ആവശ്യമായ സാധനങ്ങള്‍
മുട്ട വേവിച്ചത്- നാലെണ്ണം
സവാള അരിഞ്ഞത്- ഒരെണ്ണം
ഇഞ്ചി അരിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-ഒരു സ്പൂണ്‍
പച്ചമുളക്- നാലെണ്ണം
കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക-എല്ലാം രണ്ടെണ്ണം വീതം
മഞ്ഞള്‍ പൊടി- ഒരു നുള്ള്
കുരുമുളക്- അര സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
കശുവണ്ടി അരച്ചത്- ഒരു സ്പൂണ്‍
തേങ്ങാപാല്‍- ഒന്നും രണ്ടും പാല്‍ എടുക്കണം.
ഉപ്പ്-പാകത്തിന്
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. മഞ്ഞള്‍ പൊടിയും ചേര്‍ക്കുക. ഇതിലേക്ക് കറുവാപട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ടു മൂപ്പിച്ച ശേഷം തേങ്ങയുടെ രണ്ടാംപാല്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച ശേഷം കശുവണ്ടി അരച്ചതും ചേര്‍ക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് വേവിച്ചു വെച്ച മുട്ട ഇടുക. ഒന്ന് തിളച്ച ശേഷം കുരുമുളക് പൊടിയും ഗരം മസാലയും, കറിവേപ്പിലയും ചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് വാങ്ങാം.
No comments:
Post a Comment
how you feel it?