്‍ തുണി കൊണ്ട് കെട്ടി വെക്കുക എല്ലാ ദിവസവും വൈന്‍ മരതവി കൊണ്ട് ഇളക്കി വെക്കണം. ഇരുപത്തി ഒന്ന് ദിവസം ആകുമ്പോള്‍ വൈന്‍ തുണിയില്‍ അരിച്ചു കുപ്പിയില്‍ ആക്കി സൂക്ഷിക്കാം വൈനിനു നല്ല നിറം വേണമെന്നുണ്ടെങ്കില്‍ നാലു കപ്പു പഞ്ചസാര കരിച്ചു ചേര്‍ത്ത ശേഷം കുപ്പിയില്‍ ആക്കുക വീണ്ടും പത്തോ ഇരുപതോ ദിവസം കഴിയുമ്പോള്‍ ഉപയോഗിക്കാം
വൈന്‍ ഉണ്ടാക്കുന്നതിനുള്ള ഭരണി , മറ്റു പാത്രങ്ങള്‍ എല്ലാം ചൂട് വെള്ളത്തില്‍ കഴുകി തുടച്ചെടുക്കുക. മുന്തിരി വൃത്തിയാക്കി തുടച്ചു ഭരണിയില്‍ ഇടുക കൈകൊണ്ടു മുന്തിരി നന്നായി ഞരടുക. കുറേശെ പഞ്ചസാര കൂടി ഇട്ടു ഞരടുക. തിളപ്പിച്ച് ആറിയ വെള്ളം ഒഴിക്കുക. മുഴുവന്‍ പഞ്ചസാരയും വെള്ളവും ഒഴിച്ച ശേഷം കറുവപ്പട്ട,ഗ്രാമ്പൂ,എന്നിവ ചതച്ചു ഇടുക. ഒന്ന് ഇളക്കിയ ശേഷം യീസ്റ്റ് ഇടുക. യീസ്റ്റിനു പകരം ഗോതമ്പ് ചതച്ചു ഇട്ടാലും മതി മരതവി കൊണ്ട് വീണ്ടും ഇളക്കിയ ശേഷം വായു അധികം കടക്കാത്ത തരത്തില്‍ തുണി കൊണ്ട് കെട്ടി വെക്കുക എല്ലാ ദിവസവും വൈന്‍ മരതവി കൊണ്ട് ഇളക്കി വെക്കണം. ഇരുപത്തി ഒന്ന് ദിവസം ആകുമ്പോള്‍ വൈന്‍ തുണിയില്‍ അരിച്ചു കുപ്പിയില്‍ ആക്കി സൂക്ഷിക്കാം വൈനിനു നല്ല നിറം വേണമെന്നുണ്ടെങ്കില്‍ നാലു കപ്പു പഞ്ചസാര കരിച്ചു ചേര്‍ത്ത ശേഷം കുപ്പിയില്‍ ആക്കുക വീണ്ടും പത്തോ ഇരുപതോ ദിവസം കഴിയുമ്പോള്‍ ഉപയോഗിക്കാം
2.No Bake Cheese Cake
ചേരുവകള്
ചേരുവകള്
ഡൈജെസ്റ്റീവ് ബിസ്കറ്റ് -100 gram
അണ്‍ സാള്‍ടെഡ് -ബട്ടര്‍ -85 gram
അണ്‍ സാള്‍ടെഡ് ക്രീം ചീസ് -227 gram
വിപ്പിംഗ് ക്രീം -1 cup
വാനില എക്സ്ട്രാക്റ്റ് -ഒരു സ്പൂണ്‍
ചെറി - 500 gram
തയ്യാറാക്കുന്ന വിധം
ഒരു വലിയ ബൌളില്‍ പൊടിച്ച ഡൈജെസ്റ്റീവ് ബിസ്കറ്റ്, പഞ്ചസാര, ഉരുക്കിയ ബട്ടര്‍ എന്നിവ ചേര്ത്ത് നന്നായി ഇളക്കുക. ഇത് കേക്ക് പാനിലേക്ക് ഇട്ടു അതില്‍ നന്നായി കൈ കൊണ്ട് പ്രസ് ചെയ്യുക. പാനിന്റെ എല്ലാ സൈഡിലും മധ്യ ഭാഗത്തും ഈ കൂട്ട് നന്നായി തേച്ചു പിടിപ്പിക്കുക റിമൂവബിള് ബോട്ടം ഉള്ള കേക്ക് പാന്‍ വേണം ഉപയോഗിക്കാന്‍.. പാനില്‍ മുഴുവനായും വട്ടത്തില്‍ ഈ കൂട്ട് തേച്ചു പിടിപ്പിക്കുക. അതിനു ശേഷം ഒരു പ്ലാസ്റിക് റാപ് കൊണ്ട് മൂടി ഫ്രീസറില്‍ വെക്കുക. നാലുഅഞ്ചു മണിക്കൂര്‍ വെച്ചാല്‍ മതി.
