9/23/2012

Chicken varutharachathu


ചിക്കന്‍-- ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
സവാള അരിഞ്ഞത്- രണ്ടെണ്ണം
പച്ചമുളക് ചതച്ചത് -നാലെണ്ണം
ഇഞ്ചി ചതച്ചത്- ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- ഒരു സ്പൂണ്‍ 
കറിവേപ്പില- രണ്ടു തണ്ട്
വറ്റല്‍ മുളക്- പത്തെണ്ണം
മല്ലി പൊടി- നാലു സ്പൂണ്‍
ഗരം മസാല- രണ്ടു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
ഉപ്പു-പാകത്തിന്

ഉണ്ടാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങള്‍ മഞ്ഞള്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് വേവിക്കുക.തേങ്ങ, വറ്റല്‍ മുളക്, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വറുത്ത ശേഷം നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. ചിക്കന്‍ മസാല ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരച്ച് വെച്ച തേങ്ങയും പാകത്തിന് ഉപ്പും ചെറുത്‌ അല്‍പ്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേവിച്ചു വെച്ച ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ചാറ് കുറുകുമ്പോള്‍ വാങ്ങാം. 

Chicken ularthiyathu

ചിക്കന്‍- - ഒരു കിലോ
സവാള- നാലെണ്ണം
പച്ചമുളക്-രണ്ടെണ്ണം 
ഇഞ്ചി- വെളുത്തുള്ളി അരച്ചത്‌- രണ്ടു സ്പൂണ്‍
തേങ്ങ കൊത്ത്- കാല്‍ കപ്പു
മഞ്ഞള്‍ പൊടി - കാല്‍ ടീസ് പൂണ്‍
മുളക് പൊടി- രണ്ടു സ്പൂണ്‍
കുരുമുളക് പൊടി- ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍



ഉപ്പു- പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ - ആവശ്യത്തിനു
ചിക്കന്‍ മസാല- ഒരു സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങളില്‍ അല്‍പ്പം മുളക്, മഞ്ഞള്‍, ഗരം മസാല, കുരുമുളക് , ഉപ്പു എന്നിവ പുരട്ടി വെക്കുക. ചീനച്ചടിയില്‍ എണ്ണ ചൂടാക്കി തേങ്ങ കൊത്ത് വഴറ്റുക. ഇതിലേക്ക് കറിവേപ്പില , സവാള, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല, കുരുമുളക് പൊടി ചിക്കന്‍ മസാല എന്നിവ ഇട്ടു നന്നായി വഴറ്റുക. ഇതിലെക്കി ചിക്കന്‍ കഷണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് ചിക്കന്‍ വേവുന്നതിനായി  രണ്ടു മിനിറ്റ് അടച്ചു വെക്കുക.അതിനു ശേഷം അല്‍പ്പം എണ്ണയും കൂടി ഒഴിച്ച്   ഉലര്‍ത്തി എടുക്കാം.

Tawa Chicken


വേണ്ട ചേരുവകള്‍


ചിക്കന്‍- -അര കിലോ
ഇഞ്ചി- വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്- ഒരു കപ്പു
പച്ചമുളക് അരിഞ്ഞത്- ഒരു സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത്- ഒരെണ്ണം
കാപ്സിക്കം - ഒരു ചെറുത്‌
മഞ്ഞള്‍ പൊടി-കാല്‍ ടീസ് പൂണ്‍
മുളക് പൊടി- രണ്ടു സ്പൂണ്‍
ഗരം മസാല- രണ്ടു സ്പൂണ്‍
കശുവണ്ടി അരച്ചത്‌- -ഒരു സ്പൂണ്‍
മല്ലിയില- ഒരു പിടി
ഉപ്പു- പാകത്തിന്
എണ്ണ- ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം
പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഇഞ്ചി-വെളുത്തുള്ളി അരച്ചതിടുക. അതിന്റെ പച്ച മണം മാറുമ്പോള്‍ സവാള, പച്ചമുളക്, എന്നിവ വഴറ്റി പാകമാകുമ്പോള്‍ അതിലേക്കു ഉപ്പു, മഞ്ഞള്‍, മുളക്, ഗരം മസാല, എന്നിവ വഴറ്റിയ ശേഷം തക്കാളി ഇടുക. ഇതിലേക്ക് വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കിയ ചിക്കന്‍ ഇട്ടു നന്നായി വഴറ്റുക. മല്ലിയില ഇട്ടു ഒരു അഞ്ചു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. വെള്ളം  ഒഴിക്കരുത്. ചിക്കന്‍ വെന്തു വരുമ്പോള്‍ കാപ്സിക്കം ഇടുക. ഇതിലേക്ക്  കശുവണ്ടി അരച്ചതും ചേര്‍ത്ത് വീണ്ടും വഴറ്റിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം. 




