9/13/2011

Ethappazham puttu

വേണ്ട സാധനങ്ങള്‍

അരിപ്പൊടി- രണ്ടു കപ്പു
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു നുള്ള്
ഉപ്പു-പാകത്തിന്
ഏത്തപ്പഴം ചെറുതായി അരിഞ്ഞത്-ഒരു കപ്പു
വെള്ളം-ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം

അരിപ്പൊടി,ജീരകം,ഉപ്പു എന്നിവ ചേര്‍ത്ത് പാകത്തിന് തിരുമ്മി എടുക്കുക. നന്നായി തിരുമ്മിയ ശേഷം തേങ്ങ ചിരകിയത് അര കപ്പു ചേര്‍ത്ത് യോജിപ്പിക്കുക.  (പുട്ട് കൈകൊണ്ടു തിരുമ്മിയ ശേഷം മിക്സിയില്‍ ഒന്ന് അടിചെടുതാല്‍ കട്ടയില്ലാതെ പുട്ട് ഉണ്ടാക്കാം.) ഇതിലേക്ക് അരിഞ്ഞു വെച്ച ഏത്തപ്പഴം ഇട്ടു ഒന്ന് ഇളക്കുക. പുട്ട് കുറ്റിയില്‍ ഈ കൂട്ട് ഇട്ടു ഇടയ്ക്കു തേങ്ങയും ഇട്ടു ആവി കയറ്റി എടുക്കുക


1 comment:

  1. ഹോ രക്ഷപ്പെട്ടു ,,ഇനി പുട്ട് ഉണ്ടാക്കി വച്ചിട്ട് പഴം വാങ്ങാന്‍ നടന്നു ബുദ്ധിമുട്ടണ്ടല്ല്ലോ ...ഹി ..ഹി ,,

    ReplyDelete

how you feel it?