വേണ്ട സാധനങ്ങള്‍
കടല വേവിച്ചത് -അര കപ്പ്
(രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിക്കുക.)
സവാള അരിഞ്ഞത്- കാല്‍ കപ്പ്
പച്ചമുളക്- രണ്ടെണ്ണം
വെളുത്തുള്ളി അരച്ചത്- ഒരു സ്‌പൂണ്‍
തേങ്ങ കൊത്ത്- കുറച്ച്
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- കാല്‍ സ്‌പൂണ്‍
ഗരം മസാല- ഒരു സ്‌പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിനു
കറിവേപ്പില- ഒരു തണ്ട്
കടുക്- ഒരു സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതില്‍ സവാള, പച്ചമുളക്, തേങ്ങ കൊത്ത്, വെളുത്തുള്ളി അരച്ചത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ മൂപ്പിച്ചു ചേര്‍ക്കുക.ചേരുവകളെല്ലാം കൂടി യോജിപ്പിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് പാകത്തിന് വെള്ളവും വേവിച്ച കടലയും ചേര്‍ക്കുക. ചാറ് കുറുകി വരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.
good work!thaanks..
ReplyDelete