ഒരു ബൌളില്‍ ക്രീം ചീസ് നന്നായി അടിച്ചെടുക്കുക ഇലക്ട്രിക് മിക്സര്‍ അല്ലെങ്കില്‍ ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ച് അടിച്ചാലും മതി. ഇതിലേക്ക് പഞ്ചസാര ചേര്‍ക്കുക. വാനിലയും കൂടി ചേര്‍ത്ത് നല്ല സോഫ്റ്റ് ആകുന്നത് വരെ ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ച് അടിക്കുക.
മറ്റൊരു ബൌളില്‍ വിപ്പിംഗ് ക്രീം എടുത്തു നന്നായി ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ച് അടിച്ച ശേഷം ക്രീം ചീസ് കൂട്ടിലേക്ക് ഒഴിച്ച് വീണ്ടും നന്നായി ഇളക്കുക. ഫ്രീസെറില്‍ സൂക്ഷിച്ച കേക്ക് പാന്‍ എടുത്തു ബിസ്കറ്റ് കൂട്ടിനു മുകളിലായി ഈ ചീസ് കൂട്ട് ഒഴിക്കുക.പ്ലാസ്റിക് റാപ് കൊണ്ട് മൂടിയ ശേഷം വീണ്ടും ഒരു രാത്രിയോ അല്ലെങ്കില്‍ നാലോ അഞ്ചോ മണിക്കൂര്‍ തണുപ്പിക്കുക. നന്നായി തണുത്ത ശേഷം കേക്ക് പാനിന്റെ എല്ലാ വശത്തും കൈകൊണ്ടു ഒന്ന് പ്രസ് ചെയ്ത ശേഷം പാനിന്റെ ബോട്ടം പതുക്കെ മുകളിലേക്ക് പൊക്കി കേക്ക് ഒരു പരന്നപാത്രത്തിലേക്ക് മാറ്റുക. കേക്കിന് മുകളില്‍ ചെറി വെച്ച് അലങ്കരിക്കാം.വീണ്ടും ഒരു മണികൂര്‍ അല്ലെങ്കില്‍ ഒരു രാത്രി ഫ്രിഡ്ജില്‍ വെച്ച ശേഷം ഉപയോഗിക്കാം .
