ചിക്കന്‍-- ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
സവാള അരിഞ്ഞത്- രണ്ടെണ്ണം
ഇഞ്ചി ചതച്ചത്- ഒരു സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- ഒരു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
വറ്റല്‍ മുളക്- പത്തെണ്ണം
മല്ലി പൊടി- നാലു സ്പൂണ്‍
ഗരം മസാല- രണ്ടു സ്പൂണ്‍
ചിക്കന്‍ മസാല- ഒരു സ്പൂണ്‍
ഉപ്പു-പാകത്തിന്
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ കഷണങ്ങള്‍ മഞ്ഞള്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് വേവിക്കുക.തേങ്ങ, വറ്റല്‍ മുളക്, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വറുത്ത ശേഷം നന്നായി അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു നന്നായി വഴറ്റുക. ചിക്കന്‍ മസാല ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അരച്ച് വെച്ച തേങ്ങയും പാകത്തിന് ഉപ്പും ചെറുത് അല്‍പ്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേവിച്ചു വെച്ച ചിക്കന്‍ കഷണങ്ങള്‍ കൂടി ചേര്‍ത്ത് ചാറ് കുറുകുമ്പോള്‍ വാങ്ങാം.
Added to http://www.123malayalee.com/recipes-blogs/c/4gy
ReplyDeleteThanks