8/07/2012

Kuzhi paniyaram (Tamil Dish)

ചേരുവകള്‍ 

പച്ചരി - ഒരു കപ്പു
പുഴുക്കലരി - ഒരു കപ്പു
ഉഴുന്ന് - കാല്‍ കപ്പു
മുട്ട -ഒന്ന്
സവാള -ഒരു കപ്പു
ഇഞ്ചി -ഒരു കഷണം
പച്ചമുളക് -നാലു
കറിവേപ്പില-ഒരു  തണ്ട്
എണ്ണ- ആവശ്യത്തിനു
ഉപ്പു- പാകത്തിന്

ചമ്മന്തി ഉണ്ടാക്കുന്ന വിധം

ഒരു മുറി തേങ്ങ ചിരകിയത്, രണ്ടു കഷണം ചെറിയ ഉള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ടു പച്ചമുളക്, പാകത്തിന് ഉപ്പു എന്നിവ നന്നായി അരക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച്‌ ഇതില്‍ ചേര്‍ക്കുക.


കുഴി പനിയാരം  ഉണ്ടാക്കുന്ന വിധം
പച്ചരി, പുഴുക്കലരി, ഉഴുന്ന് എന്നിവ നാലു മണികൂര്‍ വെള്ളത്തില്‍ ഇട്ട ശേഷം നന്നായി അരക്കുക. ചീന ചട്ടിയില്‍  എണ്ണ ചൂടാക്കി സവാള, ഇഞ്ചി,കറിവേപ്പില, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞു പാകത്തിന് ഉപ്പു ചേര്‍ത്ത് നന്നായി വഴറ്റുക.അരച്ച് വെച്ച മാവിലേക്ക്‌ വഴറ്റിയ സാധനങ്ങള്‍ ഇട്ടു മുട്ടയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.അല്‍പ്പം മല്ലിയിലയും ചേര്‍ക്കാം.  ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഉണ്ണിയപ്പ തട്ടില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഓരോ തവി മാവു തട്ടില്‍ ഒഴിക്കുക. ഉണ്ണി അപ്പം ഉണ്ടാക്കുന്നത് പോലെ രണ്ടു വശവും മറിച്ചിട്ട് നന്നായി മൊരിച്ച് എടുക്കാം. ചൂടോടെ തേങ്ങ ചമ്മന്തി കൂട്ടി കഴിക്കാം.




No comments:

Post a Comment

how you feel it?