3.Black Forest Cake
വേണ്ട ചേരുവകള്‍
കേക്കിനു
അണ്‍ സാള്‍ടെഡ് ബട്ടര്‍ -മൂന്നു ടേബിള്‍ സ്പൂണ്
ഉപ്പു -1/4 ടീസ്പൂണ്‍
കൊക്കാ പൌഡര്‍ -1/3 കപ്പ്
ബേക്കിംഗ് സോഡാ -ഒരു ടീസ്പൂണ്‍
മുട്ട-നാലെണ്ണം
വൈറ്റ് ഷുഗര്-- -2/3 കപ്പ്
വാനില എക്സ്ട്രാക്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍
വിപ്പിംഗ് ക്രീം ഫ്രോസ്ടിംഗ്
ഹെവി വിപ്പിംഗ് ക്രീം -2 1/2 കപ്പ്
വാനില എക്സ്ട്രാക്റ്റ് -ഒരു ടേബിള്‍ സ്പൂണ്‍
വൈറ്റ് ഷുഗര്‍ -മൂന്നു ടേബിള്‍ സ്പൂണ്‍
അലങ്കരിക്കാന്‍
ചെറി സിറപ്പ് -700 മില്ലി
വൈറ്റ് ഷുഗര് -1/4 കപ്പ്
ചെറി -100 ഗ്രാം
തയ്യാറാക്കുന്ന വിധം
1. കേക്ക് പാനില്‍ അല്‍പ്പം ബട്ടര്‍ തൂവുക. ഒരു ബൌളില്‍ അര കപ്പ് മൈദാ, ഉപ്പ് , കൊക്കാ പൌഡര്‍,എന്നിവ മിക്സ് ചെയ്യുക ഒരു അരിപ്പയില്‍ അരിച്ചു വേണം ബൌളിലേക്ക് ഇടാന്‍.. .മറ്റൊരു ബൌളില്‍ മുട്ട, 2/3 കപ്പ് പഞ്ചസാര എന്നിവ യോജിപ്പിക്കുക. ഒരു സോസ് പാനില്‍ അല്‍പ്പം വെള്ളം തിളപ്പിച്ച് അതിനു മുകളില്‍ മുട്ട കൂട്ട് ഒരു പാത്രത്തിലാക്കി വെക്കുക .നന്നായി ഇളക്കി കൊടുക്കുക .കൂട്ട് പേസ്റ്റ് രൂപത്തില്‍ ആകുമ്പോള്‍ മാറ്റുക.അതിനു ശേഷം ഒരു സ്പൂണ്‍ വാനില ചേര്‍ത്ത് കൂട്ട് നന്നായി ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ച് ബീറ്റ് ചെയ്യുക. ഈ മുട്ട കൂട്ടിലേക്ക് മൈദാ കൂട്ട് കുറേശ്ശെ ആയി ഇട്ടു ഇളക്കി കൊടുക്കുക. ഇതിലേക്ക് മൂന്നു ടീസ്പൂണ്‍ ബട്ടര്‍ ഉരുക്കി ഒഴിച്ച് നന്നയി ബീറ്റ് ചെയ്യുക. ഇത് കേക്ക് പാനിലേക്ക് ഒഴിച്ച് 20-25 മിനിറ്റ് ബേക്ക് ചെയ്യുക.
ചെറി സിറപ്പ് ഒരു സോസ് പാനില്‍ ഒഴിച്ച് 50 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് ചെറുതായി ചൂടാക്കുക. വിപ്പിംഗ് ക്രീം , മൂന്നു സ്പൂണ്‍ പഞ്ചസാര, ഒരു സ്പൂണ്‍ വാനില എന്നിവ ഇട്ടു നന്നായി ബീറ്റ് ചെയ്യുക.ഇത് അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.ബേക്ക് ചെയ്ത കേക്ക് തണുത്തു കഴിയുമ്പോള്‍ രണ്ടു ലെയര്‍ ആയി മുറിക്കുക .ഒന്നാമത്തെ ലെയറിനു മുകളില്‍ ആയി ചെറി സിറപ്പ് പുരട്ടുക .അതിനു മുകളില്‍ വിപ്പിംഗ് ക്രീം പുരട്ടുക . അതിനു മുകളിലായി ചെറി നിരത്തുക. രണ്ടാമത്തെ ലെയര്‍ കേക്കില്‍ ചെറി സിറപ്പ് പുരട്ടിയ ശേഷം ഇതിനു മുകളില്‍ വെക്കുക. അതിനു ശേഷം വീണ്ടും വിപ്പിംഗ് ക്രീം തെക്കുക. കേക്കിനു മുകളില്‍ ചെറി വെച്ച് അലങ്കരിച്ച ശേഷം നടുക്ക് ചോക്ലേറ്റ് നീളത്തില്‍ അരിഞ്ഞു ഇടുക.പത്തു മിനിറ്റ് കൂടി ഫ്രിഡ്ജില്‍ വെച്ച ശേഷം ഉപയോഗിക്കാം.
