9/13/2011

Ethappazham puttu

വേണ്ട സാധനങ്ങള്‍

അരിപ്പൊടി- രണ്ടു കപ്പു
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു നുള്ള്
ഉപ്പു-പാകത്തിന്
ഏത്തപ്പഴം ചെറുതായി അരിഞ്ഞത്-ഒരു കപ്പു
വെള്ളം-ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം

അരിപ്പൊടി,ജീരകം,ഉപ്പു എന്നിവ ചേര്‍ത്ത് പാകത്തിന് തിരുമ്മി എടുക്കുക. നന്നായി തിരുമ്മിയ ശേഷം തേങ്ങ ചിരകിയത് അര കപ്പു ചേര്‍ത്ത് യോജിപ്പിക്കുക.  (പുട്ട് കൈകൊണ്ടു തിരുമ്മിയ ശേഷം മിക്സിയില്‍ ഒന്ന് അടിചെടുതാല്‍ കട്ടയില്ലാതെ പുട്ട് ഉണ്ടാക്കാം.) ഇതിലേക്ക് അരിഞ്ഞു വെച്ച ഏത്തപ്പഴം ഇട്ടു ഒന്ന് ഇളക്കുക. പുട്ട് കുറ്റിയില്‍ ഈ കൂട്ട് ഇട്ടു ഇടയ്ക്കു തേങ്ങയും ഇട്ടു ആവി കയറ്റി എടുക്കുക


9/08/2011

koonthal/kanava fry



കൂന്താല്‍- അര കിലോ
സവാള- രണ്ടെണ്ണം
പച്ചമുളക്- മൂനെണ്ണം
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- നാലെണ്ണം
കുരുമുളക് പൊടി- ഒരു  സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
തക്കാളി- ഒന്ന്
തെങ്ങകൊത്- കാല്‍ കപ്പു
ഉപ്പു-പാകത്തിന്
എണ്ണ-ആവശ്യത്തിനു
കറിവേപ്പില- രണ്ടു തണ്ട്

ഉണ്ടാക്കുന്ന വിധം
കൂന്തല്‍ നന്നായി വൃത്തിയാക്കി ചെറുതായി വട്ടത്തിലോ നീളത്തിലോ അരിയുക. ഉപ്പു, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ,തെങ്ങകൊത്, എന്നിവ വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഇതിലേക്ക് മുളക് പൊടി, മല്ലിപൊടി, ഗരം മസാല, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായിവഴറ്റുക.ഇതിലേക്ക് വേവിച്ച കൂന്തല്‍ ചേര്‍ത്ത് വഴറ്റി നന്നായി ഫ്രൈ ചെയ്തെടുക്കുക. 

9/06/2011

Carrot rice

ആവശ്യമായ സാധനങ്ങള്‍

ബസുമതി അരി- രട്നു ഗ്ലാസ്
കാരറ്റ് ഗ്രേറ്റ്‌ ചെയ്തത്- ഒരു കപ്പു
സവാള അരിഞ്ഞത്-ഒന്ന്
പച്ചമുളക്- മൂന്നെണ്ണം
ഗ്രാമ്പൂ, ഏലക്ക, കറുവ പട്ട- എല്ലാം രണ്ടെണ്ണം
പെരുംജീരകം- കാല്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി-കാല്‍ ടീസ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
നാരങ്ങ നീര്- ഒരു സ്പൂണ്‍
നെയ്യ്- രണ്ടു സ്പൂണ്‍