8/18/2012

Irachi Choru


ചേരുവകള്‍
മട്ടന്‍- --ഒരു കിലോ
ജീരക ശാല അരി- ഒന്നര കിലോ 
സവാള അരിഞ്ഞത്‌-- - മുക്കാല്‍ കിലോ
തക്കാളി- മൂന്ന് വലുത്
മല്ലിയില- ഒരു പിടി
കറിവേപ്പില- നാലു തണ്ട്
വെളുത്തുള്ളി- പത്തെണ്ണം
പച്ചമുളക്- എട്ടെണ്ണം
ഇഞ്ചി- ഒരു വലിയ കഷണം
മഞ്ഞള്‍- -രണ്ടു ടേബിള്‍ സ്പൂണ്‍
മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
ഗരം മസാല- ഒരു ടേബിള്‍ സ്പൂണ്‍ 
ഗ്രാമ്പു, ഏലക്കായ, പട്ട- ഓരോന്നും നാലു മുതല്‍ എട്ടു എണ്ണം വരെ
എണ്ണ- ആവശ്യത്തിനു 
നാരങ്ങ- ഒന്ന്
നെയ്യ- ഒരു സ്പൂണ്‍ 

ഉണ്ടാക്കുന്ന വിധം
പച്ചമുളക് , വെളുത്തുള്ളി,ഇഞ്ചി എന്നിവ ചതച്ചു എടുക്കുക.മട്ടന്‍ , സവാള, തക്കാളി, കുറച്ചു മല്ലിയില, കറിവേപ്പില, ചതച്ച മസാല, മഞ്ഞള്‍, മുളക്, മല്ലി, കുറച്ചു ഗ്രാമ്പു, പട്ട, ഏലക്ക, പാകത്തിന് ഉപ്പു, രണ്ടു സ്പൂണ്‍ എണ്ണ, എന്നിവ എല്ലാം കൂടി ഒരു കുക്കറില്‍ ഇട്ടു ഒരു അര ലിറ്റര്‍ വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക. കുക്കറില്‍ അഞ്ചു വിസില്‍ ആകുമ്പോള്‍ തീ ഓഫ്‌ ചെയ്യുക. ഒരു വലിയ പാത്രത്തില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ എണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ എന്നിവ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു സവാള അരിഞ്ഞത്‌ വഴറ്റുക. ബാക്കി ഗ്രാമ്പു, ഏലക്ക, പട്ട എന്നിവ ചേര്‍ത്ത് വഴറ്റുക. കുക്കറില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഇറച്ചി മുഴുവനും ഇതിലേക്ക് ചേര്‍ക്കുക.(തണുത്ത ശേഷം വേണം ഇറച്ചി കറി ഇതില്‍ ചേര്‍ക്കാന്‍) . ഒരു നാരങ്ങ കുരു കളഞ്ഞ ശേഷം നന്നായി പിഴിഞ്ഞ് ഇതില്‍ ഒഴിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല ചേര്‍ക്കുക. ഒരു പിടി മല്ലിയിലയും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ക്കുക. ഒന്നര കിലോ ജീരകശാല അരി നന്നായി കഴുകി എടുത്ത ശേഷം ഇതിലേക്ക് ചേര്‍ക്കുക. ഒരു അര ലിറ്റര്‍ വെള്ളം കൂടി ഒഴിക്കുക. അതിനു ശേഷം  ഒന്ന് ഇളക്കിയ ശേഷം അടച്ചു വെക്കുക.ഇടയ്ക്കു ഒന്ന് ഇളക്കി കൊടുക്കണം. വേണമെങ്കില്‍ അല്‍പ്പം വെള്ളം കൂടി ഒഴിക്കാം.  ചെറിയ തീയില്‍ ഇരുപതു മിനിറ്റ് കഴിഞ്ഞു തീ ഓഫ്‌ ചെയ്തു മല്ലിയില വിതറി മല്ലിയില ചമ്മന്തിയും അച്ചാറും ചേര്‍ത്ത്   കഴിക്കാം. 