4. Palappam
മാവു തയ്യാറാക്കുന്ന വിധം

5. Chicken Mappas
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസില്‍ തേങ്ങയുടെ ഒന്നാം പാല്‍, ഒരു സ്പൂണ്‍ കുരുമുളക് പൊടി, ഒരു സ്പൂണ് ഗരം മസാല എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. കഷണങ്ങള്‍ നന്നായി വെന്തു ചാറ് കുറുകുമ്പോള്‍ തേങ്ങയുടെ ഒന്നാംപാല്‍ ചേര്‍ത്ത് വാങ്ങാം.
കുക്കീസ് -നാലെണ്ണം
6. Stuffed Chicken
ഒരു മുഴുവന്‍ ചിക്കന് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു നാരങ്ങ പിഴിഞ്ഞതോ അല്പ്പം വിനാഗിരിയോ ഉപയോഗിച്ച് വേണം ചിക്കന് വൃത്തിയാക്കാന്‍. വൃത്തിയാക്കിയ ചിക്കെനില്‍ രണ്ടു സ്പൂണ് മുളക് പൊടി,
കാല് സ്പൂണ്‍ മഞ്ഞള് പൊടി,ഒരു സ്പൂണ്‍ കുരുമുളക് പൊടി, പാകത്തിന് ഉപ്പു , ഒരു സ്പൂണ് നാരങ്ങ നീര് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.
സവാള പൊടിയായി അരിഞ്ഞത്-അര കപ്പു
ഇഞ്ചി, വെളുത്തുള്ളി പൊടിയായി അരിഞ്ഞത്-ഒരു സ്പൂണ്
തക്കാളി ചെറുതായി അരിഞ്ഞത്- കാല് കപ്പു
കറിവേപ്പില- ഒരു തണ്ട്
കശുവണ്ടി പരിപ്പ്-നാലെണ്ണം
ഉണക്ക മുന്തിരി- നാലെണ്ണം
പെരുംജീരകം- കാല് സ്പൂണ്
മല്ലിയില- ഒരു പിടി
മുട്ട പുഴുങ്ങിയത്- ഒന്ന്
മുളകുപൊടി- ഒരു സ്പൂണ്
മഞ്ഞള് പൊടി- കാല് സ്പൂണ്
മല്ലി പൊടി -ഒരു സ്പൂണ്
ഗരം മസാല- ഒരു സ്പൂണ്
ചിക്കന് മസാല- ഒരു സ്പൂണ്
ഉപ്പു- പാകത്തിന്
എണ്ണ-ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില് എണ്ണ ചൂടാക്കി പെരുംജീരകം ഇട്ടു വഴറ്റുക. സവാള ഇടുക. സവാള പകുതി വഴന്നു കഴിയുമ്പോള്‍ അതിലേക്കു ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇടുക. കറിവേപ്പില, തക്കാളി, എന്നിവ ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് മുളക് പൊടി, മഞ്ഞള് പൊടി, മല്ലിപൊടി, ഗരം മസാല, എന്നിവ ഇട്ടു വഴറ്റിയ ശേഷം കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, പാകത്തിന് ഉപ്പു എന്നിവ ചേര്ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേര്ക്കുക.മല്ലിയിലയും ചേര്ക്കുക.
