ചേരുവകള്‍
ചിക്കന്‍ - ഒരു കിലോ
സവാള അരിഞ്ഞത് - രണ്ടു കപ്പ്
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി-നാലെണ്ണം
പച്ചമുളക് - നാലെണ്ണം
തേങ്ങയുടെ രണ്ടാം പാല്‍ - ഒരു കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍- -- അര കപ്പ്
മുളക്പൊടി - നാല് സ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
മല്ലിപൊടി - നാല് സ്പൂണ്‍
ചിക്കന്‍ മസാല-രണ്ടു സ്പൂണ്‍
കുരുമുളക്പൊടി - നാലു സ്പൂണ്‍
ഗരം മസാല-ഒരു സ്പൂണ്‍
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പു- പാകത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി,കറിവേപ്പില എന്നിവ നന്നായി വഴറ്റുക .അതിലേക്കു മുളകുപൊടി ,മല്ലിപൊടി ,മഞ്ഞള്‍പൊടി ,ചിക്കന്‍ മസാല , കുരുമുളക് പൊടി എന്നിവ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വൃത്തിയാക്കിയ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഒന്ന് വഴറ്റുക. പാകത്തിന് ഉപ്പു ചേര്‍ക്കുക. അതിനു ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ നന്നായി വെന്തു വരുമ്പോള്‍ തേങ്ങയുടെ ഒന്നാം പാലില്‍ ഒരു സ്പൂണ്‍ ഗരം മസാല ഇട്ടു ഇളക്കി കറിയില്‍ ഒഴിച്ച് വാങ്ങാം.
No comments:
Post a Comment
how you feel it?