(Courtesy: Food Path, Asianet)

Chicken Chilly Roast

ചേരുവകള്‍
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത്- ഒന്നര  കിലോ
കുരുമുളകുപൊടി- രണ്ടു ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍ പൊടി- അര ടേബിള്‍ സ്പൂണ്‍ 
മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പു- പാകത്തിന്
സവാള- രണ്ടു വലിയത്
വെളുത്തുള്ളി- ഇരുപതു എണ്ണം
ചെറിയ ഉള്ളി- പത്തെണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക്- പത്തെണ്ണം
തക്കാളി- നാലെണ്ണം 
മല്ലിയില- കുറച്ചു
കറിവേപ്പില- രണ്ടു തണ്ട്
സോയ്‌ സോസ്-ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ- ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം
കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി, പാകത്തിന് ഉപ്പു എന്നിവ ചിക്കെനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. വെളുത്തുള്ളി, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അരിഞ്ഞ സവാളയിട്ട്‌ അധികം മൂക്കാതെ വഴറ്റുക.ഇത് ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം അതെ എണ്ണയില്‍ തന്നെ ചിക്കന്‍ വറുത്തെടുക്കുക. അധികം ഫ്രൈ ആകരുത്. ചിക്കന്‍ വറുത്ത എണ്ണയില്‍ തന്നെ ചതച്ച വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ എല്ലാം നന്നായി വഴറ്റുക. കറിവേപ്പില ഇടുക. ഇതിലേക്ക്  തക്കാളി അരിഞ്ഞതും ഇട്ടു വഴറ്റുക. അതിനു ശേഷം വറുത്തു വെച്ച ചിക്കന്‍ ഇട്ടു ഒന്ന് ഇളക്കിയ ശേഷം നേരത്തെ വറുത്തു വെച്ച സവാളയും ചേര്‍ത്ത് ഒരു സ്പൂണ്‍ സോയ സോസും ഒരു സ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് വീണ്ടും ഒന്ന് ഇളക്കിയ ശേഷം മല്ലിയില ഇട്ടു വാങ്ങാം. 


(Courtesy-Lakshmi Nair, Magic oven)



8/07/2012

meen vattichathu



 നല്ല ദശ കട്ടിയുള്ള മീന്‍-- --- -അരകിലോ
മുളക്- നാലു സ്പൂണ്‍
മല്ലി പൊടി- അര സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളക്- അഞ്ചെണ്ണം
കുടം പുളി-നാലു വലിയ കഷണം
എണ്ണ -ആവശ്യത്തിനു
ഉപ്പു- പാകത്തിന്
വെളുത്തുള്ളി- പത്തെണ്ണം
ചെറിയ ഉള്ളി- പത്തെണ്ണം
പച്ചമുളക്-അഞ്ചെണ്ണം
ഇഞ്ചി- ഒരു കഷണം
ഉപ്പു- പാകത്തിന്
കറിവേപ്പില- നാലു  തണ്ട്