ചിക്കന് ഗ്രേവിക്ക്
സവാള അരിഞ്ഞത്- അര കപ്പു
ഇഞ്ചി-വെളുത്തുള്ളി അരച്ചത്- ഒരു സ്പൂണ്
പച്ചമുളക്- രണ്ടെണ്ണം
തക്കാളി- ഒരെണ്ണം
കറിവേപ്പില- ഒരു തണ്ട്
മുളക് പൊടി- ഒരു സ്പൂണ്
മല്ലിപൊടി- ഒന്നര സ്പൂണ്
ചിക്കന് മസാല- ഒരു സ്പൂണ്
പെരുംജീരക പൊടി-കാല് സ്പൂണ്
ഉപ്പു-പാകത്തിന്
എണ്ണ- ആവശ്യത്തിനു
തേങ്ങ പാല്-- കാല് കപ്പു
തയ്യാറാക്കുന്ന വിധം
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി വെളുത്തുള്ളി അരച്ചത്, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്ക്കുക. മുളക് പൊടി, മഞ്ഞള് പൊടി, മല്ലിപൊടി, ചിക്കന് മസാല, പെരുംജീരക പൊടി , പാകത്തിന് ഉപ്പു എന്നിവ ചേര്ത്ത് വഴറ്റിയ ശേഷം പാകത്തിന് ഉപ്പും തേങ്ങ പാലും ചേര്ത്ത് വാങ്ങാം.
ചിക്കന് സ്റ്റഫ് ചെയ്യുന്ന വിധം
മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കെന്റെ ഉള്ളില്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല നിറയ്ക്കുക. ആദ്യം പുഴുങ്ങിയ മുട്ടയും അതിനു ശേഷം ബാക്കി മസാലയും നിറച്ച ശേഷം ചിക്കെന്റെ രണ്ടു കാലുകളും രണ്ടു കൈകളും കുക്കിംഗ് നൂല് വെച്ച് കെട്ടുക. ചീനച്ചട്ടിയില് എണ്ണ ചൂടാക്കിയ ശേഷം ചിക്കന് വറുത്തെടുക്കുക. ചിക്കന് മുങ്ങി കിടക്കാന്‍ പാകത്തില്‍ എണ്ണ ഒഴിക്കണം. നന്നായി വറുത്ത ചിക്കെനില്‍ അല്പ്പം നാരങ്ങ നീര് ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്രെവിയും ചേര്ത്ത് കഴിക്കാം..7.Chicken Roast
ചേരുവകള്
ചിക്കന് -ഒരു കിലോ
സവാള -ഒരു കപ്പു
വെളുത്തുള്ളി- അഞ്ചെണ്ണം
പച്ചമുളക് -അഞ്ചെണ്ണം
തക്കാളി- ഒന്ന്
കറിവേപ്പില- രണ്ടു തണ്ട്
മുളക് പൊടി -രണ്ടു സ്പൂണ്
മഞ്ഞള് പൊടി -കാല് ടീസ്പൂണ്
മല്ലിപൊടി- രണ്ടു സ്പൂണ്
ഗരം മസാല- രണ്ടു സ്പൂണ്
പെരുംജീരക പൊടി -ഒരു സ്പൂണ്
ഉപ്പു- ആവശ്യത്തിനു
വെളിച്ചെണ്ണ -ആവശ്യത്തിനു
കടുക്- കാല് സ്പൂണ്
ഉണ്ടാക്കുന്ന വിധം
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കനം കുറച്ചു നീളത്തില് അരിയുക . ചീനച്ചട്ടിയില് എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക കറിവേപ്പിലയും ചേര്ക്കുക സവാള ബ്രൌണ് നിറമാകുമ്പോള് മുളക്, മഞ്ഞള്, മല്ലി, ഗരം പെരുംജീരകം തുടങ്ങി എല്ലാ പൊടികളും ചേര്ത്ത് വഴറ്റുക.തക്കാളി ചേര്ക്കുക. പാകത്തിന് ഉപ്പു ചേര്ക്കുക. ഇതിലേക്ക് വൃത്തിയാക്കി കഷണങ്ങള്‍ ആകിയ ചിക്കന് ഇടുക .ഒന്ന് ഇളക്കിയ ശേഷം കാല് കപ്പു വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക .ചിക്കന് വെന്തു ചാറു കുറുകുമ്പോള് അടുപ്പില് നിന്നും വാങ്ങുക. മറ്റൊരു ചീനച്ചട്ടിയില് എണ്ണ ചൂടാക്കി കടുക്, ഒരു സവാള അരിഞ്ഞത് , രണ്ടു പച്ചമുളക്, കറിവേപ്പില എന്നിവ തളിച്ച് ചിക്കെനില്‍ ചേര്ത്ത് ഇളക്കുക .അപ്പം/ചോറ്/ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം .
8. Prawns Roast with Coconut
ചെമ്മീന്‍ വൃത്തിയാക്കിയത് -അര കിലോ
ഇഞ്ചി -ഒരു വലിയ കഷണം
വെളുത്തുള്ളി- അഞ്ചെണ്ണം
പച്ചമുളക് -അഞ്ചെണ്ണം
തേങ്ങാ കൊത്ത് -കാല്‍ കപ്പ്
തക്കാളി- ഒന്ന്
കുടംപുളി-രണ്ടു കഷണം
കറിവേപ്പില- രണ്ടു തണ്ട്
മുളക് പൊടി -രണ്ടു സ്പൂണ്
മഞ്ഞള് പൊടി -കാല് ടീസ്പൂണ്
മല്ലിപൊടി- രണ്ടു സ്പൂണ്
ഗരം മസാല- രണ്ടു സ്പൂണ്
കുരുമുളക് -ഒരു സ്പൂണ്
പെരുംജീരക പൊടി -ഒരു സ്പൂണ്
ഉപ്പു- ആവശ്യത്തിനു
വെളിച്ചെണ്ണ -ആവശ്യത്തിനു
കടുക്- കാല് സ്പൂണ്
ഉണ്ടാക്കുന്ന വിധം
സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കനം കുറച്ചു നീളത്തില് അരിയുക . ചീനച്ചട്ടിയില് എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തേങ്ങ കൊത്ത് എന്നിവ വഴറ്റുക കറിവേപ്പിലയും ചേര്ക്കുക സവാള ബ്രൌണ് നിറമാകുമ്പോള് കുരുമുളക്, മുളക്, മഞ്ഞള്, മല്ലി, ഗരം പെരുംജീരകം തുടങ്ങി എല്ലാ പൊടികളും ചേര്ത്ത് വഴറ്റുക.തക്കാളി ചേര്ക്കുക. കുടംപുളി ഇടുക. പാകത്തിന് ഉപ്പു ചേര്ക്കുക. ഇതിലേക്ക് ചെമ്മീന്‍ ഇടുക .ഒന്ന് ഇളക്കിയ ശേഷം കാല് കപ്പു വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക .ചെമ്മീന്‍ വെന്തു ചാറു കുറുകുമ്പോള് അടുപ്പില് നിന്നും വാങ്ങുക. മറ്റൊരു ചീനച്ചട്ടിയില് എണ്ണ ചൂടാക്കി കടുക്, ഒരു സവാള അരിഞ്ഞത് , രണ്ടു പച്ചമുളക്, കറിവേപ്പില എന്നിവ താളിച്ച് കറിയില്‍ ചേര്ത്ത് ഇളക്കുക .അപ്പം/ചോറ്/ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം .
9.Rice
ചേരുവകള്
ബസുമതി അരി-രണ്ടു കപ്പു
കറുവപ്പട്ട- രണ്ടെണ്ണം
ബേ ലീവ്സ് -നാലെണ്ണം
ഏലക്ക-രണ്ടെണ്ണം
ഉപ്പു- പാകത്തിന്
നെയ്യ് -ഒരു സ്പൂണ്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പത്രത്തില്‍ ഒരു സ്പൂണ് നെയ്യ് ചൂടാക്കി അതിലേക്കു ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ബേ ലീവ്സ് എന്നിവ വഴറ്റുക .നാലു കപ്പു വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ അരി കഴുകി ഇടുക. പകുതി വേവ് ആകുമ്പോള്‍ ഉപ്പു ചേര്ക്കുക. പത്തു മിനിറ്റ് മതി അരി വേകാന്‍. . വെന്തു കഴിയുമ്പോള്‍ വലിയ അരിപ്പയിലെക്കു ചോറ് കോരി വെള്ളം വാര്ന്നു കഴിയുമ്പോള്‍ ചൂടോടെ കഴിക്കാം.
