8/18/2012

Irachi Choru


ചേരുവകള്‍
മട്ടന്‍- --ഒരു കിലോ
ജീരക ശാല അരി- ഒന്നര കിലോ 
സവാള അരിഞ്ഞത്‌-- - മുക്കാല്‍ കിലോ
തക്കാളി- മൂന്ന് വലുത്
മല്ലിയില- ഒരു പിടി
കറിവേപ്പില- നാലു തണ്ട്
വെളുത്തുള്ളി- പത്തെണ്ണം
പച്ചമുളക്- എട്ടെണ്ണം
ഇഞ്ചി- ഒരു വലിയ കഷണം
മഞ്ഞള്‍- -രണ്ടു ടേബിള്‍ സ്പൂണ്‍
മുളക് പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
ഗരം മസാല- ഒരു ടേബിള്‍ സ്പൂണ്‍ 
ഗ്രാമ്പു, ഏലക്കായ, പട്ട- ഓരോന്നും നാലു മുതല്‍ എട്ടു എണ്ണം വരെ
എണ്ണ- ആവശ്യത്തിനു 
നാരങ്ങ- ഒന്ന്
നെയ്യ- ഒരു സ്പൂണ്‍ 

ഉണ്ടാക്കുന്ന വിധം
പച്ചമുളക് , വെളുത്തുള്ളി,ഇഞ്ചി എന്നിവ ചതച്ചു എടുക്കുക.മട്ടന്‍ , സവാള, തക്കാളി, കുറച്ചു മല്ലിയില, കറിവേപ്പില, ചതച്ച മസാല, മഞ്ഞള്‍, മുളക്, മല്ലി, കുറച്ചു ഗ്രാമ്പു, പട്ട, ഏലക്ക, പാകത്തിന് ഉപ്പു, രണ്ടു സ്പൂണ്‍ എണ്ണ, എന്നിവ എല്ലാം കൂടി ഒരു കുക്കറില്‍ ഇട്ടു ഒരു അര ലിറ്റര്‍ വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക. കുക്കറില്‍ അഞ്ചു വിസില്‍ ആകുമ്പോള്‍ തീ ഓഫ്‌ ചെയ്യുക. ഒരു വലിയ പാത്രത്തില്‍ അഞ്ചു ടേബിള്‍ സ്പൂണ്‍ എണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ എന്നിവ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു സവാള അരിഞ്ഞത്‌ വഴറ്റുക. ബാക്കി ഗ്രാമ്പു, ഏലക്ക, പട്ട എന്നിവ ചേര്‍ത്ത് വഴറ്റുക. കുക്കറില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഇറച്ചി മുഴുവനും ഇതിലേക്ക് ചേര്‍ക്കുക.(തണുത്ത ശേഷം വേണം ഇറച്ചി കറി ഇതില്‍ ചേര്‍ക്കാന്‍) . ഒരു നാരങ്ങ കുരു കളഞ്ഞ ശേഷം നന്നായി പിഴിഞ്ഞ് ഇതില്‍ ഒഴിക്കുക. ഒരു ടേബിള്‍ സ്പൂണ്‍ ഗരം മസാല ചേര്‍ക്കുക. ഒരു പിടി മല്ലിയിലയും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ക്കുക. ഒന്നര കിലോ ജീരകശാല അരി നന്നായി കഴുകി എടുത്ത ശേഷം ഇതിലേക്ക് ചേര്‍ക്കുക. ഒരു അര ലിറ്റര്‍ വെള്ളം കൂടി ഒഴിക്കുക. അതിനു ശേഷം  ഒന്ന് ഇളക്കിയ ശേഷം അടച്ചു വെക്കുക.ഇടയ്ക്കു ഒന്ന് ഇളക്കി കൊടുക്കണം. വേണമെങ്കില്‍ അല്‍പ്പം വെള്ളം കൂടി ഒഴിക്കാം.  ചെറിയ തീയില്‍ ഇരുപതു മിനിറ്റ് കഴിഞ്ഞു തീ ഓഫ്‌ ചെയ്തു മല്ലിയില വിതറി മല്ലിയില ചമ്മന്തിയും അച്ചാറും ചേര്‍ത്ത്   കഴിക്കാം. 

(Courtesy: Food Path, Asianet)

No comments:

Post a Comment

how you feel it?