12/05/2010

Beetroot pachady

ആവശ്യമായവ

ബീറ്റ് റൂട്ട് പൊടിയായി അരിഞ്ഞത്‌- അര കപ്പ്
പച്ചമുളക്-നാലെണ്ണം
തേങ്ങ-അര മുറി
ജീരകം-കാല്‍ ടീസ്പൂണ്‍
തൈര്- നാലു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്-അര സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
എണ്ണ-പാകത്തിന്‌

ഉപ്പ്-ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം
ബീറ്റ് റൂട്ട്, പച്ചമുളക് എന്നിവ ഉപ്പ് ചേര്‍ത്ത് വേവിക്കുക. തേങ്ങ ജീരകം ചേര്‍ത്ത് അരച്ചത്‌ ചേര്‍ക്കുക. അരപ്പ് ഒന്ന് തിളച്ചു കഴിയുമ്പോള്‍ തൈര് ചേര്‍ത്ത് വാങ്ങുക. കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ തളിച്ച് ചേര്‍ക്കുക. ബീറ്റ് റൂട്ട് പച്ചടി തയ്യാര്‍.

2 comments:

  1. thenga arachu njan ithuvare undakkiyittilla ithu kollam next time try cheyyam ketto

    ReplyDelete
  2. ഒരിക്കലിത് ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി കഴിച്ചുകൊണ്ടിരുന്നപ്പോൾ “ ഇതിപ്പോ എവിടുന്നാ ചേച്ചി ചീരകിട്ടിയത് ” എന്ന് ചോദിച്ചപ്പോൾ, പിന്നെ നടന്നത് ഞാനെഴുതേണ്ടല്ലോ അല്ലേ ..

    ReplyDelete

how you feel it?