കശുവണ്ടി പരിപ്പ്-50 ഗ്രാം
കിസ്മിസ്-50ഗ്രാം

ഉണ്ടാക്കുന്ന വിധം

രണ്ടു കപ്പു അരിക്ക് നാലു കപ്പു വെള്ളമെടുത്തു തിളപ്പിക്കുക. ഇതിലേക്ക് കറുവാപട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ഇട്ടു തിളച്ച ശേഷം അരി ഇട്ടു അധികം വെന്തു പോകാതെ വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍എണ്ണ ചൂടാക്കി സവാള,പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് ഗ്രേറ്റ്‌ ചെയ്ത കാരറ്റും ചേര്‍ത്ത് നന്നയി വഴറ്റുക. രണ്ടു സ്പൂണ്‍ നെയ്യും ഒഴിക്കുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റിയ ശേഷം വേവിച്ച അരി ഇട്ടു ഇളക്കുക. ഗരം മസാല ചേര്‍ത്ത് വീണ്ടും ഇളക്കുക. നാരങ്ങ നീരും മല്ലിയിലയും ചേര്‍ത്ത് വാങ്ങുക. നെയ്യില്‍ കശുവണ്ടി പരിപ്പും കിസ്മിസും ഇട്ടു വറുത്ത് ചോറിനു മുകളില്‍ വെച്ച് അലങ്കരിക്കാം. തേങ്ങ ഇഷ്ടമുള്ളവര്‍  അല്‍പ്പം തേങ്ങ ചിരകിയതും ചോറില്‍ ചേര്‍ത്ത് ഉപയോഗിക്കാം. 

Egg stew

ആവശ്യമായ സാധനങ്ങള്‍

മുട്ട വേവിച്ചത്- നാലെണ്ണം
സവാള അരിഞ്ഞത്- ഒരെണ്ണം
ഇഞ്ചി അരിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-ഒരു സ്പൂണ്‍
പച്ചമുളക്- നാലെണ്ണം
കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക-എല്ലാം രണ്ടെണ്ണം വീതം
മഞ്ഞള്‍ പൊടി- ഒരു നുള്ള്
കുരുമുളക്- അര സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
കശുവണ്ടി അരച്ചത്‌- ഒരു സ്പൂണ്‍
തേങ്ങാപാല്‍- ഒന്നും രണ്ടും പാല്‍ എടുക്കണം.
ഉപ്പ്-പാകത്തിന് 

പാകം ചെയ്യുന്ന വിധം


ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. മഞ്ഞള്‍ പൊടിയും ചേര്‍ക്കുക. ഇതിലേക്ക് കറുവാപട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ടു മൂപ്പിച്ച ശേഷം  തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച ശേഷം കശുവണ്ടി അരച്ചതും ചേര്‍ക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് വേവിച്ചു വെച്ച മുട്ട ഇടുക. ഒന്ന് തിളച്ച ശേഷം  കുരുമുളക്  പൊടിയും ഗരം മസാലയും, കറിവേപ്പിലയും ചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് വാങ്ങാം. 

8/23/2011

Bread Upma

ബ്രഡ് ചെറുതായി പൊടിച്ചത്- ഒരു കപ്പു
സവാള പൊടിയായി അരിഞ്ഞത്- കാല്‍ കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത്- രണ്ടു സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത്- രണ്ടെണ്ണം
തേങ്ങ ചിരകിയത്- കാല്‍ കപ്പു

കോഴി മുട്ട- ഒന്ന്
കറിവേപ്പില- രണ്ടു തണ്ട്
കടുക്- അര സ്പൂണ്‍
വറ്റല്‍ മുളക്- മൂന്നെണ്ണം
വെളിച്ചെണ്ണ -പാകത്തിന്
ഉപ്പു-പാകത്തിന്

പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് തളിക്കുക. ഇതിലേക്ക് സവാള,ഇഞ്ചി,പച്ചമുളക് എന്നിവ നന്നായി വഴറ്റുക. തേങ്ങ ചിരകിയതും പാകത്തിന് ഉപ്പും ചേര്‍ക്കുക. അതിലേക്കു മുട്ട പൊട്ടിച്ചു നന്നായി ചിക്കുക. പൊടിച്ച ബ്രഡും ചേര്‍ത്ത് നന്നായി ഇളക്കി രണ്ടു മൂന്നു മിനിറ്റു കഴിയുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.

