7/13/2012

Beef Rotti (Sreelankan Dish)



വേണ്ട ചേരുവകള്‍ 

ബീഫ് ചെറിയ കഷണങ്ങള്‍ ആകിയത് -അര കിലോ
മൈദാ -ഒരു കപ്പു
സവാള- കാല്‍ കിലോ
ഇഞ്ചി -ഒരു കഷണം

വെളുത്തുള്ളി-നാലെണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് -രണ്ടു സ്പൂണ്‍
മുളകുപൊടി -രണ്ടു സ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി -ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
ഇറച്ചി മസാല- ഒരു സ്പൂണ്‍
ഉപ്പ്  -പാകത്തിന്
എണ്ണ -ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

മൈദാ ചപ്പാത്തിയുടെ പാകത്തിന് എണ്ണയും ഉപ്പും ചേര്‍ത്ത് കുഴച്ചു വെക്കുക. മൂന്നു മണിക്കൂര്‍ എങ്കിലും മാവു വെക്കണം .ബീഫ്  മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് പകുതി വേവിക്കുക. അതിനു ശേഷം എണ്ണയില്‍ വറുത്തെടുക്കുക തണുത്ത ശേഷം ചെറുതായി മിന്‍സ് ചെയ്യുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള,ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി,എന്നിവ വഴറ്റുക ഇതിലേക്ക് എല്ലാ പൊടികളും ചേര്‍ത്ത് ഒന്ന് വഴറ്റിയ ശേഷം മിന്‍സ് ചെയ്ത ഇറച്ചിയും ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ക്കുക .
തയ്യാറാക്കി വെച്ച മാവു നീളത്തില്‍ പരത്തുക  അതിനുള്ളില്‍ ബീഫ് കൂട്ട് ഇട്ടു മടക്കുക. വശങ്ങള്‍ അല്‍പ്പം വെള്ളം തൊട്ടു ഒട്ടിക്കുക .ദോശ കല്ലില്‍ ഒരു സ്പൂണ്‍ എണ്ണ തൂക്കുക. ബീഫ് കൂട്ട് ചേര്‍ത്ത് മടക്കിയ റൊട്ടി ഇട്ടു ചപ്പാത്തി പോലെ  രണ്ടു വശവും മറിച്ചിട്ട് മൊരിച്ചെടുക്കുക .നാല് മണി പലഹാരം ആയി കഴിക്കാം

No comments:

Post a Comment

how you feel it?