10. Fish Ularth
ആവശ്യമായ ചേരുവകള്
നല്ല ദശകട്ടിയുള്ള മീന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
സവാള നീളത്തില് അറിഞ്ഞത്- ഒരു കപ്പു
വെളുത്തുള്ളി അരിഞ്ഞത്- പത്തെണ്ണം
പച്ചമുളക് അരിഞ്ഞത് -നാലെണ്ണം'
തേങ്ങ കൊത്ത് - കാല് കപ്പു
മുളക് പൊടി- രണ്ടു സ്പൂണ്
മഞ്ഞള് പൊടി- കാല് സ്പൂണ്
ഗരം മസാല- ഒരു സ്പൂണ്
ഉപ്പു- പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
മീന്‍ ഉപ്പു , മഞ്ഞള്, മുളക് എന്നിവ പുരട്ടി വറുത്തെടുക്കുക. ചീനച്ചട്ടിയില് എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തെങ്ങകൊത്ത് എന്നിവ വഴറ്റുക. പാകത്തിന് ഉപ്പു ചേര്ക്കുക. മുളക് പൊടി ഗരം മസാല എന്നിവ ചേര്ത്ത് നന്നായി ബ്രൌണ് നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വറുത്ത മീന്‍ കഷണങ്ങള്‍ കുടി ഇട്ടു നന്നായി ഉലര്ത്തി എടുക്കുക.
11. Beef Fry
പോത്തിറച്ചി ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
ഇഞ്ചി അരിഞ്ഞത്- കാല് കപ്പ്
വെളുത്തുള്ളി അരിഞ്ഞത്- കാല് കപ്പ്
സവാള അരിഞ്ഞത്- ഒരു കപ്പ്
പച്ചമുളക്- രണ്ടെണ്ണം
മുളകുപൊടി- രണ്ടു സ്പൂണ്
മഞ്ഞള് പൊടി- കാല് ടീസ്പൂണ്
ഇറച്ചി മസാല- രണ്ടു സ്പൂണ്
കുരുമുളകുപൊടി- ഒരു സ്പൂണ്
മല്ലിപൊടി- ഒരു സ്പൂണ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്
ഉപ്പ്- പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം
ഇറച്ചിയില്‍ മുളകുപൊടി, മല്ലിപൊടി,മഞ്ഞള്പൊടി, ഇറച്ചി മസാല,ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേര്ത്ത് പാകത്തിന് ഉപ്പും അല്പ്പം വെളിച്ചെണ്ണയും ഒഴിച്ചു നന്നായി യോജിപ്പിക്കുക. അല്പ്പം വെള്ളം ഒഴിച്ചു പാകത്തിന് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, തേങ്ങാ കൊത്ത്, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് കാല്‍ സ്പൂണ് വീതം മുളകുപൊടി, മഞ്ഞള്പൊടി, ഇറച്ചി മസാല,ഒരു സ്പൂണ് കുരുമുളകുപൊടി എന്നിവ ചേര്ത്ത് മൂപ്പിക്കുക. എല്ലാം നന്നായി വഴന്ന ശേഷം വേവിച്ചു വെച്ച ഇറച്ചി ചേര്ത്ത് നന്നായി വറുത്തെടുക്കുക.