8/04/2011

Fish ularthu

ആവശ്യമായ ചേരുവകള്‍

നല്ല ദശകട്ടിയുള്ള മീന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
സവാള നീളത്തില്‍ അറിഞ്ഞത്- ഒരു കപ്പു
ഇഞ്ചി അരിഞ്ഞത്- കുറച്ചു
വെളുത്തുള്ളി അരിഞ്ഞത്- പത്തെണ്ണം
പച്ചമുളക് അരിഞ്ഞത് -നാലെണ്ണം'
തേങ്ങ കൊത്- കാല്‍ കപ്പു
മുളക് പൊടി- രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
ഉപ്പു- പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്


എണ്ണ- ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

മീന്‍ ഉപ്പു , മഞ്ഞള്‍, മുളക് എന്നിവ പുരട്ടി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തെങ്ങകൊത് എന്നിവ വഴറ്റുക. പാകത്തിന് ഉപ്പു ചേര്‍ക്കുക. മുളക് പൊടി ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വറുത്ത മീന്‍ കഷണങ്ങള്‍ കുടി ഇട്ടു നന്നായി ഉലര്‍ത്തി എടുക്കുക. 

Fish pickle

വേണ്ട ചേരുവകള്‍

ദശയുള്ള മീന്‍ ചെറുതായി നുറുക്കിയത്- ഒരു കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു കപ്പു 
വെളുത്തുള്ളി അരിഞ്ഞത്- കാല്‍ കപ്പു
പച്ചമുളക്- പത്തെണ്ണം
ഇഞ്ചി- വെളുത്തുള്ളി അരച്ചത്‌- രണ്ടു സ്പൂണ്‍
മുളകുപൊടി- മൂന്ന് വലിയ സ്പൂണ്‍
മഞ്ഞള്‍പൊടി- അര സ്പൂണ്‍
ഗരം മസാല- അര ടീസ്പൂണ്‍
ഉപ്പു-പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
വിനാഗിരി- ആവശ്യത്തിനു
വെള്ളം- രണ്ടു കപ്പു
നല്ലെണ്ണ- ആവശ്യത്തിനു
വെളിച്ചെണ്ണ- ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം


മീന്‍ കഷണങ്ങള്‍ ഉപ്പു, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ പാകത്തിന് ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ നല്ലെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,കറിവേപ്പില  എന്നിവ നന്നായി വഴറ്റിയെടുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ അതിലേക്കു ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ചേര്‍ത്ത് വീണ്ടും വഴറ്റുക. പാകത്തിന് മുളകുപൊടി ചേര്‍ക്കുക. രണ്ടു കപ്പു വെള്ളത്തില്‍ അര കപ്പു വിനാഗിരി ചേര്‍ത്ത് ഈ കൂട്ടിലേക്ക് ഒഴിക്കുക. തിളക്കുമ്പോള്‍ വറുത്ത മീന്‍ കഷണങ്ങള്‍ ഇട്ടു ചെറുതായി തിളപ്പിക്കുക. ഇതിലേക്ക് ഗരം മസാല ചേര്‍ത്ത് വാങ്ങുക. തണുത്ത  ശേഷം ഒരു കുപ്പിയില്‍ ആക്കി രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഉപയോഗിക്കാം. കുപ്പിയില്‍ ആക്കിയ ശേഷം അച്ചാറിന്റെ മുകളില്‍ ഒരു സ്പൂണ്‍ നല്ലെണ്ണ കൂടി ഒഴിച്ച ശേഷം അടക്കുക. 

chemeen thengakothu ularthu

ആവശ്യമായ സാധനങ്ങള്‍

ചെമ്മീന്‍ കഴുകി വൃത്തിയാക്കിയത്- ഒരു കപ്പു
ചെറിയ ഉള്ളി അരിഞ്ഞത്- കാല്‍ കപ്പു
ഇഞ്ചി അരിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്- ഒരു സ്പൂണ്‍
പച്ചമുളക്- രണ്ടെണ്ണം
തെങ്ങകൊത് -കാല്‍ കപ്പു
മുളക് പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ സ്പൂണ്‍
ഉപ്പു- പാകത്തിന്
ഗരം മസാല- കാല്‍ ടീസ്പൂണ്‍
കറിവേപ്പില- കുറച്ചു
എണ്ണ- ആവശ്യത്തിനു 

