5/20/2011

Ulli thandu thoran

വേണ്ട സാധനങ്ങള്‍

ഉള്ളി തണ്ട് അരിഞ്ഞത്- ഒരു കപ്പു
തേങ്ങ ചിരകിയത്-കാല്‍ കപ്പു

പച്ചമുളക് ചതച്ചത് -മൂന്നെണ്ണം
വെളുത്തുള്ളി ചതച്ചത് - മൂന്നെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്- കാല്‍ ടീസ്പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
വറ്റല്‍ മുളക്- രണ്ടെണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിനു
ഉപ്പ്‌- പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍ , ഉപ്പ്‌, കറിവേപ്പില എന്നിവ അരിഞ്ഞ ഉള്ളിത്തണ്ട് ചേര്‍ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതിലേക്ക് കൂട്ട് ചേര്‍ത്ത് അല്‍പ്പം വെള്ളം തളിച്ച് വേവിച്ചു നന്നായി ഉലര്‍ത്തുക. 



kadachakka thoran (varutharachathu)

കടച്ചക്ക ചെറുതായി അരിഞ്ഞത്- ഒരു കപ്പു
തേങ്ങ ചിരകിയത്-അര കപ്പു
തേങ്ങ കൊത്ത്- കാല്‍ കപ്പു
മുളകുപൊടി-ഒന്നര സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- ഒരു സ്പൂണ്‍
ഗരം മസാല- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി- മൂന്നെണ്ണം
ചെറിയ ഉള്ളി-കാല്‍ കപ്പു 
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിനു
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
ഉഴുന്ന്- ഒരു സ്പൂണ്‍
പച്ചരി- ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതിട്ട് നന്നായി വറുത്തെടുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ അതിലേക്കു വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി ,കറിവേപ്പില എന്നിവ കൂടി ചേര്‍ത്ത് മൂപ്പിക്കുക. തേങ്ങ നന്നായി ബ്രൌണ്‍ നിറമാകുമ്പോള്‍ ഗരം മസാല ചേര്‍ത്ത്  വാങ്ങുക. ചൂടാറിയ ശേഷം മിക്സിയില്‍ ഇട്ടു ഒന്ന് ചതച്ചെടുക്കുക. ഒരു പാത്രത്തില്‍ കടച്ചക്ക അരിഞ്ഞതും തേങ്ങ വറുത്തതും തേങ്ങ കൊത്തും ചെറിയ ഉള്ളി അരിഞ്ഞതും   പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി  കടുക്, ഉഴുന്ന്, വറ്റല്‍മുളക്, പച്ചരി, കറിവേപ്പില എന്നിവ ഇട്ട്‌ താളിക്കുക. ഇതിലേക്ക് യോജിപ്പിച്ച കടച്ചക്ക കൂട്ട് ചേര്‍ത്ത് വെള്ളം ഒഴിച്ച് പാകത്തിന് വേവിക്കുക. നന്നായി വെന്ത ശേഷം വെള്ളം വറ്റിച്ചു ഉലര്‍ത്തി എടുക്കുക. 

Chakkapolla thoran

ആവശ്യമുള്ള സാധനങ്ങള്‍

ചക്ക പൊല്ല അരിഞ്ഞത്- ഒരു കപ്പു
തേങ്ങ ചിരകിയത്-കാല്‍ കപ്പു
പച്ചമുളക്-മൂന്നെണ്ണം
വെളുത്തുള്ളി- മൂന്നു
ജീരകം- കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്‌- പാകത്തിന്

കടുക്-ഒരു സ്പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
കറിവേപ്പില- ഒരു തണ്ട്


ഉണ്ടാക്കുന്ന വിധം

പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ നന്നായി ചതച്ചെടുക്കുക. മഞ്ഞള്‍ പൊടിയും തേങ്ങ ചിരകിയതുമായി യോജിപ്പിച്ച് ,ഇതിലേക്ക് അരിഞ്ഞ ചക്കയുടെ പൊല്ലയും ചേര്‍ത്ത് കൈകൊണ്ടു നന്നായി തിരുമ്മുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് തളിച്ച ശേഷം തിരുമ്മിയ കൂട്ട് അതിലേക്കു ചേര്‍ത്ത് ഇളക്കിയ ശേഷം അല്‍പ്പം വെള്ളം തളിച്ച് അടച്ചു വെക്കുക. മൂന്നോ നാലോ മിനിട്ട് കഴിയുമ്പോള്‍ വീണ്ടും ഇളക്കിയ ശേഷം കറിവേപ്പില ചേര്‍ത്ത് വാങ്ങുക. 

