5/20/2011

kadachakka thoran (varutharachathu)

കടച്ചക്ക ചെറുതായി അരിഞ്ഞത്- ഒരു കപ്പു
തേങ്ങ ചിരകിയത്-അര കപ്പു
തേങ്ങ കൊത്ത്- കാല്‍ കപ്പു
മുളകുപൊടി-ഒന്നര സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- ഒരു സ്പൂണ്‍
ഗരം മസാല- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി- മൂന്നെണ്ണം
ചെറിയ ഉള്ളി-കാല്‍ കപ്പു 
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിനു
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
ഉഴുന്ന്- ഒരു സ്പൂണ്‍
പച്ചരി- ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതിട്ട് നന്നായി വറുത്തെടുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ അതിലേക്കു വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി ,കറിവേപ്പില എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക. തേങ്ങ നന്നായി ബ്രൌണ്‍ നിറമാകുമ്പോള്‍ ഗരം മസാല ചേര്‍ത്ത്  വാങ്ങുക. ചൂടാറിയ ശേഷം മിക്സിയില്‍ ഇട്ടു ഒന്ന് ചതച്ചെടുക്കുക. ഒരു പാത്രത്തില്‍ കടച്ചക്ക അരിഞ്ഞതും തേങ്ങ വറുത്തതും തേങ്ങ കൊത്തും ചെറിയ ഉള്ളി അരിഞ്ഞതും   പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി  കടുക്, ഉഴുന്ന്, വറ്റല്‍മുളക്, പച്ചരി, കറിവേപ്പില എന്നിവ ഇട്ട്‌ താളിക്കുക. ഇതിലേക്ക് യോജിപ്പിച്ച കടച്ചക്ക കൂട്ട് ചേര്‍ത്ത് വെള്ളം ഒഴിച്ച് പാകത്തിന് വേവിക്കുക. നന്നായി വെന്ത ശേഷം വെള്ളം വറ്റിച്ചു ഉലര്‍ത്തി എടുക്കുക. 

No comments:

Post a Comment

how you feel it?