8/18/2012

Chicken Chilly Roast

ചേരുവകള്‍
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയത്- ഒന്നര  കിലോ
കുരുമുളകുപൊടി- രണ്ടു ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍ പൊടി- അര ടേബിള്‍ സ്പൂണ്‍ 
മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പു- പാകത്തിന്
സവാള- രണ്ടു വലിയത്
വെളുത്തുള്ളി- ഇരുപതു എണ്ണം
ചെറിയ ഉള്ളി- പത്തെണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക്- പത്തെണ്ണം
തക്കാളി- നാലെണ്ണം 
മല്ലിയില- കുറച്ചു
കറിവേപ്പില- രണ്ടു തണ്ട്
സോയ്‌ സോസ്-ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ- ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം
കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി, പാകത്തിന് ഉപ്പു എന്നിവ ചിക്കെനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. വെളുത്തുള്ളി, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അരിഞ്ഞ സവാളയിട്ട്‌ അധികം മൂക്കാതെ വഴറ്റുക.ഇത് ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം അതെ എണ്ണയില്‍ തന്നെ ചിക്കന്‍ വറുത്തെടുക്കുക. അധികം ഫ്രൈ ആകരുത്. ചിക്കന്‍ വറുത്ത എണ്ണയില്‍ തന്നെ ചതച്ച വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ എല്ലാം നന്നായി വഴറ്റുക. കറിവേപ്പില ഇടുക. ഇതിലേക്ക്  തക്കാളി അരിഞ്ഞതും ഇട്ടു വഴറ്റുക. അതിനു ശേഷം വറുത്തു വെച്ച ചിക്കന്‍ ഇട്ടു ഒന്ന് ഇളക്കിയ ശേഷം നേരത്തെ വറുത്തു വെച്ച സവാളയും ചേര്‍ത്ത് ഒരു സ്പൂണ്‍ സോയ സോസും ഒരു സ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് വീണ്ടും ഒന്ന് ഇളക്കിയ ശേഷം മല്ലിയില ഇട്ടു വാങ്ങാം. 


(Courtesy-Lakshmi Nair, Magic oven)



No comments:

Post a Comment

how you feel it?