തയ്യാറാക്കുന്ന വിധം
മുളക്,മഞ്ഞള്‍, മല്ലി, കുരുമുളക് എന്നിവ നന്നായി അരക്കുക. വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ ഇതില്‍ കുറച്ചു അരപ്പെടുത്തു അല്‍പ്പം ഉപ്പും ചേര്‍ത്ത് പുരട്ടി വെക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി,  ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി വഴറ്റി മാറ്റി വെക്കുക. കുടം പുളി കീറി  ഒരു ഗ്ലാസ്‌ ഉപ്പു വെള്ളത്തില്‍ തിളപ്പിക്കുക. മീന്‍ ചട്ടിയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനു ശേഷം രണ്ടു തണ്ട് കറിവേപ്പില, അല്‍പ്പം വഴറ്റിയ ഉള്ളി, കുറച്ചു പുളി കഷണങ്ങള്‍ എന്നിവ നിരത്തുക. ഇതിനു മേലെ പകുതി മീന്‍ കഷണങ്ങള്‍ നിരത്തുക. വീണ്ടും ഇതേ പോലെ തന്നെ ബാക്കി കറിവേപ്പില, പുളി കഷണങ്ങള്‍, വഴറ്റി വെച്ചിരിക്കുന്ന ബാക്കി ഉള്ളി എന്നിവ നിരത്തി ബാക്കി മീന്‍ കഷണങ്ങള്‍ കൂടി നിരത്തുക. മറ്റൊരു ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് മീന്‍ കഷണങ്ങളില്‍ പുരട്ടിയ ബാക്കി അരപ്പ് ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് പുളി വെള്ളം കൂടി ചേര്‍ത്ത് ഒന്ന് തിളച്ച ശേഷം മീന്‍ ചട്ടിയില്‍ മീന്‍ കഷണങ്ങള്‍ക്ക് മേലെ ഒഴിക്കുക. ഇതിനു മേലെ രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ഒന്ന് ചുറ്റിച്ചു വെക്കുക. ചെറിയ തീയില്‍ മീന്‍ തിളപ്പിച്ച്‌ വേവിച്ച ശേഷം വീണ്ടും അല്പം എണ്ണ ഒഴിച്ച് അടുപ്പില്‍ നിന്നും വാങ്ങാം. 

Kuzhi paniyaram (Tamil Dish)

ചേരുവകള്‍ 

പച്ചരി - ഒരു കപ്പു
പുഴുക്കലരി - ഒരു കപ്പു
ഉഴുന്ന് - കാല്‍ കപ്പു
മുട്ട -ഒന്ന്
സവാള -ഒരു കപ്പു
ഇഞ്ചി -ഒരു കഷണം
പച്ചമുളക് -നാലു
കറിവേപ്പില-ഒരു  തണ്ട്
എണ്ണ- ആവശ്യത്തിനു
ഉപ്പു- പാകത്തിന്

ചമ്മന്തി ഉണ്ടാക്കുന്ന വിധം

ഒരു മുറി തേങ്ങ ചിരകിയത്, രണ്ടു കഷണം ചെറിയ ഉള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ടു പച്ചമുളക്, പാകത്തിന് ഉപ്പു എന്നിവ നന്നായി അരക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച്‌ ഇതില്‍ ചേര്‍ക്കുക.


കുഴി പനിയാരം  ഉണ്ടാക്കുന്ന വിധം
പച്ചരി, പുഴുക്കലരി, ഉഴുന്ന് എന്നിവ നാലു മണികൂര്‍ വെള്ളത്തില്‍ ഇട്ട ശേഷം നന്നായി അരക്കുക. ചീന ചട്ടിയില്‍  എണ്ണ ചൂടാക്കി സവാള, ഇഞ്ചി,കറിവേപ്പില, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞു പാകത്തിന് ഉപ്പു ചേര്‍ത്ത് നന്നായി വഴറ്റുക.അരച്ച് വെച്ച മാവിലേക്ക്‌ വഴറ്റിയ സാധനങ്ങള്‍ ഇട്ടു മുട്ടയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.അല്‍പ്പം മല്ലിയിലയും ചേര്‍ക്കാം.  ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഉണ്ണിയപ്പ തട്ടില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഓരോ തവി മാവു തട്ടില്‍ ഒഴിക്കുക. ഉണ്ണി അപ്പം ഉണ്ടാക്കുന്നത് പോലെ രണ്ടു വശവും മറിച്ചിട്ട് നന്നായി മൊരിച്ച് എടുക്കാം. ചൂടോടെ തേങ്ങ ചമ്മന്തി കൂട്ടി കഴിക്കാം.