പാകം ചെയ്യുന്ന വിധം


ചെമ്മീന്‍ അല്‍പ്പം ഉപ്പും മഞ്ഞളും പുരട്ടി വേവിക്കുക. അതിനു ശേഷം എണ്ണയില്‍ ചെറുതായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കിയ ശേഷം ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ മൂപ്പിക്കുക. പൊടികളും ചേര്‍ക്കുക. നന്നായി വഴടിയ ശേഷം തെങ്ങക്കൊതും ഇടുക. ഇതിലേക്ക് വറുത്തു മാറ്റിവെച്ച ചെമ്മീനും ഇട്ടു നന്നായി ഉലര്‍ത്തി എടുക്കുക. 


5/20/2011

Ulli thandu thoran

വേണ്ട സാധനങ്ങള്‍

ഉള്ളി തണ്ട് അരിഞ്ഞത്- ഒരു കപ്പു
തേങ്ങ ചിരകിയത്-കാല്‍ കപ്പു

പച്ചമുളക് ചതച്ചത് -മൂന്നെണ്ണം
വെളുത്തുള്ളി ചതച്ചത് - മൂന്നെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്- കാല്‍ ടീസ്പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
വറ്റല്‍ മുളക്- രണ്ടെണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിനു
ഉപ്പ്‌- പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍ , ഉപ്പ്‌, കറിവേപ്പില എന്നിവ അരിഞ്ഞ ഉള്ളിത്തണ്ട് ചേര്‍ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതിലേക്ക് കൂട്ട് ചേര്‍ത്ത് അല്‍പ്പം വെള്ളം തളിച്ച് വേവിച്ചു നന്നായി ഉലര്‍ത്തുക. 



kadachakka thoran (varutharachathu)

കടച്ചക്ക ചെറുതായി അരിഞ്ഞത്- ഒരു കപ്പു
തേങ്ങ ചിരകിയത്-അര കപ്പു
തേങ്ങ കൊത്ത്- കാല്‍ കപ്പു
മുളകുപൊടി-ഒന്നര സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- ഒരു സ്പൂണ്‍
ഗരം മസാല- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി- മൂന്നെണ്ണം
ചെറിയ ഉള്ളി-കാല്‍ കപ്പു 
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിനു
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
ഉഴുന്ന്- ഒരു സ്പൂണ്‍
പച്ചരി- ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതിട്ട് നന്നായി വറുത്തെടുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ അതിലേക്കു വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി ,കറിവേപ്പില എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക. തേങ്ങ നന്നായി ബ്രൌണ്‍ നിറമാകുമ്പോള്‍ ഗരം മസാല ചേര്‍ത്ത്  വാങ്ങുക. ചൂടാറിയ ശേഷം മിക്സിയില്‍ ഇട്ടു ഒന്ന് ചതച്ചെടുക്കുക. ഒരു പാത്രത്തില്‍ കടച്ചക്ക അരിഞ്ഞതും തേങ്ങ വറുത്തതും തേങ്ങ കൊത്തും ചെറിയ ഉള്ളി അരിഞ്ഞതും   പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി  കടുക്, ഉഴുന്ന്, വറ്റല്‍മുളക്, പച്ചരി, കറിവേപ്പില എന്നിവ ഇട്ട്‌ താളിക്കുക. ഇതിലേക്ക് യോജിപ്പിച്ച കടച്ചക്ക കൂട്ട് ചേര്‍ത്ത് വെള്ളം ഒഴിച്ച് പാകത്തിന് വേവിക്കുക. നന്നായി വെന്ത ശേഷം വെള്ളം വറ്റിച്ചു ഉലര്‍ത്തി എടുക്കുക.