പോത്തിറച്ചി -അര കിലോ
മുളകുപൊടി- ഒരു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഇറച്ചി മസാല- രണ്ടു സ്‌പൂണ്‍
കുരുമുളക് പൊടി- ഒരു സ്‌പൂണ്‍
തേങ്ങാ ചിരകിയത്- അര കപ്പ്
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്- കാല്‍ കപ്പ്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
ഉപ്പ്-പാകത്തിന്
കടുക്-കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
ഉണ്ടാക്കുന്ന വിധം
ഇറച്ചിയില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഇറച്ചി മസാല,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വേവിച്ച ശേഷം മിക്സിയില്‍ ഒന്ന് അടിച്ചെടുക്കുക.(അധികം പൊടിയരുത്.) ഒരു പാത്രത്തില്‍ തേങ്ങാ, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഇറച്ചി മസാല, കറിവേപ്പില, ഉപ്പ് എന്നിവ ഇട്ടു കൈകൊണ്ടു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഇറച്ചി പൊടിച്ചതും ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. അതിലേക്കു ഇറച്ചി കൂട്ട് ചേര്‍ത്ത് നന്നായി ഉലര്‍ത്തി എടുക്കുക.
ithu adipoli ayittundallo try cheyyam ketto
ReplyDeletenice one...
ReplyDelete