7/13/2012

Beef Rotti (Sreelankan Dish)



വേണ്ട ചേരുവകള്‍ 

ബീഫ് ചെറിയ കഷണങ്ങള്‍ ആകിയത് -അര കിലോ
മൈദാ -ഒരു കപ്പു
സവാള- കാല്‍ കിലോ
ഇഞ്ചി -ഒരു കഷണം

വെളുത്തുള്ളി-നാലെണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് -രണ്ടു സ്പൂണ്‍
മുളകുപൊടി -രണ്ടു സ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി -ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
ഇറച്ചി മസാല- ഒരു സ്പൂണ്‍
ഉപ്പ്  -പാകത്തിന്
എണ്ണ -ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

മൈദാ ചപ്പാത്തിയുടെ പാകത്തിന് എണ്ണയും ഉപ്പും ചേര്‍ത്ത് കുഴച്ചു വെക്കുക. മൂന്നു മണിക്കൂര്‍ എങ്കിലും മാവു വെക്കണം .ബീഫ്  മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് പകുതി വേവിക്കുക. അതിനു ശേഷം എണ്ണയില്‍ വറുത്തെടുക്കുക തണുത്ത ശേഷം ചെറുതായി മിന്‍സ് ചെയ്യുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള,ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി,എന്നിവ വഴറ്റുക ഇതിലേക്ക് എല്ലാ പൊടികളും ചേര്‍ത്ത് ഒന്ന് വഴറ്റിയ ശേഷം മിന്‍സ് ചെയ്ത ഇറച്ചിയും ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ക്കുക .
തയ്യാറാക്കി വെച്ച മാവു നീളത്തില്‍ പരത്തുക  അതിനുള്ളില്‍ ബീഫ് കൂട്ട് ഇട്ടു മടക്കുക. വശങ്ങള്‍ അല്‍പ്പം വെള്ളം തൊട്ടു ഒട്ടിക്കുക .ദോശ കല്ലില്‍ ഒരു സ്പൂണ്‍ എണ്ണ തൂക്കുക. ബീഫ് കൂട്ട് ചേര്‍ത്ത് മടക്കിയ റൊട്ടി ഇട്ടു ചപ്പാത്തി പോലെ  രണ്ടു വശവും മറിച്ചിട്ട് മൊരിച്ചെടുക്കുക .നാല് മണി പലഹാരം ആയി കഴിക്കാം

Bachelor's Chicken Curry



ചേരുവകള്‍ 

ചിക്കന്‍ - ഒരു കിലോ 
സവാള അരിഞ്ഞത് - രണ്ടു  കപ്പ് 
ഇഞ്ചി - ഒരു കഷണം 

വെളുത്തുള്ളി-നാലെണ്ണം 
പച്ചമുളക്‌ - നാലെണ്ണം 
തേങ്ങയുടെ രണ്ടാം പാല്‍ - ഒരു കപ്പ് 
തേങ്ങയുടെ ഒന്നാം പാല്‍- -- അര കപ്പ് 
മുളക്പൊടി - നാല് സ്പൂണ്‍ 
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍ 
മല്ലിപൊടി - നാല് സ്പൂണ്‍ 
ചിക്കന്‍ മസാല-രണ്ടു സ്പൂണ്‍ 
കുരുമുളക്പൊടി - നാലു സ്പൂണ്‍
ഗരം മസാല-ഒരു സ്പൂണ്‍  
കറിവേപ്പില - രണ്ടു തണ്ട് 
ഉപ്പു- പാകത്തിന് 
വെളിച്ചെണ്ണ- ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം 

ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി ,പച്ചമുളക്‌ ,വെളുത്തുള്ളി,കറിവേപ്പില  എന്നിവ നന്നായി വഴറ്റുക .അതിലേക്കു മുളകുപൊടി ,മല്ലിപൊടി ,മഞ്ഞള്‍പൊടി ,ചിക്കന്‍ മസാല , കുരുമുളക് പൊടി എന്നിവ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വൃത്തിയാക്കിയ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഒന്ന് വഴറ്റുക. പാകത്തിന് ഉപ്പു ചേര്‍ക്കുക. അതിനു ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ നന്നായി വെന്തു വരുമ്പോള്‍ തേങ്ങയുടെ ഒന്നാം പാലില്‍ ഒരു സ്പൂണ്‍ ഗരം മസാല ഇട്ടു ഇളക്കി കറിയില്‍ ഒഴിച്ച് വാങ്ങാം.

12/01/2011

Butter Chicken

വേണ്ട സാധനങ്ങള്‍


ചിക്കന്‍ എല്ലില്ലാത്ത കഷണങ്ങള്‍- അര കിലോ
മുളക് പൊടി-രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
മല്ലിപൊടി- നാലു സ്പൂണ്‍
ജീരക പൊടി- ഒരു സ്പൂണ്‍
ഗരം മസാല- നാലു സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-ഒരു സ്പൂണ്‍
തൈര്- രണ്ടു സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത്-അര കപ്പു
ഇഞ്ചി അരിഞ്ഞത്-ഒരു കഷണം
വെളുത്തുള്ളി അരിഞ്ഞത്- നാലു കഷണം
തക്കാളി അരിഞ്ഞത്- ഒന്ന്
ഗ്രാമ്പൂ-രണ്ടെണ്ണം
കറുവപ്പട്ട- ഒരു കഷണം
ഏലക്ക- ഒന്ന്
ബട്ടര്‍- രണ്ടു സ്പൂണ്‍
ക്രീം/പാല്‍-രണ്ടു സ്പൂണ്‍
എണ്ണ  - ആവശ്യത്തിനു
കറിവേപ്പില- രണ്ടു തണ്ട്
മല്ലിയില - രണ്ടു തണ്ട്

ഉപ്പു-പാകത്തിന്
വെള്ളം- കാല്‍ കപ്പു

ഉണ്ടാക്കുന്ന വിധം
ഒരു സ്പൂണ്‍ മുളക് പൊടി, ഒരു സ്പൂണ്‍ മല്ലി പൊടി, ഒരു സ്പൂണ്‍ ഗരം മസാല, തൈര്, ഉപ്പു എന്നിവ ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി പത്തു മിനിറ്റ് ഫ്രിഡ്ജില്‍ വെച്ച ശേഷം എണ്ണയില്‍ വറുക്കുക. അധികം മൊരിയരുത്.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപട്ട, ഏലക്ക എന്നിവ വഴറ്റുക. അതിലേക്കു സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ വഴറ്റുക. ഇത് തണുത്ത ശേഷം അരച്ച് പേസ്റ്റ് ആക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ബാക്കിയുള്ള മഞ്ഞള്‍ പൊടി, മല്ലിപൊടി, മുളക് പൊടി, ഗരം മസാല, ജീരക പൊടി എന്നിവ വഴറ്റുക. ഇതിലേക്ക് അരച്ച കൂട്ടും ചേര്‍ത്ത് നന്നായി വഴറ്റുക.(എരിവു നോക്കി വേണം മുളക് പൊടി ഇടാന്‍. ബട്ടര്‍ ചിക്കെന് അധികം എരിവു വേണ്ട.)ഇതിലേക്ക് വെള്ളം ഒഴിച്ച് ഒന്ന് തിളച്ച ശേഷം വറുത്ത ചിക്കന്‍ കഷണങ്ങള്‍ ചേര്‍ക്കുക.പാകത്തിന് ഉപ്പും ചേര്‍ക്കുക.  ചാറ് കുറുകിയ ശേഷം ഇതിലേക്ക് ക്രീം, രണ്ടു സ്പൂണ്‍ ബട്ടര്‍, മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങാം. മധുരം ഇഷ്ടമുള്ളവര്‍ക്ക് അര സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ക്കാം.