8/04/2011

Fish pickle

വേണ്ട ചേരുവകള്‍

ദശയുള്ള മീന്‍ ചെറുതായി നുറുക്കിയത്- ഒരു കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്- ഒരു കപ്പു 
വെളുത്തുള്ളി അരിഞ്ഞത്- കാല്‍ കപ്പു
പച്ചമുളക്- പത്തെണ്ണം
ഇഞ്ചി- വെളുത്തുള്ളി അരച്ചത്‌- രണ്ടു സ്പൂണ്‍
മുളകുപൊടി- മൂന്ന് വലിയ സ്പൂണ്‍
മഞ്ഞള്‍പൊടി- അര സ്പൂണ്‍
ഗരം മസാല- അര ടീസ്പൂണ്‍
ഉപ്പു-പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
വിനാഗിരി- ആവശ്യത്തിനു
വെള്ളം- രണ്ടു കപ്പു
നല്ലെണ്ണ- ആവശ്യത്തിനു
വെളിച്ചെണ്ണ- ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം


മീന്‍ കഷണങ്ങള്‍ ഉപ്പു, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ പാകത്തിന് ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ നല്ലെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,കറിവേപ്പില  എന്നിവ നന്നായി വഴറ്റിയെടുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ അതിലേക്കു ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ചേര്‍ത്ത് വീണ്ടും വഴറ്റുക. പാകത്തിന് മുളകുപൊടി ചേര്‍ക്കുക. രണ്ടു കപ്പു വെള്ളത്തില്‍ അര കപ്പു വിനാഗിരി ചേര്‍ത്ത് ഈ കൂട്ടിലേക്ക് ഒഴിക്കുക. തിളക്കുമ്പോള്‍ വറുത്ത മീന്‍ കഷണങ്ങള്‍ ഇട്ടു ചെറുതായി തിളപ്പിക്കുക. ഇതിലേക്ക് ഗരം മസാല ചേര്‍ത്ത് വാങ്ങുക. തണുത്ത  ശേഷം ഒരു കുപ്പിയില്‍ ആക്കി രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഉപയോഗിക്കാം. കുപ്പിയില്‍ ആക്കിയ ശേഷം അച്ചാറിന്റെ മുകളില്‍ ഒരു സ്പൂണ്‍ നല്ലെണ്ണ കൂടി ഒഴിച്ച ശേഷം അടക്കുക. 

No comments:

Post a Comment

how you feel it?