12.Cucumber Salad
ചേരുവകള്
കുക്കുംബര്‍ അരിഞ്ഞത് -ഒരു കപ്പു
സവാള അരിഞ്ഞത് -കാല് കപ്പു
ചുവന്ന മുളക് അരി കളഞ്ഞത്-രണ്ടെണ്ണം
എള്ള് എണ്ണ -ഒരു ടേബിള്‍ സ്പൂണ്
വിനഗെര് -ഒരു സ്പൂണ്
മല്ലിയില -ഒരു തണ്ട്
ഉപ്പു-പാകത്തിന്
പഞ്ചസാര -അര സ്പൂണ്
തയ്യാറാക്കുന്ന വിധം
ചേരുവകള് എല്ലാം കൂടി യോജിപ്പിച്ച് പത്തു മിനിറ്റ് ഫ്രിഡ്ജില്‍ വെച്ച ശേഷം ഉപയോഗിക്കാം .
13.Banana Pudding with vanilla Cream
ചേരുവകള്
ഏത്തപ്പഴം -4
പാല്‍- 3 കപ്പ്
വൈറ്റ് ഷുഗര്- 1/3+1/4 കപ്പ്
കോണ്‍ ഫ്ലവര്‍--1/4 കപ്പ്
ഉപ്പു -ഒരു നുള്ള്
മുട്ട-2
മുട്ടയുടെ മഞ്ഞ -ഒന്ന്
വാനില എക്സ്ട്രാക്റ്റ് -രണ്ടു ടേബിള്‍ സ്പൂണ്
അണ്‍ സാള്‍ടെഡ് ബട്ടര് -ഒരു സ്പൂണ്
വിപ്പിംഗ് ക്രീം -രണ്ടു സ്പൂണ്
കുക്കീസ് -നാലെണ്ണം
തയ്യാറാക്കുന്ന വിധം
ഒരു ബൌളില്‍ 1/3 കപ്പു പഞ്ചസാര,കോണ്ഫ്ലവര്, ഉപ്പു, മുട്ട, മുട്ടയുടെ മഞ്ഞ, ഒന്നര കപ്പു പാല് എന്നിവ നന്നായി മിക്സ് ചെയ്യുക . ഒരു സോസ് പാനില്‍ ബാക്കി ഒന്നര കപ്പു പാല്, ¼ കപ്പു പഞ്ചസാര എന്നിവ ചേര്ത്ത് ചെറുതായി തിളപ്പിക്കുക . തിളച്ചു വരുമ്പോള്‍ തീ ഓഫ് ചെയ്തു ഈ പാല് നേരത്തെ തയ്യാറാക്കിയ മുട്ട കൂട്ടിലേക്ക് കുറേശെ ആയി ഒഴിച്ച് മിക്സ് ചെയ്യുക. ഇത് നന്നായി ബീറ്റ് ചെയ്ത ശേഷം ഒരു സോസ് പാനില്‍ ഒഴിച്ച് ലോ ഹീറ്റില്‍ ചൂടാക്കുക. ഇളക്കി കൊടുക്കണം ഒരു മയോണീസ് പരുവം ആകുമ്പോള്‍ അടുപ്പില് നിന്നും വാങ്ങുക .മറ്റൊരു ബൌളിലേക്ക് ഒഴിക്കുക. ഇതിലേക്ക് ബട്ടര് ഒന്ന് ചൂടാക്കിയ ശേഷം ഒഴിക്കുക. രണ്ടു ടേബിള്‍ സ്പൂണ് വാനിലയും ചേര്ത്ത് ഇളക്കിയ ശേഷം ചൂടാറി കഴിയുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ഒന്നോ രണ്ടോ മണിക്കൂര്‍ തണുപ്പിച്ചാല്‍ മതി
തണുപ്പിച്ച ശേഷം ഇതിലേക്ക് ഏത്തപ്പഴം ചെറുതായി അരിഞ്ഞിടുക. കുക്കീസും പൊടിച്ചിടുക. ഇതിനു മുകളിലേക്ക് അല്പ്പം വിപ്പിംഗ് ക്രീം , വട്ടത്തില്‍ അരിഞ്ഞ ഏത്തപ്പഴം എന്നിവ വെച്ച് അലങ്കരിക്കാം