വേണ്ട ചേരുവകള്‍
പച്ചരി-ഒരു കപ്പ്
ഉഴുന്ന്-കാല്‍ കപ്പ്
മുട്ട- രണ്ടു
സവാള പൊടിയായി അരിഞ്ഞത്- ഒരെണ്ണത്തിന്റെ
പച്ചമുളക്- രണ്ടെണ്ണം
തേങ്ങാ ചിരകിയത്- ഒരു സ്‌പൂണ്‍
കുരുമുളക്- അര സ്‌പൂണ്‍
ഉപ്പ് -പാകത്തിന്
പച്ചരിയും ഉഴുന്നും 10 മണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ സവാള, പച്ചമുളക്, തേങ്ങാ, കുരുമുളക് എന്നിവ ഇട്ടു പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക.നന്നായി യോജിപ്പിക്കുക. നോണ്‍ സ്ടിക്കില്‍ ഒരു വലിയ തവി മാവൊഴിച്ച് വട്ടത്തില്‍ പരത്തുക. ഇതിലേക്ക് മുട്ട കൂട്ട് മധ്യത്തിലായി ഒഴിക്കുക. സാധാരണ ദോശ പോലെ രണ്ടു വശവും മൊരിചെടുക്കുക. മുട്ട ദോശ തയ്യാര്‍.
Nalla perfect mutta dosa..Adipoli pic!
ReplyDelete