10/10/2011

Mango pickle

മാങ്ങാ ചെറിയ കഷണങ്ങള്‍ ആക്കിയത്- അര കിലോ
മുളക് പൊടി- നാലു  സ്പൂണ്‍
കായം- കാല്‍ സ്പൂണ്‍
ഉലുവ പൊടി- കാല്‍ സ്പൂണ്‍
ഉപ്പു- പാകത്തിന്
വിനാഗിരി- കാല്‍ കപ്പു
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

അരിഞ്ഞ മാങ്ങയില്‍ മുളകുപൊടി, കായം, ഉലുവ പൊടി, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. വിനാഗിരിയില്‍ കാല്‍ കപ്പു വെള്ളം, ഉപ്പു എന്നിവ ചേര്‍ത്ത് തിളപ്പിച്ച്‌ തണുത്ത ശേഷം മാങ്ങയില്‍ ഒഴിക്കുക. ഇതിലേക്ക് കടുക് തളിക്കുക. തണുത്ത ശേഷം കുപ്പിയില്‍ ആക്കാം.



kappa beef biriyani

കപ്പ ചെറിയ കഷണങ്ങള്‍ ആക്കിയത്- ഒരു കിലോ
ബീഫ് - അര കിലോ
മഞ്ഞള്‍ പൊടി-കാല്‍ ടീസ്പൂണ്‍
മുളകുപൊടി- രണ്ടു സ്പൂണ്‍
കുരുമുളക് പൊടി- രണ്ടു സ്പൂണ്‍
ഇഞ്ചി-ഒരു കഷണം
വെളുത്തുള്ളി- നാലു കഷണം
പച്ചമുളക്- രണ്ടെണ്ണം
ഇറച്ചി മസാല- മൂന്ന് സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്‍
തേങ്ങ ചിരകിയത്- കാല്‍ കപ്പു
മല്ലിപൊടി- ഒരു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്- ഒരു സ്പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
എണ്ണ- ആവശ്യത്തിനു
ഉപ്പു- പാകത്തിന് 

ഉണ്ടാക്കുന്ന വിധം

കപ്പ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇറച്ചി മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഇറച്ചി മസാല, മുളക് പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഉപ്പു എന്നിവ ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വേവിച്ച കപ്പയും ഇറച്ചിയും ചേര്‍ത്ത് നന്നായി ഇളക്കുക. മറ്റൊരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി തേങ്ങ, മല്ലിപൊടി, അല്‍പ്പം മുളക് പൊടി എന്നിവ ഇട്ടു നന്നായി വറുക്കുക. ഇത് കപ്പയില്‍ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം കടുക് തളിക്കുക. 

9/28/2011

Pottatto coconut milk curry

വേണ്ട സാധനങ്ങള്‍

ഉരുളകിഴങ്ങ് കഷണങ്ങള്‍ ആക്കിയത്-അര കിലോ
സവാള നീളത്തില്‍ അരിഞ്ഞത്- അര കപ്പു
ഇഞ്ചി അരിഞ്ഞത്- ഒരു കഷണം
വെളുത്തുള്ളി അരിഞ്ഞത്- നാലെണ്ണം
പച്ചമുളക്-രണ്ടെണ്ണം
തേങ്ങാപാല്‍-ഒരു കപ്പു
മഞ്ഞള്‍ പൊടി-കാല്‍ ടീസ്പൂണ്‍
ഉപ്പു-പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
കടുക്- അര സ്പൂണ്‍
വറ്റല്‍മുളക്- നാലെണ്ണം
എണ്ണ-ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക.ഇതിലേക്ക് അരിഞ്ഞ ഉരുളകിഴങ്ങ്, സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്,കറിവേപ്പില,  എന്നിവ ഇട്ടു നന്നായി വഴറ്റുക. മഞ്ഞള്‍പൊടി , പാകത്തിന് ഉപ്പു എന്നിവ ചേര്‍ക്കുക. അല്‍പ്പം വെള്ളം ഒഴിച്ച് നന്നായി വേവിക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ നന്നായി ഉടക്കുക. ചാറ് കുറുകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക. 

9/27/2011

Chemmeen fry

ചെമ്മീന്‍ വൃത്തിയാക്കിയത് - ഒരു കപ്പു
സവാള-കാല്‍ കപ്പു
ഇഞ്ചി അരിഞ്ഞത്-രണ്ടു സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്- രണ്ടു സ്പൂണ്‍
പച്ചമുളക്-രണ്ടെണ്ണം
കുരുമുളക് പൊടി- ഒരു സ്പൂണ്‍
മുളക് പൊടി- രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍
ഉപ്പു-പാകത്തിന്
ഗരം മസാല- ഒരു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
ഉപ്പു-പാകത്തിന്

ഉണ്ടാക്കുന്ന വിധം

ചെമ്മീന്‍ മുളകുപൊടി, മഞ്ഞള്‍ പൊടി, ഉപ്പു, കുരുമുളക് എന്നിവ പുരട്ടി വറുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ അതിലേക്കു മുളകുപൊടി, അല്‍പ്പം കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് വറുത്ത ചെമ്മീനും പാകത്തിന് ഉപ്പും ചേര്‍ത്ത് കറിവേപ്പിലയും ഇട്ടു നന്നായി ഫ്രൈ ആക്കുക. 

9/25/2011

Beef Pottatto Curry

ആവശ്യമായ സാധനങ്ങള്‍

ബീഫ് - അര കിലോ
ഉരുളകിഴങ്ങ്- രണ്ടെണ്ണം
സവാള അരിഞ്ഞത്- കാല്‍ കപ്പു
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- രണ്ടു സ്പൂണ്‍
ഇറച്ചി  മസാല- രണ്ടു-മൂന്നു സ്പൂണ്‍
മുളകുപൊടി- രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ സ്പൂണ്‍

ഉപ്പു-പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം
ബീഫ്, മഞ്ഞള്‍ പൊടി,മുളക് പൊടി, ഇറച്ചി മസാല, ഉപ്പു എന്നിവ ചേര്‍ത്ത് വേവിക്കുക. ഉരുളകിഴങ്ങ് എണ്ണയില്‍ വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് അല്‍പ്പം മുളകുപൊടി, ഇറച്ചി മസാല എന്നിവ ഇട്ടു വഴറ്റുക. വേവിച്ചു വെച്ച ഇറച്ചി, വറുത്ത ഉരുളകിഴങ്ങ് എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ചാറ് കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.

9/18/2011

ayila kudampuli ittathu

അയില കഷണങ്ങള്‍ ആക്കിയത്- അര കിലോ
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്- രണ്ടു സ്പൂണ്‍
മുളകുപൊടി-നാലു,അഞ്ചു സ്പൂണ്‍
മഞ്ഞള്‍ പൊടി-കാല്‍ സ്പൂണ്‍
ഉപ്പു- പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-ആവശ്യത്തിനു
കുടംപുളി- നാലു കഷണം
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം

ഉണ്ടാക്കുന്ന വിധം


കറിച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക.ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.  മുളകുപൊടി, മഞ്ഞള്‍ പൊടി, ഉപ്പു എന്നിവ കുറച്ചു വെള്ളത്തില്‍ കലക്കി പേസ്റ്റ് രൂപത്തില്‍ ആക്കുക. കടുക് തളിച്ചതിലേക്ക് ഈ പേസ്റ്റ് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് കുടംപുളി ഇട്ടു ഒരു കപ്പു വെള്ളവും ഒഴിച്ച് തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം അയില കഷണങ്ങള്‍ ഇടുക. കഷണഗ്ല വെന്തു കഴിയുമോബ്ല്‍ അടുപ്പില്‍ നിന്നും ഇറക്കി ഒരു സ്പൂണ്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കുക. 

9/17/2011

unakka irachi fry

ബീഫ് ഉണക്കിയത്- നാലു കഷണം
വെളുത്തുള്ളി ചതച്ചത്- അഞ്ചെണ്ണം
കുരുമുളക് ചതച്ചത്- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ-പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉണക്ക ഇറച്ചി ഒരു മണികൂര്‍ വെള്ളത്തില്‍ ഇട്ട ശേഷം നന്നായി പിഴിഞ്ഞെടുക്കുക. ഇത് നീളത്തില്‍ അരിയുകയോ ചെറിയ കഷണങ്ങള്‍ ആക്കുകയോ ചെയ്യുക. ചെറിയ കഷണങ്ങള്‍ ആക്കി കല്ലില്‍ ചതചെടുതാലും മതി. ചീനച്ചട്ടിയില്‍  എണ്ണ ചൂടാക്കി വെളുത്തുള്ളി , കുരുമുളക് എന്നിവ വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇതിലേക്ക് ഇറച്ചി ഇടുകുക. നന്നായി ഫ്രൈ ആക്കി എടുക്കുക. ഉപ്പു ഇറച്ചിയില്‍ ഉണ്ടാകും. വേണമെങ്കില്‍ വീണ്ടും ചേര്‍ത്താല്‍ മതി. അല്‍പ്പം ഗരം മസാലയും ചേര്‍ത്താല്‍ നല്ലതാണു. 

ഓലന്‍




കുമ്പളങ്ങ ചെറുതായി അരിഞ്ഞത്‌- 300 ഗ്രാം
വന്‍പയര്‍- 100 ഗ്രാം
പച്ചമുളക്- അഞ്ചെണ്ണം
വെളിച്ചെണ്ണ- പാകത്തിന്‌
തേങ്ങാ- ഒരു മുറി
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്-പാകത്തിന്‌
 
പാകം ചെയ്യുന്ന വിധം

കുമ്പളങ്ങ അറിഞ്ഞതും വന്‍പയറും പച്ചമുളകും പാകത്തിന്‌ ഉപ്പും ചേര്‍ത്ത് വേവിക്കുക(വന്‍പയര്‍ കുറച്ച്‌ നേരം വെള്ളത്തില്‍ ഇട്ടു വെച്ചാല്‍ വേഗം വെന്തു കിട്ടും. അല്ലെങ്കില്‍ വന്‍പയര്‍ വേറെ വേവിച്ചു ചേര്‍ത്താലും മതി). ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് കഷണഗല്‍ വേവിക്കുക. നന്നായി വെന്ത ശേഷം ഒന്നാം പല ഒഴിക്കുക. അല്‍പ്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം.

9/13/2011

Ethappazham puttu

വേണ്ട സാധനങ്ങള്‍

അരിപ്പൊടി- രണ്ടു കപ്പു
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു നുള്ള്
ഉപ്പു-പാകത്തിന്
ഏത്തപ്പഴം ചെറുതായി അരിഞ്ഞത്-ഒരു കപ്പു
വെള്ളം-ആവശ്യത്തിനു 

ഉണ്ടാക്കുന്ന വിധം

അരിപ്പൊടി,ജീരകം,ഉപ്പു എന്നിവ ചേര്‍ത്ത് പാകത്തിന് തിരുമ്മി എടുക്കുക. നന്നായി തിരുമ്മിയ ശേഷം തേങ്ങ ചിരകിയത് അര കപ്പു ചേര്‍ത്ത് യോജിപ്പിക്കുക.  (പുട്ട് കൈകൊണ്ടു തിരുമ്മിയ ശേഷം മിക്സിയില്‍ ഒന്ന് അടിചെടുതാല്‍ കട്ടയില്ലാതെ പുട്ട് ഉണ്ടാക്കാം.) ഇതിലേക്ക് അരിഞ്ഞു വെച്ച ഏത്തപ്പഴം ഇട്ടു ഒന്ന് ഇളക്കുക. പുട്ട് കുറ്റിയില്‍ ഈ കൂട്ട് ഇട്ടു ഇടയ്ക്കു തേങ്ങയും ഇട്ടു ആവി കയറ്റി എടുക്കുക


9/08/2011

koonthal/kanava fry



കൂന്താല്‍- അര കിലോ
സവാള- രണ്ടെണ്ണം
പച്ചമുളക്- മൂനെണ്ണം
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- നാലെണ്ണം
കുരുമുളക് പൊടി- ഒരു  സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപൊടി- ഒരു സ്പൂണ്‍
ഗരം മസാല- ഒരു സ്പൂണ്‍
തക്കാളി- ഒന്ന്
തെങ്ങകൊത്- കാല്‍ കപ്പു
ഉപ്പു-പാകത്തിന്
എണ്ണ-ആവശ്യത്തിനു
കറിവേപ്പില- രണ്ടു തണ്ട്

ഉണ്ടാക്കുന്ന വിധം
കൂന്തല്‍ നന്നായി വൃത്തിയാക്കി ചെറുതായി വട്ടത്തിലോ നീളത്തിലോ അരിയുക. ഉപ്പു, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ,തെങ്ങകൊത്, എന്നിവ വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ഇതിലേക്ക് മുളക് പൊടി, മല്ലിപൊടി, ഗരം മസാല, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായിവഴറ്റുക.ഇതിലേക്ക് വേവിച്ച കൂന്തല്‍ ചേര്‍ത്ത് വഴറ്റി നന്നായി ഫ്രൈ ചെയ്തെടുക്കുക.