2/04/2011

njandu ularthu (crab ularthu)

ഞണ്ട് വൃത്തിയാക്കിയത്-ഒരു കിലോ
സവാള അരിഞ്ഞത്‌-ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത്‌-ഒരു വലിയ സ്‌പൂണ്‍
വെളുത്തുള്ളി- മൂന്നു അല്ലി
പച്ചമുളക്-രണ്ടെണ്ണം
തെങ്ങാകൊത്തു-അര കപ്പ്
കുടംപുളി-രണ്ടു കഷണം
മുളകുപൊടി-രണ്ടു സ്‌പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ സ്‌പൂണ്‍
കുരുമുളകുപൊടി-ഒരു സ്‌പൂണ്‍
മല്ലിപൊടി-രണ്ടു സ്‌പൂണ്‍
ഉപ്പ്-പാകത്തിന്‌
എണ്ണ-ആവശ്യത്തിനു

കറിവേപ്പില-രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ ഞണ്ട് ഉപ്പും കുടമ്പുളിയും,മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ,തെങ്ങകൊത് എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് പൊടികളെല്ലാം ചേര്‍ത്ത് കരുകര്‍പ്പായി വഴറ്റിയെടുക്കണം. ഇതിലേക്ക് വേവിച്ചു വെച്ച ഞണ്ടും ഇട്ടു നന്നായി ഉലര്‍ത്തിയെടുക്കുക. പാകത്തിന്‌ ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം..

kurukku kalan

ആവശ്യമായ സാധനങ്ങള്‍
ഏത്തക്കായ-ഒന്ന്
ചേന അരിഞ്ഞത്‌-അര കപ്പ്
പച്ചമുളക്-രണ്ടെണ്ണം
കുരുമുളകുപൊടി-ഒരു സ്‌പൂണ്‍
തേങ്ങാ-ഒരു മുറി
തൈര്-അര ലിറ്റര്‍
ജീരകം-കാല്‍ സ്‌പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
കടുക്-ഒരു സ്‌പൂണ്‍
വറ്റല്‍മുളക്-രണ്ടെണ്ണം
കറിവേപ്പില-രണ്ടു തണ്ട്
ഉപ്പ്-ആവശ്യത്തിനു
എണ്ണ-പാകത്തിന്‌'

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളം ഒഴിച്ചു എത്തക്കായയും ചേനയും ചേര്‍ത്ത് വേവിക്കുക. പാകത്തിന്‌ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേണം വേവിക്കാന്‍. പകുതി വേവാകുമ്പോള്‍ കുരുമുളകുപൊടി ചേര്‍ക്കുക. വെന്തു വെള്ളം വറ്റിയ ശേഷം തൈര് ഒഴിച്ചു തിളപ്പിക്കുക.കഷണങ്ങള്‍  നന്നായി ഉടക്കണം.  ഇതിലേക്ക് തേങ്ങാ ,ജീരകം,പച്ചമുളക്  എന്നിവ ചേര്‍ത്ത് അരച്ച് ചേര്‍ക്കുക. നന്നായി കുറുകി വരുമ്പോള്‍ കടുക് താളിക്കുക. 

1/02/2011

Beef Thoran

പോത്തിറച്ചി -അര കിലോ
മുളകുപൊടി- ഒരു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഇറച്ചി മസാല- രണ്ടു സ്‌പൂണ്‍
കുരുമുളക് പൊടി- ഒരു സ്‌പൂണ്‍
തേങ്ങാ ചിരകിയത്- അര കപ്പ്
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്‌- കാല്‍ കപ്പ്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
ഉപ്പ്-പാകത്തിന്‌
കടുക്-കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം

ഉണ്ടാക്കുന്ന വിധം

ഇറച്ചിയില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഇറച്ചി മസാല,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വേവിച്ച ശേഷം മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക.(അധികം പൊടിയരുത്.)  ഒരു പാത്രത്തില്‍ തേങ്ങാ, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്‌, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഇറച്ചി മസാല, കറിവേപ്പില, ഉപ്പ് എന്നിവ ഇട്ടു കൈകൊണ്ടു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഇറച്ചി പൊടിച്ചതും ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. അതിലേക്കു ഇറച്ചി കൂട്ട് ചേര്‍ത്ത് നന്നായി ഉലര്‍ത്തി എടുക്കുക.

Beef fry

പോത്തിറച്ചി ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
ഇഞ്ചി അരിഞ്ഞത്‌- കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത്‌- കാല്‍ കപ്പ്
തേങ്ങാ കൊത്ത്- കാല്‍  കപ്പ്
സവാള അരിഞ്ഞത്‌- ഒരു കപ്പ്
പച്ചമുളക്- രണ്ടെണ്ണം
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഇറച്ചി മസാല- രണ്ടു സ്‌പൂണ്‍
കുരുമുളകുപൊടി- ഒരു സ്‌പൂണ്‍
മല്ലിപൊടി- ഒരു സ്‌പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്‌പൂണ്‍
ഉപ്പ്- പാകത്തിന്‌
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം

ഇറച്ചിയില്‍ മുളകുപൊടി, മല്ലിപൊടി,മഞ്ഞള്‍പൊടി, ഇറച്ചി മസാല,ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്‌ എന്നിവ ചേര്‍ത്ത് പാകത്തിന്‌ ഉപ്പും അല്‍പ്പം വെളിച്ചെണ്ണയും ഒഴിച്ചു നന്നായി യോജിപ്പിക്കുക. അല്‍പ്പം വെള്ളം ഒഴിച്ചു പാകത്തിന്‌ വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, തേങ്ങാ കൊത്ത്, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. ഇതിലേക്ക് കാല്‍ സ്‌പൂണ്‍ വീതം മുളകുപൊടി, മഞ്ഞള്‍പൊടി, ഇറച്ചി മസാല,ഒരു സ്‌പൂണ്‍ കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. എല്ലാം നന്നായി വഴന്ന ശേഷം വേവിച്ചു വെച്ച ഇറച്ചി ചേര്‍ത്ത് നന്നായി വറുത്തെടുക്കുക.

12/18/2010

Cabbage Dosa

ദോശ മാവു- ഒരു കപ്പ്
കാബേജ് പൊടിയായി അരിഞ്ഞത്‌- അര കപ്പ്
തേങ്ങാ ചിരകിയത്- കാല്‍ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്‌- രണ്ടെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്‌
കടുക്-അര സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
കറിവേപ്പില-രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കാബേജ്,തേങ്ങാ,പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ്,കറിവേപ്പില എന്നിവ ഇട്ടു നന്നായി കൈകൊണ്ടു തിരുമ്മുക.ഇതിലേക്ക് കടുക് തളിച്ച് ചേര്‍ക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന ദോശ മാവിലേക്ക്‌ ഈ തിരുമ്മിയ കാബേജ് കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിന്‌ ഉപ്പും ചേര്‍ക്കുക. ദോശ കല്ലില്‍ മാവൊഴിച്ച് പരത്തി നന്നായി മൊരിചെടുക്കുക.

Egg Dosa

വേണ്ട ചേരുവകള്‍
പച്ചരി-ഒരു കപ്പ്
ഉഴുന്ന്-കാല്‍ കപ്പ്
മുട്ട- രണ്ടു
സവാള പൊടിയായി അരിഞ്ഞത്‌- ഒരെണ്ണത്തിന്റെ
പച്ചമുളക്- രണ്ടെണ്ണം
തേങ്ങാ ചിരകിയത്- ഒരു സ്‌പൂണ്‍
കുരുമുളക്- അര സ്‌പൂണ്‍
ഉപ്പ് -പാകത്തിന്‌


                                            പച്ചരിയും ഉഴുന്നും 10  മണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ സവാള, പച്ചമുളക്, തേങ്ങാ, കുരുമുളക് എന്നിവ ഇട്ടു പാകത്തിന്‌ ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക.നന്നായി യോജിപ്പിക്കുക. നോണ്‍ സ്ടിക്കില്‍ ഒരു വലിയ തവി മാവൊഴിച്ച് വട്ടത്തില്‍ പരത്തുക. ഇതിലേക്ക് മുട്ട കൂട്ട് മധ്യത്തിലായി ഒഴിക്കുക. സാധാരണ ദോശ പോലെ രണ്ടു വശവും മൊരിചെടുക്കുക. മുട്ട ദോശ തയ്യാര്‍.

fish curry with milk

നല്ല ദശ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ ആക്കിയത് -അര കിലോ
സവാള-ഒന്ന്
ചെറിയ ഉള്ളി-പത്തെണ്ണം
ഇഞ്ചി -രണ്ടു കഷണം
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി-മൂന്നെണ്ണം
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- രണ്ടു സ്‌പൂണ്‍
തേങ്ങാ പാല്‍- ഒരു കപ്പ്
കുടംപുളി- രണ്ടു കഷണം
കറിവേപ്പില-രണ്ടു തണ്ട്
ഉപ്പ്-പാകത്തിന്‌
എണ്ണ- ആവശ്ശ്യത്തിനു

പാകം ചെയ്യുന്ന വിധം


ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്‌, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍ പൊടി, മല്ലിപൊടി എന്നിവ മൂപ്പിക്കുക. കുടം പുളി,ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു കപ്പ് വെള്ളം ഒഴിച്ചു നന്നായി തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. നന്നായി കുറുകി വരുമ്പോള്‍ തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങുക.